ജി.യു.പി.എസ്.പട്ടാമ്പി/നാടോടി വിജ്ഞാനകോശം

20:04, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20655 (സംവാദം | സംഭാവനകൾ) (പട്ടാമ്പിപ്പെരുമ)

പട്ടാമ്പിയുടെയും പരിസര പ്രദേശത്തെയും ചരിത്രവും പിന്നാമ്പുറങ്ങളും ,വളരെ ആഴത്തിൽ വിശകലനം ചെയ്യുകയും, പഠനം നടത്തുകയും ചെയ്യാൻ പട്ടാമ്പി  യു പി സ്കൂൾ അധ്യാപക കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ടെന്നത് അഭിമാനകരമായ കാര്യമാണ് . ഓരോ മുക്കിലും മൂലയിലും ഓടിയെത്തുകയും പട്ടാമ്പിയുടെ ഭാഗദേയം നിർവഹിച്ച ഓരോ വ്യക്തിയെയും നേരിൽ കണ്ട് വിവര ശേഖരണം നടത്തുകയും  ഉന്നത ചരിത്ര ഗവേഷണ പണ്ഡിതരോട് കൂടിയാലോചിക്കുകയും ചെയ്താ ശേഷം അവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യാൻ പട്ടാമ്പി സ്കൂളിന് സാധിച്ചിട്ടുണ്ട് . എന്നും ചരിത്ര വിദ്യാർഥികൾ അവലംബിക്കുന്ന പട്ടാമ്പിപ്പെരുമ എന്ന മാഗസിൻ  സ്കൂൾ ലൈബ്രറിയിലെ അമൂല്യ നിധി തന്നെയാണ്