ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്
| 25024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25024 |
| യൂണിറ്റ് നമ്പർ | LK/2018/25024 |
| അംഗങ്ങളുടെ എണ്ണം | 76 |
| റവന്യൂ ജില്ല | ആലുവ |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | അങ്കമാലി |
| ലീഡർ | അലൻ ജോർജ്ജ് |
| ഡെപ്യൂട്ടി ലീഡർ | റിച്ചാർഡ് ജോബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സി. ദീപ ജോസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി. ഡെല്ല റോസ് |
| അവസാനം തിരുത്തിയത് | |
| 08-03-2022 | 25024school |

ഹോളി ഫാമിലി ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മുൻപ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി രൂപപ്പെട്ടത്. പ്രോഗ്രാമിങ്, ഗെയിമിങ്, ആനിമേഷൻ, ഭാഷ കമ്പ്യൂട്ടിങ്, ഹാർഡ്വെയർ തുടങ്ങി വിവിധ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.. ഈ വിദ്യാലയത്തിൽ 2019-2022, 2021-2023 ബാച്ചുകളിലായി 76 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. Kite മിസ്ട്രെസ്സുമാരായി സിസ്റ്റർ ദീപ ജോസും സിസ്റ്റർ ഡെല്ല റോസും പ്രവർത്തിക്കുന്നു.
ഐ.ടി. മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ വിദ്യാലയത്തിനും സമൂഹത്തിനും അവരുടെ നല്ല ഭാവിക്കും ഉപകരിക്കത്തക്കവിധം കൂടുതൽ മികവിലേയ്ക്ക് നയിക്കുക എന്നതാണ് ഈ സംരഭംകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ഹോളി ഫാമിലി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങുവാനുള്ള അംഗീകാരം (LK/2018/25024) ലഭിക്കുകയും 2018 ജനുവരി 20 ന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 40 കുട്ടികൾക്ക് അംഗത്വ സ്വീകരണം നടത്തുകയും ചെയ്തു. എസ്.ഐ.ടി.സി. സിസ്റ്റർ സി.ജെ. സോഫി, സയൻസ് അധ്യാപിക സിസ്റ്റർ ജിനി വർഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി നിയോഗിക്കപ്പെട്ടു.
ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന ഏകദിന പരിശീലനത്തിലൂടെയും ബുധനാഴ്ച 4 pm മുതൽ 5 pm വരെ നടത്തിവരുന്ന ഒരു മണിക്കൂർ ക്ലാസ്സിലൂടെയും ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും മറ്റ് കുട്ടികൾക്ക് പരിശീലനം നല്കാനും അഭ്യസിച്ചു. കൂടാതെ GIMP, INKSCAPE, TUPI TUBE DESK സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് Background Image, Object ഇവ വരയ്ക്കാനും ഇന്റർനെറ്റിൽനിന്നും ശേഖരിക്കാനും അവ ഉപയോഗിച്ച് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റോറിബോർഡ് തയ്യാറാക്കി TUPI TUBE DESK എന്ന ആനിമേഷൻ സോഫ്റ്റ് വെയറിൽ Animation Cinema തയ്യാറാക്കാനും കുട്ടികൾക്കു കഴിഞ്ഞു എന്നുള്ളത് ഏറെ അഭിനന്ദനാർഹമാണ്.
Digital Pookalam Prepared by Little Kites Club members
-
Digital Pookkalam prepared under Little Kites Club
-
Digital Pookkalam prepared under Little Kites Club