എ.എൽ.പി.എസ്. വെള്ളൂർ 2021-22-ലെ പ്രവർത്തനങ്ങൾ
ഓൺലൈൻ പ്രവേശനോത്സവം 2021 -22
01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ പി.ഉബൈദുല്ല ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇസ്മായീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്ത കലാകാരന്മാരായ ശിഹാബ് പൂക്കോട്ടൂർ,മണി അറുമുഖൻ എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.അധ്യാപകരും,കുട്ടികളും,പി.ടി.എ / എം.ടി.എ അംഗങ്ങളും ഓൺലൈനായി പരിപാടിയിൽ സംബന്ധിച്ചു.വിഡിയോ കാണുവാൻസ്കൂൾ പ്രവേശനോത്സവത്തിന്റെ വാർത്താ അവതരണം. VIDEO
പരിസ്ഥിതി ദിന ഓൺലൈൻ അസംബ്ലി
വിഡിയോ കാണുവാൻVIDEO
*****************************************************************************************************************
മലപ്പുറം ജില്ലാ രൂപീകരണ ദിനം
ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി.
കുട്ടികൾക്കായി
പോസ്റ്റർ നിർമ്മാണം ,
ഗാനാലാപനം ,
വിവരണം തയ്യാറാക്കൽ ,
ഭൂപടം വരയ്ക്കൽ
എന്നീ മത്സരങ്ങളും നടത്തി.
വായനാ വാരം
ജൂൺ 19 വായനാ ദിനത്തിൽ വെർച്വൽ അസംബ്ലി സംഘടിപ്പിച്ചു.പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ ശ്രീ.പി.സുരേന്ദ്രൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു.വിദ്യാഭ്യാസ മന്ത്രിയുടെ വായനാ ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കും,പൂർവ്വ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.വെർച്വൽ അസംബ്ലിVIDEO
2021 ജൂൺ 19 വായനാ വാരത്തോടനുബന്ധിച്ച്
പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്
മത്സരത്തിന്റെ ഫലം കാണുവാൻ VIDEO യിൽ ക്ലിക്ക് ചെയ്യൂ
ഡിജിറ്റൽ മാഗസിൻ
വായന വാരത്തോടനുബന്ധിച്ചു വെള്ളൂർ എ. എൽ. പി സ്കൂളിലെ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സൃഷ്ടികൾ ഉൾപെടുത്തിക്കൊണ്ട് അക്ഷര മധുരം 2021എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
അക്ഷര മധുരം 2021 ഡിജിറ്റൽ മാഗസിൻ കാണുവാൻ ഇവിടെ CLICK ചെയ്യൂ