എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അക്ഷരവൃക്ഷം/കരുതലിന്റെ കരസ്പർശം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കരുതലിന്റെ കരസ്പർശം
നാളേറെയായി നടന്നുകൊണ്ടിരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അട്ടിമറിച്ച് ലോകത്താകമാനം അവൻ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു .ഒരു നെടുവീർപ്പിട്ടു കൊണ്ട് കൊച്ചുകുഞ്ഞ് തുടർന്നു. എല്ലാ മതവിഭാഗങ്ങളും മുടക്കംകൂടാതെ നടത്തിയിരുന്ന ഈസ്റ്ററും വിഷുവും ഒക്കെ ........?. പ്രത്യാശയുടെ പുലരിയുമായെത്തിയ ഈസ്റ്റർ ഞായറാഴ്ച പള്ളിയിൽ ആരാധനയ്ക്ക് പോകാൻ പറ്റാത്തതിന്റെ എല്ലാ അമർഷവും കൊച്ചുകുഞ്ഞിനുണ്ട് .ടീവിയിൽ തനിക്കേറെ ഇഷ്ട്ടപെട്ട വിശുദ്ധ കുർബാന തത്സമയം കണ്ടുകൊണ്ടിരുന്ന കൊച്ചുകുഞ്ഞു മനസ്സുരുകി പ്രാർത്ഥിച്ചു "ലോകജനതയുടെ ഭൂരിഭാഗവും കൊറോണ ഭീതിയിൽ കഴിയുന്ന ഈ സാഹചര്യത്തിൽ അവരുടെ ഭീതി അകറ്റി വിശ്വാസവും പ്രത്യാശയും ആത്മവിശ്വാസവും പകരണമേ " പെട്ടെന്ന് ഒരു വിളികേട്ട് അയാൾ തിരിഞ്ഞു നോക്കി "വല്യപ്പച്ചാ" കൊച്ചുമക്കൾ സെലീന ആയിരുന്നു അത്. ലോക്ക് ഡൗൺ ആയതിനാൽ മക്കളും കൊച്ചുമക്കളും എല്ലാം വീട്ടിൽ തന്നെയുണ്ട്. തന്നെയോ ഭാര്യയെയോ തിരിഞ്ഞുനോക്കാൻ സമയമില്ലാതിരുന്ന അവരെല്ലാവരും ഇപ്പോൾ വീട്ടിലുണ്ട്. വൃദ്ധന് ഇത് സന്തോഷത്തിന്റെ ദിനങ്ങളാണ്. അയാൾ തന്നെ നോക്കി നിൽക്കുന്ന കൊച്ചുമകളുടെ കവിൾത്തടത്തിൽ ഒരു ചുംബനം നൽകിയിട്ട് മടിയിൽ കയറ്റി ഇരുത്തി. വല്യപ്പച്ചാ സെലീന കുട്ടി ഒരു കാര്യം ചോദിച്ചാൽ വല്യപ്പച്ചൻ ഉത്തരം പറയുമോ "ഈ വൈറസ് എങ്ങനെയാ ഇരിക്യാ"? അയാൾ പറഞ്ഞു അതുരുണ്ടിട്ടു ബോൾ പോലെയാ അതിൽ കുറെ മുള്ളുകളും ഉണ്ട്. വല്യപ്പച്ചാ അതെന്താ നമുക്ക് കാണാൻ പറ്റാത്തത്? അതിന് വലിപ്പം തീരെ കുറവാ.ഈ രോഗത്തെ നാം എങ്ങനെ അതിജീവിക്കും.? അത് നമ്മൾ എപ്പോഴും വൃത്തിയായിരിക്കണം. വീട്ടിൽ ഇരിക്കുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം, പൊതുസ്ഥലങ്ങളിൽ മുഖാവരണവും കയ്യുറയും ധരിക്കണം, എങ്കിലേ ഈ വൈറസിനെ തടയാൻ പറ്റൂ മോളെ .....സെലിനേ ...ഭക്ഷണം കഴിക്കാൻ വാ കൊച്ചുകുഞ്ഞിന്റെ ഇളയ മകന്റെ ഭാര്യയായിരുന്നു അത്. കൊച്ചുകുഞ്ഞിന്റെ മുഖത്ത് നോക്കി ചെറു പുഞ്ചിരിയോടെ പറഞ്ഞു വല്യപ്പച്ചാ ഞാൻ ചോറ് കഴിച്ചിട്ട് വരാം .പോയിട്ട് വാ മോളെ കൊച്ചുകുഞ്ഞ് വെളിയിൽ ഇറങ്ങിയിട്ട് മുറ്റത്തുണ്ടായിരുന്ന കസേരയിൽ ഇരുന്നു "എടൊ കൊച്ചുകുഞ്ഞേ.. "അത് സക്കറിയ ആയിരുന്നു. ഒരു മതിലിനപ്പുറമാണ് അയാളുടെ വീട്. ചെറുപ്പം മുതലേ തുടങ്ങിയ സൗഹൃദം ആയിരുന്നു . എന്താടോ എന്തുണ്ട് വിശേഷങ്ങൾ ?കൊച്ചുകുഞ്ഞ് ചോദിച്ചു.സക്കറിയ പറഞ്ഞു ലോക്ക്ഡൗണും കോവിടും അല്ലേ പുതിയ വിശേഷങ്ങൾ. എന്തൊരു കഷ്ടം പിടിച്ച സാഹചര്യമാ. എത്ര നാളായി വീട്ടിൽ അടച്ചു പൂട്ടി ഇരിക്കാൻ തുടങ്ങിയിട്ട് .കൊച്ചുകുഞ്ഞ് തുടർന്നുഎത്ര നേരം എന്ന് വച്ചാ അല്ലേ. പക്ഷെ ഒന്ന് ഓർക്കുമ്പോൾ ലോകശക്തികൾ എന്ന് വിശേഷിപ്പിച്ച പല രാജ്യങ്ങളുടെയും കൊമ്പൊടിക്കാൻകൊറോണക്ക് കഴിഞ്ഞു. ലോകത്താകമാനമുള്ള ജനങ്ങൾ നെഞ്ചിടിപ്പോടും പ്രാർത്ഥനയോടും കഴിയുന്ന സമയാണ് .അതുകൊണ്ട് തന്നെ അമർഷവും രോഷവും കൊണ്ടിട്ടു കാര്യമില്ല. .രോഗം പകരുന്ന കണ്ണി മുറിക്കുകയാണ് വേണ്ടത്. ആ പറഞ്ഞ കാര്യം താൻ സ്വീകരിച്ചു എന്ന മട്ടിൽ അയാൾ തല ആട്ടി. അയാൾ പറഞ്ഞു എന്തായാലും എന്നെ ഭയം വല്ലാതെ അലട്ടുന്നു കൊച്ചുകുഞ്ഞ് സക്കറിയയുടെ തോളത്തു തട്ടിയിട്ട് പറഞ്ഞു .മനുഷ്യൻ ചെയ്ത പ്രവർത്തിയുടെ ഫലാണിത് .ഇതിനെതിരെ പോരാടാൻ രോഗ പ്രതിരോധശേഷി നേടണം. അതിന് നമുക്ക് ഏറെ കാര്യങ്ങൾ ചൈയ്യാനാകും.സാമൂഹ്യ അകലം പാലിക്കുക ,ഗവണ്മെന്റ് അനുശാസിക്കുന്ന നിയമങ്ങൾ കൃത്യതയോടും പാലിക്കുക സക്കറിയ ചെറുപുഞ്ചിരിയോടെ ചോദിച്ചു എടാ കൊച്ചുകുഞ്ഞെ ഇന്ന് വിഷുവായിട്ടു എനിക്ക് കൈനീട്ടം ഇല്ലെടോ. ഓ ഞാനിന്ന് വിഷുവാണെന്ന കാര്യം പോലും മറന്നു .ഇതാ നിനക്കുള്ള വിഷു കൈനീട്ടം .എളിയിൽ നിന്നും ഒരു അഞ്ഞൂറ് രൂപ എടുത്തു സക്കറിയക്ക് കൊടുത്തു. സക്കറിയ കൊച്ചുകുഞ്ഞിനും അഞ്ഞൂറ് രൂപ കൊടുത്തു .എന്നിട്ട് പറഞ്ഞു എന്റെ പണത്തിൽ നിന്നും ഒരു നല്ല തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ഞാൻ തീരുനാനിച്ച് കഴിഞ്ഞു.ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ ഒരു വിഷുക്കാലവും കടന്നുപോയിരിക്കുന്നു .പ്രളയത്തെയും നിപ്പ വൈറസിനെയും അതിജീവിച്ച കേരള ജനത ഈ മഹാമാരിയെയും അതിജീവിക്കും എല്ലാ പ്രശ്നങ്ങളും മാറിയ ഒരു പുതു പുത്തൻ പുലരിക്കായി നമുക്ക് പ്രവർത്തിക്കാം പ്രത്യാശിക്കാം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 11/ 03/ 2022 >> രചനാവിഭാഗം - കഥ |