സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹിരോഷിമ നാഗസാക്കി ദിനം ഓഗസ്റ് 6 , 9

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) ('സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ നടന്നു. മാനവരാശി യുദ്ധത്തിന്റെ തീവ്രത ഏറ്റവും ഭീകരമായി കണ്ടത് രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലുമായിരുന്നു. യുദ്ധവിരുദ്ധത കുട്ടികളിലേക്കെത്തിക്കാനും യുദ്ധത്തിന്റെ ഭീകരാവസ്ഥ മനസ്സിലാക്കാനുമായി ദിനാചരണപ്രവർ ത്തനങ്ങൾക്കിടയായി. പെൻസിൽ ഡ്രോയിങ് (യുദ്ധവും, മനുഷ്യനും) വാട്ടർ കളറിങ് , പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, സഡാക്കോ കൊക്കുകളുടെ നിർമ്മാണം, ഡിജിറ്റൽ പോസ്റ്റർ, തീം വീഡിയോ ഡിജിറ്റൽ ആൽബം പ്രസംഗം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ നല്ല പങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു.