നാലു കെട്ടും

11:08, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) (നാലുകെട്ട്.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാലുകെട്ട്.

കേരളീയ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച, നാലുവശങ്ങളും നടുവിൽ ഒരു മുറ്റവുമുള്ള ഭവനമാണ് നാലുകെട്ട്. ചിലപ്പോൾ പ്രധാനവാതിലിനോടു ചേർന്ന് ഒരു പൂമുഖം കൂടി ഇതിൽ പണിതുചേർക്കാറുണ്ട്. കേരളീയ വാസ്തുവിദ്യ കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജിച്ചതാണ്. അധികം ചൂടു കടക്കാത്ത ഓടിട്ട കെട്ടിടങ്ങളാണ് പരമ്പരാഗതമായി കേരളത്തിലെ ഗൃഹങ്ങൾ. ഒന്നോ രണ്ടോ നിലയിൽ കൂടുതൽ ഈ കെട്ടിടങ്ങൾ കെട്ടാറില്ല. പണക്കാരുടെ വലിയ പറമ്പിൽ നാലുകെട്ടുകളും (നടുവിൽ ഒരു മുറ്റം ഉള്ള കെട്ടിടം) എട്ടുകെട്ടുകളും (നടുവിൽ രണ്ടു മുറ്റങ്ങൾ) പണ്ട് സാധാരണമായിരുന്നു. എങ്കിലും കൂടുതലായും ഓലമേഞ്ഞ കെട്ടിടങ്ങളായിരുന്നു പാവങ്ങൾക്ക് ഉണ്ടായിരുന്നത്.

കർഷിക വൃത്തിയിൽ മനുഷ്യൻ ഉരച്ചതോടു കൂടി ശീതാതപാദികളിൽ നിന്ന് രക്ഷനേടാൻ ഏതെങ്കിലും തരത്തിലുള്ള അഭയസ്ഥാനം വേണമായിരുന്നു. സമ്പത്തിനനുസരിച്ച് ക്രമേണ വ്യത്യസ്തമായ ഗൃഹ നിർമ്മാണ രീതികൾ മനുഷ്യൻ അവലംബിച്ചു. ആദ്യകാലങ്ങളിൽ ഗുഹകളും മറ്റുമായിരുന്നു താമസം എങ്കിൽ പിന്നീട് വാസ സ്ഥനങ്ങൾ പണിയാൻ തുടങ്ങി. ഇതിനായി പ്രകൃതിയിലെ വിഭവങ്ങൾ ആണ് ഉപയോഗപ്പെടുത്തിയത്. ഒരോ രാജ്യങ്ങളിലും വാസ്തു വിദ്യ എന്നറിയപ്പെടുന്ന ഗൃഹ-കെട്ടിട നിർമ്മാണ രീതികൾ അതതു സ്ഥലത്തെ പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വികസിച്ചത്.

"https://schoolwiki.in/index.php?title=നാലു_കെട്ടും&oldid=1719154" എന്ന താളിൽനിന്ന് ശേഖരിച്ചത്