പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
00:30, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ) (' == ചരിത്രം == '''പഴയ''' തിരുവതാംകൂറിന്റെ ഭാഗമായിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

പഴയ തിരുവതാംകൂറിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.

കാട്ടാലിൻ കടയിലെ പതിവ് ഗ്രാമസമ്മേളനങ്ങക്കുള്ള ഗ്രാമമുഖ്യരുടെ യാത്രക്രമേണ കാട്ടാðക്കടയിലേക്കുള്ള യാത്രയായി. അതുലോപിച്ച് കാട്ടാക്കടയായി എന്ന് പറയപ്പെടുന്നു.

സ്വാതന്ത്യ്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

ഗാന്ധിരാമകൃഷ്ണ പിള്ള, പൊന്നറ ശ്രീധർലക്ഷമണൻ പിള്ളസാർ, ശാന്തിനികേതൻ കൃഷ്ണൻ നായർ, സത്യനാഥൻ എന്നിവർ ഈ പ്രദേശത്തെപ്രമുഖസ്വാതന്ത്യസമരസേനാനികളായിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

കാട്ടാക്കട കേന്ദ്രമാക്കി ആരംഭിച്ച കസ്തൂർബാ ഗ്രന്ഥശാലയാണ് ആദ്യ വായനശാല. കാട്ടാക്കട ഹൈസ്കൂളാണ് ആദ്യ ഹൈസ്കൂൾ.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

തുടക്കത്തിð കുളത്തുമ്മð പഞ്ചായത്ത് എന്നായിരുന്നു പേര്. 1953 ലാണ് പഞ്ചായത്ത് രൂപീകൃതമായത്. 63-79 ഭരണഘട്ടത്തിð കാട്ടാക്കട പഞ്ചായത്ത് എന്നാക്കുകയും ചെയ്തു. എട്ടിരുത്തി മാധവൻ നായർ ആദ്യ പ്രസിഡന്റായിരുന്നു.

ഭൂപ്രകൃതി

സമതലങ്ങളും പാടങ്ങളും അങ്ങിങ്ങ് കുന്നുകളും പാറക്കെട്ടുകളും ഉൾപ്പെട്ട ഹരിതഭാഗമാണ് ഈ പഞ്ചായത്ത്. ചെമ്മണ്ണ്, കരിമണ്ണ്, എക്കð മണ്ണ്, മണð മണ്ണ്, പശിമരാശി മണ്ണ്, കളിമണ്ണ്, ചരð മണ്ണ് എന്നിവ വിവധ പ്രദേശങ്ങളിð കാണപ്പെടുന്നു.

ജലപ്രകൃതി

ഇടവപ്പാതിയെയും തുലാവർഷത്തെയുമാശ്രയിച്ചാണ് ജനങ്ങൾ ജീവിച്ചത്. നിരവധി തോടുകളും കുളങ്ങളും ഈ പഞ്ചായത്തിലുï്. നെയ്യാർ ഈ പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്നുï്.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ

500 വർഷത്തിലധികം പഴക്കമുള്ള ഒരു ആരാധനാലയമാണ് കാട്ടാð ശ്രീഭദ്രകാളീ ദേവി ക്ഷേത്രം. മൊളിയൂർ ക്ഷേത്രം, ശ്രീധർമ്മശാസ്താക്ഷേത്രം എന്നിവയാണ് മറ്റ് പ്രധാന ആരാധനാലയങ്ങൾ.