കമ്പ്രാന്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21361 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലാന്തർണ എന്ന ഫ്രഞ്ച്ഭാഷയിലെ വിളക്കാണ് റാന്തൽ എന്നു മലയാളത്തിൽ . ഇംഗ്ലീഷിൽ Lantern എന്നാണ് . കമ്പികൊണ്ട് പിടിയും ചിമ്മിനിയെ രക്ഷിക്കുവാനുള്ള കവചവും ഉള്ളതിനാൽ കമ്പിറാന്തൽ എന്ന പേരിലറിയപ്പെട്ടു.ഇതിനെ നാട്ടുമൊഴിയിൽ കമ്പ്രാന്തൽ, കംബ്രാന്തൽ, കമ്പിവിളക്ക് എന്നൊക്കെ അറിയപ്പെട്ടു. കൊടുംകാററിൽപോലും അണയാത്ത ഈ വിളക്ക് Hurricane Lantern എന്ന പേരിലറിയപ്പെട്ടു. ഇത് മലയാളത്തിലാക്കിയപ്പോൾ അരിക്കലാമ്പ് എന്ന നാടൻപേരിൽ ആയി. ഇതാണ് കംബ്രാന്തൽ, അരിക്കലാമ്പ്, കമ്പിവിളക്ക് എന്നൊക്കെയറിയപ്പെട്ടത് . പാനീസ് എന്ന മറ്റൊരു പേരുകൂടെയുണ്ടിതിന് . ഇത് അറബിഭാഷയിലെ ഫാനൂസ് ആണ്. എന്തായാലും പാനീസുവിളക്ക് എന്ന പേരും കംബ്രാന്തലിനുണ്ട്. രാത്രിയാത്രകളിൽ കാളവണ്ടികളിലും മീനുകളെ ആകർഷിക്കാൻ ചീനവലകളുടെ മുകളിലും ഇതു കൊളുത്തി വെച്ചിരുന്നു.

"https://schoolwiki.in/index.php?title=കമ്പ്രാന്തൽ&oldid=1713114" എന്ന താളിൽനിന്ന് ശേഖരിച്ചത്