ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ് എറിയാട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48552 (സംവാദം | സംഭാവനകൾ) (സാമൂഹ്യശാസ്ത്ര ക്ലബ് താൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്ത്ര ക്ലബ്ബ് എയുപിഎസ് എറിയാട്

          ജൂണിൽ തന്നെ സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ച വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. സാമൂഹ്യ ശാസ്ത്ര പ്രാധാന്യമുള്ള മുഴുവൻ ദിനാചരണങ്ങളും ആചരിക്കുന്നു. സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ കീഴിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം,പ്രബന്ധ രചനാ മത്സരം, എക്സിബിഷൻ പോലുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളിൽ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദിനപത്ര ക്വിസ് സംഘടിപ്പിക്കുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ പുരാവസ്തു ശേഖരണം, പ്രദർശനം എന്നിവ നടത്തിവരുന്നു. കുട്ടികൾക്ക് സ്റ്റാമ്പ് ശേഖരണം ,നാണയ ശേഖരണം പോലുള്ളവയിൽ താല്പര്യം വളർത്തുന്നതിന് ഇത്തരം ശേഖരണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുണ്ട്.ഹിരോഷിമ നാഗസാക്കി ദിനങ്ങളിൽ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി യുദ്ധവിരുദ്ധ ജാഥയും യുദ്ധവിരുദ്ധ പോസ്റ്റർ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. നവോത്ഥാന നായകരുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിന് കുട്ടികൾ നവോത്ഥാന നായകനായി അഭിനയിച്ച അവതരണങ്ങൾ സംഘടിപ്പിക്കാറുണ്ട്.