ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
05:23, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ) (→‎'അതിജീവനം' മാനസികാരോഗ്യ വിദ്യാഭ്യാസ  പരിപാടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'അതിജീവനം' മാനസികാരോഗ്യ വിദ്യാഭ്യാസ  പരിപാടി

കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധികളാണുണ്ടാക്കിയത്. കോവിഡിന്റെ അടച്ചിടലിനുശേഷം വിദ്യാലയങ്ങളിൽ എത്തിയ കുട്ടികൾക്ക് മാനസിക പിന്തുണയുമായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിയ പരിപാടിയാണ് അതിജീവനം മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി. ഓൺലൈൻ പഠനത്തിന്റെയും നിരന്തരമായ പഠന പിന്തുണാ പ്രവർത്തനങ്ങളുടേയും ഫലമായി നമ്മുടെ വിദ്യാർത്ഥികൾ അനുഭവിച്ചുവന്ന സാമൂഹ്യ - വൈകാരികപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തുടക്കം കുറിക്കാൻ ഈ പരിപാടി കാരണമായി. ഹെഡ് മിസ്ട്രസ്സ് ശ്രീമതി രമ എ.കെ. യുടെ നേതൃത്വത്തിലാണ് പരിപാടികൾ ആരംഭിച്ചത്. അധ്യാപകരായ ര‍ഞ്ജിനി വി, അജിൽകുമാർ എം, മുനീർ എം.കെ. തുടങ്ങിയവർ നേതൃത്വം നൽകി.