അസംപ്ഷൻ യു പി എസ് ബത്തേരി/ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
2021 - 22
നമ്മുടെ കുട്ടികളിൽ ഹിന്ദി ഭാഷയിൽ താത്പര്യവും ഇഷ്ടവും വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഹിന്ദി ക്ലബിൻ്റെ പ്രവർത്തനങ്ങൾ അസംപ്ഷൻ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ക്ലാസ്സുകളിൽ ഹിന്ദിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടി അക്ഷരങ്ങൾ ഉപയോഗിച്ച് കൂടുതൽ വാക്കുകൾ സ്വയം കണ്ടെത്തുകയും ചെറിയ വിഷയങ്ങളിൽ പ്രസംഗം തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു .
2020 - 21
2019 - 20
2019 - 20 അദ്ധ്യയന വർഷത്തിൽ ജൂൺമാസത്തിൽ ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. പ്രസിഡണ്ടിനേയും, സെക്രട്ടറിയേയും തെരഞ്ഞെടുത്തു. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഹിന്ദിയിൽ പോസ്റ്ററുകളും, സൂചനാബോർഡുകളും തയ്യാറാക്കി. ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ കവിതാമത്സരവും, കഥാമത്സരവും നടത്തി. ലഹരിവിരുദ്ധ ദിനത്തിൽ നടത്തിയ റാലിയിൽ ഹിന്ദിക്ലബ്ബിലെ അംഗങ്ങൾ പങ്കെടുത്തു. ഹിന്ദിയിൽ പ്ലക്കാർഡുകൾ തയ്യാറാക്കി. മാസത്തിലൊരിക്കൽ മീറ്റിംഗ് കൂടി വരുന്നു. സ്കൂൾ മേളയുടെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ ഹിന്ദി പ്രസംഗം, ഹിന്ദി കവിത, സാഹിത്യമത്സരങ്ങളിൽ ഹിന്ദി കഥാരചന, ഹിന്ദി കവിതാരചന തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തു. ഈ കുട്ടികൾക്ക് ആവശ്യമായ പരിശീലനം ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്കി. ഹിന്ദിഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസ്സിലെ സമർത്ഥന്മാരായ കുട്ടികളുടെ സഹായത്തോടെ എഴുത്തും വായനയും പഠിപ്പിക്കുന്നു.