സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

അൻപതോളം വിദ്യാർഥികളുമായി ഓലഷെഡ്ഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. മുഹമ്മദ്കുട്ടി മേലേ കൊടശ്ശേരി ആയിരുന്നു ആദ്യ വിദ്യാർഥി. (ചേർത്ത തീയതി 1/7/1957). ഊരകം സ്വദേശിയായ ശ്രീ എം.കെ. പരമേശ്വരൻ നായരായിരുന്നു ആദ്യകാല അധ്യാപകനായി വന്നത്.

തുടർന്ന് കേവലം ഒരു കൊല്ലത്തിനുശേഷം അറയ്ക്കൽ അഹമ്മദ് കുട്ടിഹാജി ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലം സ്കൂളിനായി വിട്ടു നൽകിയതോടെയാണ് സ്കൂളിന്റെ മാറ്റത്തിന് തുടക്കം കുറിച്ചത്. സ്കൂൾ നിൽക്കുന്ന സ്ഥലത്ത് മധ്യഭാഗത്തായി ഓടിട്ട ഒരു പ്രീ കെ.ഇ.ആർ കെട്ടിടവും അദ്ദേഹം നിർമിച്ചു നൽകിയിരുന്നു. 1957 നവംബർ ഒന്നിന് സ്കൂൾ ഇവിടെ പ്രവർത്തനം തുടങ്ങി. ഏകാധ്യാപക വിദ്യാലയം 1959 ൽ 4 അധ്യാപകരുള്ള വിദ്യാലയമായി മാറി. എങ്കിലും 1987 വരെ സ്കൂളിന്റെ പേര് ഏകാധ്യാപകവിദ്യാലയം ജി.എൽ.പി.സ്കൂൾ ഒളകര എന്നായിരുന്നു. ക്ലാസ് റൂമുകളുടെ കുറവ് നികത്താൻ വീണ്ടും മദ്രസകളെ ആശ്രയിക്കേണ്ടി വന്നു. ആയിടയ്ക്കാണ് (1965 ൽ) വടക്കുഭാഗത്ത് പി.ടി.എ.യുടെ നേതൃത്വത്തിൽ അഞ്ചുമുറിക്കെട്ടിടം നിർമിക്കുന്നത്. ഇതോടെ മദ്രസകളിൽ നിന്നും ക്ലാസ്സുകൾ പിൻവലിക്കാൻ സാധിച്ചു. 2005-2006 വർഷം പുതിയ യുവനിര പി.ടി.എ.യുടെ സാരഥ്യത്തിൽ വരികയും സ്കൂളിന്റെ വികസനത്തിനായി അധ്യാപകരോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. അതിന്റെ ഫലമായി എസ്.എസ്.എ. വക കെട്ടിടം, പഞ്ചായത്ത് വക കെട്ടിടം എന്നിവ നിർമിച്ചു. പി.ടി.എ.യുടെ നിലവിലെ കെട്ടിടം റിപ്പയർ ചെയ്തു. അതോടെ ക്ലാസ് മുറികളുടെ കുറവ് ഏറെക്കുറെ നികത്താൻ സാധിച്ചു. ഇതോടൊപ്പം അന്നത്തെ സർക്കാർ നടപ്പിലാക്കിയ എം.ജി.പി. പദ്ധതി വഴി ചുറ്റുമതിൽ, പാചകപ്പുര ഫർണ്ണിച്ചർ, ടോയലറ്റ്, കുടിവെള്ള പദ്ധതി, വൈദ്യുതീകരണം, കമ്പ്യൂട്ടർ, യൂണിഫോം എന്നിവയും ലഭിച്ചു. അന്ന് സർക്കാർ സ്കൂളുകളിൽ യൂണിഫോം വരുന്നതേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് എജ്യൂസാറ്റും സ്ഥാപിച്ചു. ഇതോടെ പറമ്പിൽ പീടിക ജി.എൽ.പി.സ്കൂൾ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറി.

നിലവിൽ ഇരുപത്തി ഒന്നോളം എൽ പി ക്ലാസ്സ്‌ മുറികളും ഏഴ് കെ.ജി ക്ലാസ്സുകളും ശീതീകരിച്ച ഒരു വെർച്ച്വൽ ക്ലാസും മീറ്റിംഗ് ഹാളും ഓഫീസ് മുറിയും ചേർന്നതാണ് ബിൽഡിംഗ്‌.ഇതിൽ എട്ടു ക്ലാസ്സ്‌ മുറികൾ ഓടു മേഞ്ഞ പഴയകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസ്സുകളിൽ ഒന്ന് സ്മാർട്ട്‌ ക്ലാസായുംപ്രവർത്തിക്കുന്നു.മുഴുവൻ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട് എന്നതും ആവശ്യത്തിന് ഫർണിച്ചറുകളും ക്ലാസ്സ്‌ ലൈബ്രറിയും അടങ്ങിയതുമാണ് എന്നതും എടുത്തു പറയേണ്ടതാണ്. കൂടാതെ  ഭിന്നശേഷി സൗഹൃദ വിദ്യാലയ സൗകര്യങ്ങളും ഇവിടെയുണ്ട്.

സ്റ്റേജ്, പാചകപ്പുര, ആവശ്യത്തിന് ശുചി മുറികൾ, വിശാലമായ വാഷിംഗ്‌ ടാപ്പുകൾ, ബയോഗ്യാസ് പ്ലാന്റ്, രണ്ടു കിണറുകൾ, വിറകുപുര, രണ്ടു മഴവെള്ള സംഭരണികൾ, രണ്ട് വാട്ടർ പ്യൂരിഫയറുകൾ (ഒന്ന് അടുക്കളയിലും മറ്റൊന്ന് അടുക്കളയ്ക്ക് വെളിയിലും )  ലൈബ്രറി, വായനപ്പുര,ശാസ്ത്ര ശാല,  വേസ്റ്റ് ബിൻ (ക്ലാസ് മുറികളിലും , സ്കൂളിന്റെ ഓരോ ഭാഗത്തായും സ്ഥാപിച്ചിരിക്കുന്നു) , മൈക് സെറ്റ്,  വീൽചെയർ,മാനു ഏട്ടൻ രചത ഉദ്യാനം,വിശാലമായ ഗ്രൗണ്ട്,ചുറ്റുമതിൽ എന്നിങ്ങനെ വിവിധങ്ങളായ സൗകര്യങ്ങൾ ഒരു ഏക്കറും പതിനൊന്നു സെന്റുമുള്ള ഈ സ്ഥലത്ത് പ്രവർത്തിച്ചു വരുന്നു

ഈ സ്കൂളിൽ കുട്ടികൾക്ക് ലഭ്യമായ ഭൗതിക സൗകര്യങ്ങൾ

മികച്ച കെട്ടിടങ്ങൾ

 
സ്കൂൾ കെട്ടിടം

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

 
 
 

കളിസ്ഥലം

 
സ്കൂൾ ഗ്രൗണ്ട്

സ്കൂൾ ഉദ്യാനം

 
 
 

ശീതീകരിച്ച വെർച്ച്വൽ ലാബ്

പന്ത്രണ്ടോളം കമ്പ്യൂട്ടറുകളും കൈറ്റ് വഴി ലഭിച്ച 14 ലാപ്ടോപ്പും 4 അനുബന്ധ പ്രൊജക്ടറുകളും വൈറ്റ് ബോർഡും പ്രൊജക്ടറും നാൽപതോളം കസേരകളും അടങ്ങുന്നതാണ് ഇത്. ശീതീകരിച്ചിട്ടുണ്ട് എന്നതാണ് ഏറെ ശ്രദ്ദേയമായ കാര്യം. IP ക്യാമറയും ഇവിടെയുണ്ട് തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2018-19 വാർഷിക പദ്ധതി പ്രകാരം ലഭിച്ചതാണ് ഇത്.പൂർവ്വ വിദ്യാർത്ഥികളുടെ വകയാണ് ഇവിടുത്തെ എയർ കണ്ടീഷൻ.

 
കമ്പ്യൂട്ടർ ലാബ്
 
ഐടി ക്ലാസ് .

സ്മാർട്ട് ക്ലാസ്

മനോഹരമായ ചിത്രങ്ങളാലും അക്ഷരങ്ങളാലും പെയിന്റ് ചെയ്ത ഇവിടെ ഒരു ലാപ്ടോപ്പും പ്രൊജക്ടറും ഡിജിറ്റൽ ബോർഡും രണ്ടു സൗണ്ട് ബോക്സും പത്തോളം ബ്ലൂ ബെഞ്ചുകളും അടങ്ങിയതാണ് സ്മാർട്ട്‌ റൂം.ഒരു വൈറ്റ് ബോർഡും ഇവിടെയുണ്ട്. കർട്ടനുകൾ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.ഇതും തിരുങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുഖേന ഒന്നാം ക്ലാസ്സ്‌ ഒന്നാം തരം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ചതാണ്.

 
സ്കൂൾ സ്മാർട്ട് ക്ലാസ്സ് റൂം
 
സ്കൂൾ സ്മാർട്ട് ക്ലാസ്സ് റൂം
 
സ്കൂൾ സ്മാർട്ട് റൂം

വിപുലമായ കുടിവെള്ള സൗകര്യം

ആവശ്യത്തിന് വെള്ളമുള്ള ഒരു കിണറും സുമനസ്സുകളുടെ സഹായത്താൽ സ്ഥാപിച്ച ഒരു കുഴൽകിണറും അനുബന്ധ മോട്ടോറും ആണ് പ്രധാന കുടിവെള്ള സ്രോതസ്സ്. MGP വഴി ലഭിച്ച 15 വർഷത്തോളം പഴക്കമുള്ള ഒരു മഴവെള്ള സംഭരണിയും SSA 2005-06 കുടിവെള്ള പദ്ധതി പ്രകാരം ലഭിച്ച 3 യൂണിറ്റ് സംഭരണിയും ഏറെ ആശ്വാസകരമാണ്. സ്കൂൾ ഗ്രാൻഡ് ഉപയോഗിച്ച് സ്ഥാപിച്ച ഒരു ജലശുദ്ദീകരണ പ്രൊജക്റ്റും  ശുദ്ധമായ കുടിവെള്ളത്തിനായി ഉപയോഗിച്ച് വരുന്നു. പെരുവള്ളൂർ പഞ്ചായത്ത്‌ മുഖേന ലഭിച്ച ഒരു വാട്ടർ പ്യൂരിഫയർ കിച്ചണിലും സ്ഥാപിച്ചിട്ടുണ്ട്.

സ്കൂൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന രണ്ട് കിണറുകൾ .
 
 
സ്കൂളിലെ രണ്ട് മഴവെള്ള സംഭരണികൾ
 
 


 
കുടിവെള്ള ശുദ്ധീകരണ സംവിധാനം

സ്കൂൾ ലൈബ്രറിയും വായനമൂലയും.

2016 ലെ BRC പുസ്തക വണ്ടി ഉദ്ഘാടനത്തോ ടനുബന്ധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും പ്രമുഖ വ്യക്തികളും ക്‌ളബ്ബുകളും സമാഹരിച്ചു തന്ന ആയിരത്തിലധികം പുസ്തകങ്ങളും പിറന്നാൾ സമ്മാനമായി വിദ്യാർഥികൾ നൽകുന്ന പുസ്തകങ്ങളും ഉൾപ്പടെ 4000 ൽ അധികം പുസ്തകങ്ങൾ അടങ്ങിയതാണ് സ്കൂൾ ലൈബ്രറി. അതിലേക്കുള്ള ഷെൽഫുകൾ നൽകിയത് വ്യാപാരി വ്യവസായി എകോപന സമിതിയൂണിറ്റ് പറമ്പിൽ പീടികയാണ്. ക്ലാസ്സ്‌ ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി 2018-19 PTA കമ്മിറ്റി വക ലഭിച്ച അലമാരകളുമുണ്ട്.അതിലേക്കുള്ള പുസ്തകങ്ങൾ ക്ലാസ്സ്‌ വിദ്യാർഥികൾ നൽകുന്നതാണ്. എം.ജി.പി 2005-06 വഴി ലഭിച്ച അലമാരയും ഈ സംവിധാനത്തിന്റെ ഭാഗമാണ്.ഡയമണ്ട്സ് ക്ലബ്‌ ശങ്കരമാട് സമ്മാനിച്ച വായനപ്പുര ദിനപ്പത്രങ്ങൾ, ആഴ്ച പതിപ്പുകൾ ,വിവിധ മാസികകൾ ഉൾപ്പെടുത്തി സജീവമാക്കി നടത്തി വരുന്നു.

 
സ്കൂൾ ലൈബ്രറി
 
സ്കൂൾ വായനപ്പുര
 
 

ഭിന്നശേഷി സൗഹൃദ വിദ്യാലയം.

ഇൻക്ലൂസിവ് എഡ്യൂക്കേഷൻന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി റിസോഴ്സ് ടീച്ചർ ന്റെ സൗകര്യം ലഭ്യമാണ്. ഭിന്നശേഷിക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവരുടെ പഠന പുരോഗതിക്കായ എല്ലാ സാഹചര്യങ്ങളും അധ്യാപകർ ഒരുക്കി കൊടുക്കുന്നുണ്ട്.

 
ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടെ പരിഗണിച്ചു കൊണ്ട് പ്രത്യേകം റാമ്പ് സൗകര്യമുള്ള ശുചിമുറികൾ

മാലിന്യ നിർമാർജ്ജനം

 
സ്കൂളിന്റെ പലഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന മാലിന്യ നിർമാർജ്ജന ബോക്സുകൾ
 
 
കൃത്യമായ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ്
 

വൃത്തിയുള്ള മൂത്രപ്പുര,ടോയ്‌ലറ്റ്.