ക്രിയാ ഗവേഷണവും ലഘു പരീക്ഷണങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
00:37, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14871 (സംവാദം | സംഭാവനകൾ) ('വിവിധ  പഠന മേഖലകളിൽ ആവശ്യമായ തിരുത്തലുകൾ വേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധ  പഠന മേഖലകളിൽ ആവശ്യമായ തിരുത്തലുകൾ വേണ്ടുന്ന അവസരങ്ങളിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളാണ് ക്രിയഗവേഷണം.. അതുപോലെതന്നെ നിത്യ ജീവിതത്തിൽ കുട്ടികൾക്ക് ശാസ്ത്ര പഠനം രസകരമായ അനുഭവം ആകുവാൻ വേണ്ടി ധാരാളം ലഘുപരീക്ഷണങ്ങൾ ചെയ്യുവാൻ കഴിയും.. ഈ മേഖലകളിൽ അധ്യാപകർ ഇടപെട്ടതിനന്റെ ഫലമാണ്  ധാരാളം ലഘുപരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പരീക്ഷണ സമാഹാരം രൂപംകൊണ്ടത്..

ശ്രീ മൊയ്തീൻ മാസ്റ്റർ ഈ സ്കൂളിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സവിശേഷ ശ്രദ്ധ ആകർഷിച്ച ഈ രണ്ടു പ്രവർത്തനങ്ങൾ നടന്നത്... മലയാളഭാഷയിൽ നന്നായി പദങ്ങൾ ഉച്ചരിക്കുവാൻ കുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ മുന്നിൽകണ്ടാണ് ഒരു ക്രിയഗവേഷണം അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് നടത്തിയത്.... ആദ്യം കുട്ടികൾക്ക് പൊതുവിൽ ബുദ്ധിമുട്ടായി  അനുഭവപ്പെടുന്ന വിഷയ മേഖലകൾ കണ്ടെത്തുകയും അവയെ ലിസ്റ്റ് ചെയ്യുകയും ചെയ്തു.. ഇതിൽ ഉൾപ്പെടുന്ന പദങ്ങൾ കണ്ടെത്തുകയും അമ്മയുടെ ക്രോഡീകരണം നടത്തുകയും ചെയ്തു... പിന്നീട് ഭാഷാപരമായ പഠനസാമഗ്രികൾ ഏതൊക്കെ സാധ്യമാകും എന്നതിനെക്കുറിച്ച് നിരന്തരമായ ചർച്ചകളും , പ്രവർത്തന പദ്ധതികളും നിർവഹിക്കപ്പെട്ടു... കുട്ടികളെ കൂടി പങ്കാളികളാക്കി ഉള്ള പഠനപ്രവർത്തനങ്ങൾ തുടർ ദിവസങ്ങളിൽ വിവിധ ക്ലാസുകളിൽ നടത്തപ്പെട്ടു... ലഭ്യമായ അനുഭവങ്ങളും ഉല്പന്നങ്ങളും ഈ ഗവേഷണത്തിന് അനുബന്ധമായ ചേർക്കപ്പെട്ടു... വിവിധ പഠനാനുഭവങ്ങൾ പിന്നീട് ക്രോഡീകരിക്കപ്പെടുകയും, അവ ഒരു പഠന ഗവേഷണപ്രബന്ധം ആയി ക്രിയാഗവേഷണം    എന്ന വിഭാഗത്തിൽ സ്കൂളിന്റെ തായി പുറത്തിറങ്ങുകയും ചെയ്തു..

         സയൻസ് പഠനത്തിന്റെ അനന്തസാധ്യതകൾ വളരെ രസകരമായി നിത്യജീവിതത്തിൽ നിർവഹിക്കുവാൻ ശ്രമിച്ചതിന്റെ ഫലമായാണ് രസമുള്ള തന്ത്രം എന്ന പേരിൽ ഒരു പഠന ഗവേഷണ പുസ്തകം മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പുറത്തിറങ്ങിയത്... സ്കൂളിലെ സയൻസ് അധ്യാപകർ യോഗം ചേർന്ന് ക്ലാസ് റൂമിലും നിത്യജീവിതത്തിലും രസകരമായി ചെയ്യുവാൻ ഉതകുന്ന പരീക്ഷണങ്ങൾ ലിസ്റ്റ് ചെയ്യുകയും അവയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.. ഇവയിൽ ഭൂരിഭാഗവും പിന്നീട് സയൻസ് ലാബിന്റെയും കുട്ടികളുടെയും സഹായത്താൽ ഇതിന് സയൻസ് ക്ലാസ് റൂമുകളിൽ പരിചയപ്പെടുത്തുകയും ചെയ്തു... വളരെ രസകരമായി ലഘുപരീക്ഷണങ്ങൾ ഭയം കൂടാതെ ചെയ്യുവാൻ കുട്ടികൾക്ക് സാധിച്ചു.. ഇത്തരം ലഘു പരീക്ഷണങ്ങളുടെ സമാഹാരം വളർന്നു വരുന്ന കുട്ടികൾക്ക് കൂടി ചെയ്യുവാനായി ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് രസമുള്ള തന്ത്രം എന്ന പേരിൽ ശ്രീ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയത്... സയൻസ് പഠനത്തിൽ തൽപരരായ എല്ലാ വിദ്യാർഥികൾക്കും അധ്യാപക സമൂഹത്തിനും ജീവിതത്തിൽ മുതൽക്കൂട്ടായി കൊണ്ടുനടക്കാവുന്ന ഒരു മനോഹരമായ പുസ്തകമാണ് ഇത്..

          മുൻ അധ്യാപകരുടെ ചെയ്തികൾ പിന്തുടർന്ന് അക്കാദമിക് രംഗത്തെ വിവിധ പരീക്ഷണ സാധ്യതകൾ ഇപ്പോഴും ഞങ്ങളുടെ സ്ഥാപനത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു......