എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാന്തസുന്ദരമായ സൈലൻറ് വാലി മലനിരകളോട് ചേർന്നുകിടക്കുന്ന കച്ചേരിപ്പറമ്പ് എന്ന പ്രദേശത്തെ ഏക വിദ്യാലയമാണ് എ എം എൽ പി സ്കൂൾ. ബ്രിട്ടീഷുകാരുടെ കാലം തൊട്ടേ അറിയപ്പെടുന്ന പ്രദേശമായിരുന്നു ഇത്. രാജ ഭരണകാലത്തും ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലും വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളെ വിചാരണ ചെയ്തിരുന്ന വിശാലമായ മൈതാനം ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് കച്ചേരിപ്പറമ്പ് എന്ന പേര് വന്നത്.
ഐതിഹ്യങ്ങളുമായി ഈ പ്രദേശത്തിന് വളരെയധികം ബന്ധമാണുള്ളത്. വിദ്യാലയത്തിന് വടക്കേ അതിർത്തിയിലുള്ള പൊരുതൽ മല മഹാഭാരത കാലത്ത് ഭീമസേനനും ഭകനും തമ്മിൽ പൊരുതിയ മലയായിരുന്നു എന്നും അന്ന് ഭീമസേനൻ ഭകനെ എറിഞ്ഞ മരം ഇന്നും ഇവിടെയുള്ള പലേകുളത്തിന്റെ അടിയിൽ കിടക്കുന്നുണ്ട് എന്നുമാണ് ഐതിഹ്യം. പൊരുതൽ മലയിലേക്ക് പോകുന്ന വഴിയിൽ കാണുന്ന എഴുത്തച്ഛൻ പാറ പണ്ടുകാലം മുതലേ ഈ പ്രദേശം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
ചരിത്രം
1917 ൽ ശ്രീ എടപ്പയിൽ അപ്പു എഴുത്തച്ഛൻ കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം 1933 ൽ താളിയിൽ കുടുംബം ഏറ്റെടുക്കുകയും ശ്രീ താളിയിൽ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു.1938 ൽ അഞ്ചാംതരം കൂട്ടിച്ചേർക്കുകയും ഇപ്പോഴും അഞ്ചാംതരം ഉള്ള പ്രൈമറി വിദ്യാലയമായി നിലനിൽക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ മരണശേഷം ഏകമകൻ സൈനുദ്ദീൻ ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും തുടർന്ന് അദ്ദേഹത്തിൻറെ മകൻ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു. 2018 മുതൽ താളിയിൽ അബ്ബാസ് ഹാജി മാനേജർ സ്ഥാനം നടത്തിക്കൊണ്ടു പോകുന്നു.
ഭൗതികസൗകര്യങ്ങൾ
ആധുനിക രീതിയിലുള്ള 16 ക്ലാസ് മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഇന്ന് ഈ വിദ്യാലയം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകശാല യും ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായി സ്വന്തമായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അലിഫ് അറബിക് ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ മാനേജർമാർ
ക്രമനമ്പർ | പേര് | വർഷം | |
---|---|---|---|
1. | അപ്പു എഴുത്തച്ഛൻ | 1917 | 1933 |
2. | താളിയിൽ മൊയ്തുപ്പുഹാജി | 1933 | 1950. |
3. | താളിയിൽ സൈനുദ്ദീൻ ഹാജി | 1950 | 1995 |
4. | താളിയിൽ മൊയ്തുപ്പുഹാജി | 1995 | 2018 |
5. | താളിയിൽ അബ്ബാസ് ഹാജി | 2018 | cont.. |
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
ക്രമനമ്പർ | പേര് | വർഷം | |
---|---|---|---|
1. | അപ്പു എഴുത്തച്ഛൻ | 1917 | 1935 |
2. | പി പി നാരായണൻ | 1935 | 1954 |
3. | കാഞ്ഞിരങ്ങാട്ടിൽ ഗോപാലൻ | 1954 | 1957 |
4. | കെ കുട്ടിശങ്കരൻ | 1957 | 1980 |
5. | ചക്രപാണി പൊതുവാൾ | 1980 | 1985 |
6. | കെ. സ്വാമിനാഥൻ | 1985 | 1999 |
7. | എം കേശവൻ | 1993 | 2013 |
8. | പാർവതി കുട്ടി എ പി | 2013 | 2015 |
9. | സി കെ മുഹമ്മദാലി | 2015 | 2020 |
10. | ജാസ്മിൻ കബീർ | 2020 | cont.. |
എന്റോവ്മെന്റ്കൾ
1.ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ്
മുൻ ഹെഡ്മാസ്റ്ററായിരുന്ന കാഞ്ഞിരങ്ങാട്ടൽ ഗോപാലൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ ഭാര്യ ആച്ചക്കുട്ടി ഏർപ്പെടുത്തിയതാണ് ഇത്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ വിദ്യാർഥികൾക്കും ഗോപാലൻ മാസ്റ്റർ നീണ്ടകാലം പഠിപ്പിച്ചിരുന്ന രണ്ടാം ക്ലാസിലെ ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡുകൾ നൽകി വരുന്നു. ഗോപാലൻ മാസ്റ്ററുടെ മൂത്തമകനും ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന സ്വാമിനാഥൻ മാസ്റ്ററാണ് ഇപ്പോൾ ട്രസ്റ്റ് ചെയർമാൻ
2.പ്രഭാകര പൊതുവാൾ സ്മാരക എന്റോവ്മെന്റ്
വിദ്യാലയത്തിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീ എപി പാർവ്വതി കുട്ടിയുടെ ഭർത്താവായ ശ്രീ പ്രഭാകര പൊതുവാളിന്റെ സ്മരണാർത്ഥം അവരുടെ മൂത്ത മകൻ പ്രദീപ് പൊതുവാൾ ഏർപ്പെടുത്തിയതാണ് ആണ് ഇത്. അഞ്ചാം ക്ലാസ്സിൽ കണക്ക് സയൻസ് വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നു.
3.അബൂബക്കർ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ്
വിദ്യാലയത്തിലെ മുൻ അറബിക് അധ്യാപകനായ ശ്രീ അബൂബക്കർ മാസ്റ്റർ അഞ്ചാം ക്ലാസിൽ അറബിക്കിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്കും ഇംഗ്ലീഷ്,ഹിന്ദി,മലയാളം,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കും ക്യാഷ് അവാർഡുകൾ നൽകി വരുന്നു.
4.ഫാത്തിമ മെമ്മോറിയൽ എൽ എസ് എസ് എൻഡോവ്മെൻറ്
മുൻ ഹെഡ്മാസ്റ്റർ സർ ശ്രീ സി കെ മുഹമ്മദാലി മാസ്റ്റർ അദ്ദേഹത്തിൻറെ മാതാവ് ഫാത്തിമ എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയതാണ് ഇത്. എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും എല്ലാവർഷവും ക്യാഷ് അവാർഡ് നൽകുന്നു
5.നാണി കുട്ടിയമ്മ സ്മാരക അവാർഡ്
വിദ്യാലയത്തിലെ മുൻ അധ്യാപിക ശ്രീമതി ഇന്ദിരാ ദേവി ടീച്ചർ അവരുടെ അമ്മ നാണി കുട്ടിയുടെ നാമധേയത്തിൽ രണ്ടാം ക്ലാസിലെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു.
നേട്ടങ്ങൾ
വിവിധ സബ്ജില്ലാ കലോത്സവങ്ങളിൽ വ്യക്തിഗത വിജയങ്ങളും സബ്ജില്ലാ കായിക മേളയിൽ വിവിധ വർഷങ്ങളിൽ വിദ്യാലയത്തിന് ഒന്നും രണ്ടും സ്ഥാനങ്ങളും ലഭിച്ചു
ഫോട്ടോ ഗ്യാലറി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പെരിന്തൽമണ്ണയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ജനാർദ്ദനൻ, ഡോക്ടർ സുമതി, ഡോക്ടർ മുകുന്ദൻ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ സ്വാമിനാഥൻ മാസ്റ്റർ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ താളിയിൽ സൈനുദ്ദീൻ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിൽ എക്സിക്യൂട്ടീവ് ഷിപ് മാനേജ്മെൻറ് ചീഫ് എൻജിനീയർ ചേരിയത്ത് അലി,മണ്ണാർക്കാട് പ്രശസ്തനായ ജനറൽ മെഡിസിൻ ഡോക്ടർ കെ.സുരേഷ്,ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്റർ സി കെ മുഹമ്മദാലി മാസ്റ്റർ
വഴികാട്ടി
{{#multimaps:11.055283972150175, 76.38838686692343|zoom=18}}
|----
- മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും മണ്ണാർക്കാട് മേലാറ്റൂർ റോഡിലെ കോട്ടോപ്പാടത്തുനിന്നും നാല് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
- കോട്ടോപ്പാടം തിരുവിഴാംകുന്ന് റൂട്ടിൽ പാറപ്പുറത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരം
|----
|} |}