എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം//ദിനാചരണങ്ങൾ

ജൂൺ 5 മുതൽ തുടങ്ങി എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായും ,ചിട്ടയായും വിവിധ മത്സരങ്ങളോട് കൂടെ ഓഫ്‌ലൈനായും,ഓൺലൈനായും നടത്തി വരുന്നു..പ്രസംഗ മത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ ഇനം പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി വരുന്നു.

44552_ഗാന്ധി ജയന്തി  ദിനാചരണ മത്സരം
44552_നാട്ടുവായന

നാട്ടുവായന

കേരള തമിഴ്‌നാട് അതിർത്തി ഗ്രാമമായ നാറാണിയിൽ മധുരം വിളമ്പി നാട്ടുവായന .പൊതുജനങ്ങൾക്ക് പുസ്തകം വിതരണം ചെയ്തു കോട്ടുക്കോണം എൽ എം എസ് യൂ പി എസ് നാട്ടുവായനയ്ക്ക് തുടക്കം കുറിച്ച്.സാധാരണക്കാരായ ആളുകൾ വൈവിധ്യങ്ങളായ പുസ്തകങ്ങൾ കൈപ്പറ്റി.ഏതു സമയവും വിദ്യാലയത്തിൽ നിന്നും പുസ്തകങ്ങൾ എടുക്കാനുള്ള സൗകര്യവും ഒരുക്കി.പുസ്തക പ്രദർശനം,പുസ്തക വിതരണം,വായനക്കാരുടെ രജിസ്‌ട്രേഷൻ എന്നിവയും നടന്നു.പാറശ്ശാല ബി പി ഒ എസ് കൃഷ്ണകുമാർ വായനാവാരത്തിന്റെ ഭാഗമായ നാട്ടുവായന ഉദ്‌ഘാടനം ചെയ്തു.