ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /വിദ്യാലയപരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിന്‍റെ ഭൗതിക സൗകര്യങ്ങള്‍ മികച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയത്തിന്‍റെ ഭൗതിക സൗകര്യങ്ങള്‍ മികച്ചതാവാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എല്‍ എ ശ്രീ. പി.കെ ബഷീര്‍ സാഹിബ്‌ പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എല്‍ പി സ്കൂള്‍ എന്‍റെ മണ്ഡലത്തില്‍ വേറെ ഇല്ല " എന്നാണ്.

ഈ വൃത്തിയുടെ മൊത്തം ക്രെഡിറ്റ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. ഞങ്ങള്‍ കുഞ്ഞ് മനസ്സില്‍ ചൊരിയുന്ന വൃത്തി ബോധം മനസില്‍ ഏറ്റെടുത്ത് ഈ പരിസരം വൃത്തിയാക്കുന്ന വലിയൊരു നിര കുഞ്ഞുങ്ങള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട് എന്നത് രാവിലെ വിദ്യാലയം സന്ദര്‍ശിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. അധ്യാപകരുടെ നിര്‍ദേശങ്ങള്‍ ഇല്ലാതെ തന്നെ വൃത്തിയാക്കല്‍ ഏറ്റെടുത്ത് ചെയ്യുന്ന കുഞ്ഞുങ്ങളെ നിങ്ങള്‍ക്കിവിടെ കാണാം.