എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2019 -2020 പ്രവർത്തങ്ങൾ

16:24, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48002 (സംവാദം | സംഭാവനകൾ) ('== '''2019  -2020   പ്രവർത്തങ്ങൾ''' == === <u>ഗ്രഹ പ്രവേശം</u> === പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2019  -2020   പ്രവർത്തങ്ങൾ

ഗ്രഹ പ്രവേശം

പെരുന്നാൾ സമ്മാനമായി വീട് നിർമ്മിച്ചു നൽകി ചെറിയ പെരുന്നാൾ ആഘോഷം അവിസ്മരണീയമാക്കുകയാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ എൻ.എസ്..എസ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ സഹപാഠിക്കൊരു വീട് പദ്ധതിയിലാണ് നിർധനരായ അഞ്ചു വിദ്യാർഥികൾക്ക് വീട് നിർമ്മിച്ചു നൽകിയത്. അരീക്കോട്-താഴത്തങ്ങാടി കിളി കല്ലിങ്ങൽ, കാവനൂർ- 12 വെസ്റ്റ് പത്തനാപുരം, വടക്കുമുറി, എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ വീട് നിർമ്മിച്ചു നൽകിയത്. പെരുന്നാൾ ദിനത്തിൽ നാലു വീടുകളിൽ ഗ്രഹപ്രവേശം നടന്നു. സഹപാഠിക്കൊരു വീടൊരുക്കാൻ കൂട്ടായ്മയുടെ കൈപ്പുണ്യം പേരിൽ കഴിഞ്ഞ ഡിസംബർ ഏഴിന് സ്കൂളിൽ സംഘടിപ്പിച്ച മേളയിലൂടെ 24 ലക്ഷം രൂപയാണ് സമാഹരിച്ചത്.