പരിസ്‌ഥിതി ക്ലബ് 2021-22 അധ്യയനവർഷത്തെ ഇകോക്ലബിൻ്റെ സ്കൂൾ തല ഉത്ഘാടനം ജൂലൈ 31ന് വൈകിട്ട് 7 മണിക്ക് ഓൺലൈനായി നടന്നു. വിശിഷ്ട അതിഥിയായി ശ്രീ ജിമ്മി കെ ജോസ് സർ പങ്കെടുത്തു. 7ആം തരത്തിൽ പഠിക്കുന്ന സിദ്ധാർത്ഥ് പി എസ് പരിസ്ഥിതി ഗാനം പാടി. ക്ലബിലേക്ക് പതിനേഴ് അംഗങ്ങളെ തെരഞ്ഞെടുത്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ജൂൺ 5ന് ഓൺലൈനായി സംഘടിപ്പിച്ചു. ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

Health Club

2021 - 22 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനനം 31/07/21 ൽ ഓൺലൈനിലൂടെ മുൻ അഡീഷണൽ ഡി പി ഐ ശ്രീ.ജിമ്മി കെ.ജോസ് സർ നിർവഹിച്ചു. കേന്ദ്ര സർക്കാർ ഹെൽത്ത് സ്കീമിന്റെ ചീഫ് മെഡിക്കൽ ഓഫീസർ (കണ്ണൂർ )ആയ ഡോ. ജയചന്ദ്രൻ നയിച്ച ഫലപ്രദമായ ഒരു ക്ലാസ്സ് ഉണ്ടായിരുന്നു. കുട്ടികളിൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ രക്ഷകർത്താക്കൾക്ക് ഒരു ബോധവത്ക്കരണ ക്ലാസ്സു നടത്തി. പിന്നീട് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക പോഷക അഭിയാൻ അസംബ്ലി നടത്തി. ചോറ്റാനിക്കര ആയുഷ് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറായ ഡോ.ജി സ്മോൾ കുട്ടികളിലെ പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ന വിഷയവുമായി ബന്ധപ്പെട്ട് വളരെ ഫലപ്രദമായ ഒരു ക്ലാസ്സ് കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും നൽകി.

സയൻസ് ക്ലബ് & എനർജി ക്ലബ്

2021-22 അധ്യയനവർഷത്തെ സയൻസ് ക്ലബ് & എനർജി ക്ലബിന്റെ ഉദ്ഘാടനം 31/07/21 ൽ ഓൺലൈനിലൂടെ മുൻ അഡീഷണൽ ഡിപിഐ ശ്രീ. ജിമ്മി കെ ജോസ് സാർ നിർവഹിച്ചു.ഒമ്പതാം ക്ലാസിലെ ശ്രീഹരി എസ് പിള്ള ബോട്ടു നിർമ്മാണം എല്ലാ കുട്ടികൾക്കും ലൈവായി കാട്ടി കൊടുത്തു.ഹരിശങ്കർ വീട്ടിൽ ചെയ്യാവുന്ന രണ്ടു ശാസ്ത്ര പരീക്ഷണം പങ്കുവച്ചു. UP, HSവിഭാഗങ്ങളിൽ നിന്നുള്ള ഇരുപതോളം കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്. ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്വിസ്, ചിത്രരചന, പ്രസംഗം മത്സരങ്ങൾ നടത്തി,വിജയികൾക്ക് സമ്മാനം കൊടുത്തു. SEP ചേർത്തല വിദ്യാഭ്യാസജില്ലയുടെ ഭാഗമായി LP & HSവിഭാഗത്തിലെ കുട്ടികൾക്ക് "Electric Vehicles & Electric Cooking " വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനയും UP ക്ക് പ്രസംഗ മത്സരവും നടത്തുകയുണ്ടായി. Dec 14 ഊർജസംരക്ഷണ ദിനത്തിന് ഊർജം എങ്ങനെയെല്ലാം സംരക്ഷിക്കാമെന്നും ഊർജസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും അരൂർ KSEBഓവർസിയർ ശ്രീ. സുധാകരൻ, രാജേന്ദ്രൻ എന്നിവർ 7 മുതൽ10 വരെയുള്ള കുട്ടികൾക്ക് ഒരു ക്ലാസ് നടത്തുകയുണ്ടായി.

ഗണിത ശാസ്ത്ര ക്ലബ്ബ്


2021 - 22 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം 31/7/21/ ന് മറ്റു ക്ലബ്ബുകളോടൊപ്പം മുൻ അഡീഷണൽ DPI ശ്രീ ജിമ്മി കെ ജോസ് സാർ online ആയി നിർവ്വഹിച്ചു. ജ്യാമതീയപാറ്റേൺ നിർമ്മാണത്തിന് യൂ ട്യൂബ് വഴി പരിശീലനം നൽകി. ഇതിനെ തുടർന്ന് ഓണാഘോഷത്തോടനുബന്ധിച്ച് . ജ്യാമതീയപാറ്റേണുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്തപ്പൂക്കളങ്ങളുടെ ചിത്രങ്ങൾ ഡിജിറ്റലൈസ് ചെയ്തു. നമ്പർ പാറ്റേണുകളും കുട്ടികൾ നിർമ്മിച്ചിട്ടുണ്ട്. LP വിഭാഗം കുട്ടികൾക്ക് ഗണിതത്തിൽ താത്പര്യം വർദ്ധിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളും വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി നടത്തുന്നു. സ്കൂൾ തുറന്ന സാഹചര്യത്തിൽ ഇപ്പോൾ ക്ലാസ് റും പ്രവർത്തനമായും നൽകി വരുന്നു. X'mas ഉം ആയി ബന്ധപ്പെട്ട് നക്ഷത്രങ്ങൾ തോരണം എന്നിവയുടെ നിർമ്മാണം  നടത്തിവരുന്നു.