പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ മഹാമാരിയുടെ ഇടയിലും ഓൺലൈനായി നടത്താൻ സാധിച്ചു. വിവിധ മാസങ്ങളിലായി.കവിതാപാരായണ മത്സരങ്ങളും, പ്രസംഗമത്സരവും, ബുക്ക് റിവ്യൂ എന്നിവ പൂർത്തിയാക്കാൻ സാധിച്ചു.

മലയാളം ക്ലബ്

ഈ അധ്യയനവർഷത്തിലെ മലയാളം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 5അധ്യാപക ദിനത്തിൽ നിർവഹിച്ചു.തുടർന്ന് മലയാള സാഹിത്യ നായകന്മാരുടെ ദിനങ്ങൾ, അനുസ്മരണങ്ങൾ, കുട്ടികളുടെ പ്രഭാഷണങ്ങൾ കവിതാപാരായണം എന്നിവ സംഘടിപ്പിച്ചു.

ഗണിത ക്ലബ്

ഗണിത ക്ലബ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിൽ ഗണിത ക്ലബിലേക് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്‌തു

ഹെൽത്ത് ക്ലബ്

കുട്ടികളുടെ ആരോഗ്യ പരിപാലനം സ്കൂളിൽ ഹെൽത്ത് ക്ലബിലൂടെ പ്രവർത്തിച്ചുവരുന്നു

പരിസ്ഥിതി ക്ലബ്

ഈ ക്ലബിലൂടെ വളരെ ഭംഗിയുള്ള ഒരു ഉദ്യാനം സ്കൂളിൻെറ മുൻപിൽ നിർമിച്ചിട്ടുണ്ട്.വിദ്യാർത്ഥികളിൽ പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ

മാതൃഭൂമി സീഡ്

സോഷ്യൽ ക്ലബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു . ക്വിസ്,ചിത്രരചന ,പോസ്റ്റർ രചന , പ്രസംഗം, ,കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .

സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിന് അനുയോജ്യമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തുന്നു .

പ്രവൃത്തി പരിചയം

വിദ്യാരംഗം

സ്പോർട്സ് &ഗെയിംസ് ക്ലബ്

കർഷിക ക്ലബ്ബ്

ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഒരു പച്ചക്കറി തോട്ടവും ,വാഴ കൃഷിയും രൂപപ്പെടുത്തി എടുത്തു.കുട്ടികളിൽ കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും കൃഷിയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ ക്ലബ്ബിന് സാധ്യമായി.

ശാസ്ത്ര ക്ലബ്ബ്

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബ്