അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
അലൻ വിൻസെൻറ് ..

4-വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം--(ആഗസ്റ്റ് 2021)

വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ നമ്മുടെ സ്കൂളിലെ അലൻ വിൻസെൻറ് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി.

9-സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ്

വിദ്യാർത്ഥികളിൽ കാർഷികവൃത്തി പ്രോത്സാഹിപ്പിക്കുക അത് ജീവിതത്തിന്റെ ഭാഗമാക്കുക. വിദ്യാർത്ഥികൾക്ക്

ശിഖലുബ്‍ന

ജൈവകൃഷി പ്രോത്സാഹനം നൽകുക വിഷരഹിതമായപച്ചക്കറികൾ നട്ടു പിടിപ്പിക്കുക ,സ്വന്തം ആവശ്യത്തിന് പച്ച

ക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിന്റെ ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖലുബ്‍ന

അനുഷ്‍ക

സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു

അനുഷ്‍ക-ശാസ്ത്രജ്ഞ(ISRO)

പൂർവ്വവിദ്യാർത്ഥിയായിരുന്ന അനുഷ്ക ഐ ഐ എസ് ടി യിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം  നേടി. ഇപ്പോൾ ബാംഗ്ലൂർ ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൽ ജോലി ചെയ്യുന്നു...

അവാർഡുകളുടെ നിറവിൽ ഷാജൻ മാസ്റ്റർ..

ശ്രീ.ഷാജൻ മാസ്റ്റർ

മലയാള അദ്ധ്യാപകനെന്ന നിലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ടു. റേഡിയോ മാറ്റൊലിയിൽ സുദിനം പരിപാടിയിലെ സ്ഥിരം പ്രഭാഷകൻ. 2017 ൽ ഒയിസ്കയുടെ south India യിലെ മികച്ച സെക്രട്ടറി.

നീന്തൽ മത്സരങ്ങളിൽ വിജയിയായ സാറ..

2018 ൽ oisca South India മികച്ച Report അവാർഡ് നേടി. 2019 ൽ SCERT -യുടെ ഏറ്റവും മികച്ച പാഠാനുബന്ധ പ്രവർത്തനത്തിന് പുരസ്കാരം ലഭിച്ചു.

നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം....

കൽപ്പറ്റ: ഒരുപതിറ്റാണ്ടിനുശേഷം ജില്ലയിൽ നിന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ. ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത് . ബിജി വർഗീസിന്റെ സഹോദരി ഷിജി വർഗീസിന്റെ മകൾ എസ്സ് സാറ പോൾ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യയായി ഒരുകാലത്ത് വാട്ടർ പോളോയിലെ മിന്നും താരങ്ങളായിരുന്നു ബിജി വർഗീസും ഷിജി വർഗീസും ബിജി നാഷണൽ ക്യാപ്റ്റനും ഷിജി അതേ ടീമിൽ അംഗവുമായിരുന്നു.

ഏഷ്യൻ ഗെയിംസിലും ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട്. ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത്. അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത്. മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത്. ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും. മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെഎ.സ്.ഇ.ബി സബ് എൻജിനിയർജോഷിയാണ് പിതാവ്. ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ്, ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത്. ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് ,ബ്രസ്റ്റ് സ്ട്രോ ക്ക് ,ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ .50 മീറ്റർ മുതൽ 1500 മീറ്റർ വരെയുള്ള പതിനാറിനം മത്സരങ്ങളാണ് ഓരോ സ്റ്റൈലിലും നടന്നത്. നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത്. കൽപ്പറ്റ മുനിസിപ്പൽ ചെയർ മാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സംസാരിച്ചു ...