എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2020 -2022 പ്രവർത്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48002 (സംവാദം | സംഭാവനകൾ) ('== '''2020  -2022   പ്രവർത്തങ്ങൾ''' == === <u>കർഷകർക്ക് ആശ്വാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2020  -2022   പ്രവർത്തങ്ങൾ

കർഷകർക്ക് ആശ്വാസമായി തടയണ നിർമ്മിച്ച് ഓറിയൻറൽ വിദ്യാർത്ഥികൾ

അരീക്കോട്: അരീക്കോട് പഞ്ചായത്തിലെ ചെമ്രക്കാട്ടൂർ, വെള്ളേരി, താഴത്തുമുറി ,വലിയ കല്ലിങ്ങൽ ,ചീക്കോട് പഞ്ചായത്തിലെ വിളയിൽ, കുഴിമണ്ണ പഞ്ചായത്തിലെ കടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുള്ള ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ എൻഎസ്എസ്- സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കടുങ്ങല്ലൂർ പാലത്തിന് താഴെ തടയണ നിർമിച്ചാണ് വിദ്യാർത്ഥികൾ നാട്ടുകാരുടെ മനം കുളിർപ്പിക്കുന്നത്. അരീക്കോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കർഷകർ ഉള്ള ഒരു പ്രദേശമാണ് ഇത്. ഏപ്രിൽ,മെയ് മാസങ്ങളിൽ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്തെ കൃഷിക്കാർക്കും കുടുംബങ്ങൾക്കും ആണ് വിദ്യാർത്ഥികളുടെ ദൗത്യം ആശ്വാസമേകുന്നത്. യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരി- ചാലിപ്പാടത്തെ ഒരേക്കറോളം വരുന്ന വയലിൽ വർഷങ്ങളായി  സ്ക്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നെൽകൃഷി ഇറക്കുന്നുണ്ട് .'മാതൃക ഹരിതഗ്രാമം' ആയി സ്കൂൾ നേരത്തെ പ്രഖ്യാപിച്ച പ്രദേശത്തിൻറെ കുടിവെള്ളക്ഷാമം കൂടി തടയണ നിർമ്മാണത്തിലൂടെ പരിഹരിക്കപ്പെടുകയാണ്. അഞ്ഞൂറിൽപരം പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ചാണ് ശ്രമകരമായ തടയണ നിർമ്മാണം നടത്തുന്നത്.പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ്  പി വി എ മനാഫ് ജലം സംരക്ഷിക്കുന്നതിന് സ്ഥിരം സംവിധാനം പ്രദേശത്ത് ഉണ്ടാകുമെന്ന് ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചത് നാട്ടുകാർക്ക് ആശ്വാസമായി. അരീക്കോട്, ചീക്കോട്, കുഴിമണ്ണ  എന്നീ മൂന്ന് പഞ്ചായത്തുകളിലെ 5 വാർഡുകളിലായി പരന്നുകിടക്കുന്ന 2500 കുടുംബങ്ങൾക്കാണ് പദ്ധതി പ്രയോജനകരം ആകുന്നത്. സ്കൂളിലെ 160 സന്നദ്ധ വളണ്ടിയർമാർക്ക് ഒപ്പം നാട്ടുകാരും തടയണ നിർമ്മാണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

തടയണ നിർമാണം