ജി. യു. പി. എസ്. തിരുവണ്ണൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

23:08, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17243 (സംവാദം | സംഭാവനകൾ) ('<big>'''ജൂൺ 5 പരിസ്ഥിതിദിനം'''</big>   പരിസ്ഥിതിദിനത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 5 പരിസ്ഥിതിദിനം

  പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.  ഗൂഗിൾ മീറ്റ് വഴി പ്രൊഫസർ ശോഭീന്ദ്രൻ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പ്രദീപ് കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ സി വി ഗിരീഷ് ആശംസകളർപ്പിച്ചു. ഗായകരായ വർഷ വിക്രം, സത്യൻ തിക്കോടി എന്നിവർ അവതരിപ്പിച്ച പരിസ്ഥിതി ഗാനങ്ങളെ തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി  എൽ പി തലത്തിൽ മരത്തൈകൾ വച്ചുപിടിപ്പിക്കൽ, പൂച്ചെടികൾ വച്ചുപിടിപ്പിക്കൽ,പരിസരശുചീകരണം, മുൻവർഷങ്ങളിൽ നട്ട ചെടികൾ, വൃക്ഷത്തൈകൾ പരിപാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും പരിസ്ഥിതി ഗാനാലാപനം, പതിപ്പ് നിർമ്മാണം മത്സരങ്ങൾ നടത്തി. യുപി തലത്തിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ പരിസരശുചീകരണം വംശനാശഭീഷണി നേരിടുന്ന ജീവികളെ കുറിച്ച് കുറിപ്പ്, ക്വിസ് മത്സരം, 'പരിസ്ഥിതി സംരക്ഷണം എന്തിന് ' എന്ന ഈ വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരവും നടത്തി.