എ. യു. പി. എസ്. അഴിയന്നൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

...
കവിത

ജൂൺ പത്തൊൻപതു മുതൽ ജൂൺ ഇരുപത്തി അഞ്ചു വരെ ഒരാഴ്ച  വായനാവാരമായി  ആഘോഷിച്ചു .പ്രസംഗം ,കവിതാലാപനം ,കവിപരിചയം ,പുസ്തകപരിചയം ,പോസ്റ്റർ  നിർമ്മാണം ,വായനക്കുറിപ്പ് ,വായനക്വിസ്  തുടങിയ  പരിപാടികൾ  നടത്തുകയുണ്ടായി .മത്സരങ്ങളിൽ  വിജയികളെ  കണ്ടെത്തുകയുണ്ടായി  വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഭാഗമായി അധ്യാപകർ  ഗൂഗിൾ മീറ്റ് വഴി  കുട്ടികൾക്കായി ശില്പശാല  നടത്തി .ശില്പശാലയിൽ കഥ  കവിത  ചിത്രരചന  കവിതാലാപനം  എന്നിവ നടത്തുകയുണ്ടായി .നന്നായി  കഥ  എഴുതുവാനും  കവിത രചിക്കുവാനും  ചിത്രം നന്നായി  വരക്കുവാൻ കഴിയുനവരെ  കണ്ടെത്തി അവർക്കു പ്രോത്സാഹനം  നൽകുവാനും കഴിഞ്ഞു .ബി ആർ സി  തലത്തിൽ നടന്നു .ബി  ആർ സി  തലത്തിൽ  നടന്ന എഴുത്തകം  ശില്പശാലയിലേക്ക്  ഞങ്ങളുട  വിദ്യാലയത്തിലെ തിരഞ്ഞെടുക്കപ്പെട്ട  കഥകളും  കവിതകളും  അയച്ചുകൊടുത്തു .സരസ്വതി ,ശ്രീനന്ദ  എൻ സന്തോഷ് എന്നിവരുടെ കവിതകൾ എഴുത്തകം  പുസ്തകത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .

വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനറായി  തിരഞ്ഞെടുക്കപ്പെട്ടത്  ശ്രീമതി പ്രിയ ടീച്ചർ ആണ് .കൂടാതെ വിദയാലയത്തിലെ മുപ്പതു കുട്ടികളെ  വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങളായി തിരഞ്ഞെടുത്തു.അതിൽ കുട്ടികളുടെ കൺവീനർ ആയി  ഏഴാം ക്ലാസ്സിലെ  സരസ്വതി  എസ്  തിരഞ്ഞെടുക്കപ്പെട്ടു .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ  ശില്പശാലകൾ  ഞങ്ങളുടെ വിദ്യാലയത്തിൽ നടത്താറുണ്ട് .വായനമൂല  സംഘടിപ്പിക്കാറുണ്ട് ..ആഴ്ചകളിൽ വായനക്ക് അവസരം നൽകി വരുന്നു ..ശില്പശാലകൾ വഴി  കുട്ടികൾക്ക്  വായനാശീലം  വളരുവാനും  നന്നായി കഥകൾ  എഴുതുവാനും  കവിത രചിക്കുവാനും  പ്രജോദനമാവുന്നു ഡി.ശില്പശാലകളിൽ കുടികളുടെ പങ്കാളിത്തം  സഞ്ജീവമായി തന്നെ തുടരുന്നു .