എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച്  വിദ്യാർത്ഥികൾ

ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയും ഗാന്ധിയൻ ആശയങ്ങളെയും വിസ്മരിക്കുന്ന കാലഘട്ടത്തിൽ ഗാന്ധിയെ ആശയങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനി ഔസേപ്പ് ജോർജ് മണിമലയെ സ്വാതന്ത്ര്യ ദിന  തലേന്ന് സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു. കുട്ടികളായ അളകനന്ദ, ആദിത്യൻ ജയരാജ് , അഹ്സാൻ നാസർ, മൗഷ്മി മാധവൻ എന്നിവരാണ് ഇദ്ദേഹത്തെ സന്ദർശിച്ച് ആദരിച്ചത്. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫും മറ്റ് അധ്യാപകരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.

സുവർണ്ണ ജൂബിലി പ്രഭയിൽ കയ്യെഴുത്തു മാസിക പ്രകാശനം

ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ സംഘടിപ്പിച്ച 'ഒരു കുട്ടിക്ക് ഒരു കൈയെഴുത്തു മാസിക'യുടെ പ്രകാശനം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാനിസ്‌ളാവൂസ് കുന്നേൽ നിർവഹിച്ചു. ഇടുക്കിയുടെ ചരിത്രം, ഭൂപ്രകൃതി, കാലാവസ്ഥ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കൃഷി, ജീവിതരീതികൾ, ഡാമുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകൾ, പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, ജൈവ വൈവിധ്യങ്ങൾ, വന്യജീവികൾ, സ്ഥലനാമങ്ങൾ, അതിർത്തികൾ, ഭൂപടം, ഇതിഹാസ നായകർ, ഇടുക്കിയുടെ രുചിക്കൂട്ടുകൾ തുടങ്ങിയ കാര്യങ്ങളാണ് കുട്ടികൾ കൈയ്യെഴുത്തു മാസികയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ്

കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2019 - 20 അധ്യായന വർഷത്തെ മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി ഈ സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ശ്രീ ജെയ്സൺ ജോർജ് സാർ. 2017 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ സ്കൂളിൻറെ വളർച്ചയ്ക്കു സാർ ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകിയിരിക്കുന്നത്. കോവിഡ് 19 മഹാമാരി മൂലം രണ്ടുവർഷം വൈകിയാണ് അവാർഡ് വിതരണം നടന്നത്.

ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ

സെൻറ് സെബാസ്റ്റ്യൻസ് യുപിസ്കൂൾ ഗ്രാമവികസന സിറ്റിയും ലയൺസ് ക്ലബ് തൊടുപുഴ ടൗൺ മായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചു കുട്ടികളിലൂടെ പൊതുസമൂഹത്തിലേക്ക് ഊർജ സംരക്ഷണത്തിന് പ്രാധാന്യം എത്തിക്കുക ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുക ക്യാമ്പ് സംഘടിപ്പിച്ചത് വാർഡ് കൗൺസിലർ ജോസഫ് അധ്യക്ഷത വഹിച്ചു ചെയർമാൻ ജോർജ് ഉദ്ഘാടനം ചെയ്തു ഉദ്ഘാടനം സ്കൂൾ മാനേജർ ആയ ഡോക്ടർ നിർവഹിച്ചു ഹെഡ്മാസ്റ്റർ ജോസഫ് സംരക്ഷണ പ്രതിജ്ഞ ഉദ്ഘാടനം നിർവഹിച്ചു

സ്നേഹത്തിന്റെ  ഭക്ഷണം വിളമ്പി സെന്റ്  സെബാസ്റ്റ്യൻസിലെ  അധ്യാപകർ

അധ്യാപക ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ.  സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണപ്പൊതിയുമായി സ്കൂൾ അധ്യാപകർ  മടക്കത്താനം സ്നേഹ വീട്ടിലെത്തി മാനസിക വൈകല്യം ബാധിച്ച 130 അന്തേവാസികൾക്കായുള്ള പൊതിച്ചോറുമായി ആണ് അധ്യാപകൻ സ്നേഹ വീട്ടിലെത്തിയത്. മീൻ കറി സാമ്പാർ തോരൻ അച്ചാർ മെഴുക്കുപുരട്ടി പപ്പടം എന്നിങ്ങനെ പത്ത് കൂട്ടം കറികൾ തയ്യാറാക്കിയാണ് ഇവർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ചോറുവിളമ്പിയത്.

ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു

കോവിഡ് 19 വ്യാപനത്തെ തുടർന്ന് 19 മാസമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ  നവംബർ ഒന്നിന് തുറന്നു. സെബാസ്റ്റ്യൻസ്  യു പി സ്കൂളിൽ  ആഘോഷമായ വരവേൽപ്പോടു കൂടിയാണ് കുട്ടികളെ സ്വീകരിച്ചത്. പച്ചക്കറികൾകൊണ്ടും ഇലകൾ കൊണ്ടും അലങ്കരിച്ച വഴിയിലൂടെ കുട്ടികളെ വരവേറ്റത് ഒരു നവ്യ അനുഭവമായിരുന്നു. വാർഡ് കൗൺസിലർ ജോസ് മഠത്തിൽ സാനിറ്റൈസർ നൽകി കുട്ടികളെ സ്വീകരിച്ചു. സ്കൂൾ മാനേജർ റവ Dr. സ്റ്റാൻലി കുന്നേൽ സ്കൂൾ ഹെഡ്മാസ്റ്റർ റ്റി  എൽ ജോസഫ്, അധ്യാപകർ, PTA അംഗങ്ങൾ  എന്നിവരും കുട്ടികളെ വരവേറ്റു.

ദിനാചരണങ്ങൾ നടത്തി

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സെന്റ്  സെബാസ്റ്റ്യൻസ് സ്കൂളിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. കോവിഡ് 19 ലോക് ഡൗൺ  കാലയളവിൽ ഓൺലൈൻ ആയും   സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ വച്ചു വിവിധ മത്സരങ്ങളും കലാപരിപാടികളോടും കൂടി വിവിധ ദിനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടി. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു.  നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു.

ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന്  കുട്ടികൾ മനോഹരമായ ആശംസകാർഡുകൾ ഉണ്ടാക്കുകയും ക്ലാസ്സ് വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ഏറ്റവും നല്ല ആശംസകാർഡിനു  സമ്മാനം നൽകുകയും ചെയ്തു.

സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം അതിൻറെ അമൃത് മഹോത്സവം ആഘോഷ പൂർവ്വം കൊണ്ടാടി. സ്കൂൾ ഹെഡ്മാസ്റ്റർ റ്റർ ടി എൽ ജോസഫ്   ദേശീയ പതാക ഉയർത്തി. ഡൗണായി ഇതുമൂലം കൊല്ലം കുട്ടികളാരും പതാക ഉയർത്താനായി എത്തിയിരുന്നില്ല.