എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃഭാഷാ ദിനം 2022

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനു പെറ്റമ്മ തൻഭാഷതാൻ മാതൃഭാഷയുടെ പ്രാദാന്യത്തേക്കുറിച്ച് മലയാളത്തിലെ മഹാകവി വള്ളത്തോളിന്റെ വരികളാണിവ മാതൃ ഭാഷയെ പെറ്റമ്മയോട് ഉപമിക്കുകയാണ് കവി ഇവിടെ. ഈ വരികളിൽ മാതൃ ഭാഷയുടെ ജീവൽപ്രാധാന്യം എന്താണെന്ന് വ്യക്തമാകും. ചിന്തയുടെ മാധ്യമമാണ് ഭാഷ വിദ്യാഭ്യാസത്തിന്റെ മാധ്യമവും ഭാഷ തന്നെ.ഇന്ന് പലരും എനിക്ക് മലയാളം അറിയില്ലെന്ന് അഭിമാനത്തോടെ പറയുന്നു എന്നാൽ അവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. മലയാളം അറിയാത്ത മലയാളി മലയാളക്കരക്ക് തന്നെ അപമാനമാണ്. ഇനിയുള്ള തലമുറയ്ക്ക് മലയാളം ഒരു കേട്ട് കേൾവി മാത്രമാവുമെന്നകാര്യത്തിൽ ഒരു സംശയവും ഇല്ല. അതൊക്കെ വച്ച നോക്കുമ്പോൾ നമ്മൾ എത്രഭാഗ്യവാന്മാരാണ്. കാരണം മലയാളം എന്ന പെറ്റമ്മയെ തോറ്ററിയാനുള്ള ഭാഗ്യം ഇന്നത്തെ തലമുറയിലുള്ളവർക്ക് ലഭിച്ചു. "എന്നാൽ അടുത്ത തലമുറയെ "അത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ അവസരത്തിൽ നാടോടുമ്പോൾ നടുവേ ഓടുകയല്ല വേണ്ടത് ഒരു മുഴം മുന്നേ ഓടുകയാണ്. മലയാളം പഠിക്കുക എന്നാൽ ഒരു ഭാഷ പഠിക്കുക എന്നല്ല അർത്ഥം അതിലുപരി നമ്മുടെ മാതൃ സംസ്കാരത്തിന്റെ സാധനം ആസ്വധിക്കുക്കുക എന്നതുകൂടിയണ്. ആദ്യ ദ്രാവിഡ ഭാഷയിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ സ്വതന്ത്രമായി വികസിച്ചതാണ് മലയാളം.12 ആം നൂറ്റാണ്ടിൽ പ്രത്യേക ഭാഷ എന്നാ നിലയിലും സാഹിത്യ ഭാഷ എന്ന നിലയിലും മലയാളം രുപപ്പെട്ടതായി പൊതുവെ പറയുന്നു.16ആം നുറ്റാണ്ടിൽ തുഞ്ചത്തെഴുത്തച്ഛന്റെ കൃതികളോട് മലയാളത്തിന്റെ തന്നതായ സാഹിത്യ ഭാഷ രുപപ്പെട്ടു. ഇതിനു ശേഷമുള്ള കാലത്തെ മലയാളത്തിന്റെ ആധുനിക കളമയാണ് കണക്കാക്കുന്നത്. മലയാളം കൈരളി എന്നും അറിയപ്പെടുന്നു. എന്നാൽ ഇന്ന് മലയാള ഭാഷ മരണം മന്ത്രിക്കുകയാണ്. ചരിത്രത്തോളം പഴക്കമുള്ള മലയാളം ചരമമടയുകയാണ്. മേഘസന്ദേശവും തളിയുലകളും പത്രത്താഴുകലും എഴുതും എല്ലാം ഇന്റർനെറ്റ്  sms ഇമെയിൽ മൊബൈൽ എന്നിവയ്ക്ക് മുന്നിൽ വഴി മാറുമ്പോൾ, ഇംഗ്ലീഷ് ഭാഷയ്ക്കു മുന്നിൽ മലയാളവും ഉടൻ അടിയറവു പറയേണ്ടി വരും. മലയാളം നമ്മുടെ അഭിമാനമാണ് അത് നമ്മുടെ സംസ്കാരമാണ് അനുഭവത്തിന്റെ ആത്മാവിന്റെ ഭാഷയാണ് മലയാളം ഇന്ന് പലരും എനിക്ക് മലയാളമാറിയില്ലെന്ന് അഭിമാനത്തോടെ പറയുന്നു എന്നാൽ അവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. അവർ മലയാളകരയ്ക്ക് തന്നെ അപമാനമാണ്.ലോകത്തിലുള്ള 2796 ഭാഷകളിൽ 77ആം സ്ഥാനമാണ് മലയാളത്തിനുള്ളത് കേവലം 80 ലക്ഷം പേർ മാത്രം സംസാരിക്കുന്ന സ്വീഡിഷ് ഭാഷയ്ക്കും 100ലക്ഷം പേർ മാത്രം സംസാരിക്കുന്ന ഗ്രീക്ക് ഭാഷയ്ക്കും ലോകത്ത് ഉന്നതസ്ഥാനങ്ങൾ ഉള്ളപ്പോൾ നാം ലജ്ജിച്ച് തലത്താഴത്തേണ്ടിയിരിക്കുന്നു. അവർ മാതൃ ഭാഷയോട് കാണിക്കുന്ന സ്നേഹവും ആദരവും നാം കണ്ടുപഠിക്കേണ്ടിയിരിക്കുന്നു.300ലക്ഷതിലധികം മലയാളികൾ മാതൃ ഭാഷയോട് കാണിക്കുന്ന അനാസ്ഥ മറ്റാരും കാണിക്കാത്തതാണ്. ഹൈ ടെക് ജനത അന്യഭാഷയ്ക്ക് അടിമപ്പെടുകയാണോ? എന്നാൽ അടിമതത്തിന്റെ ഒരു ചുവയുണ്ടാവിടെ.ഏത് യന്ത്രവൽകൃത ലോകത്ത് ജീവിച്ചാലും ഏത് സാങ്കേതിക വിദ്യയുടെ ചുവട്ടിൽ കിടന്നാലും മലയാളത്തെയും സംസ്കാരത്തെയും മറക്കുന്നത് പെട്ടമ്മയെ നടക്കുന്നതിനു തുല്യമാണ്.6 മലയാളിക്ക് 100 മലയാളം,½ മലയാളിക്ക് 1 മലയാളം, ഒരുമലയാളിക്കും മലയാലമില്ല. എന്നാ കുഞ്ഞുണ്ണിമാഷിന്റെ വരികൾ.എന്നാൽ വരികളെ പോലെ ഇന്ന് മലയാളിക്ക് മലയാളമില്ല.56 അക്ഷരമല്ലെന്റെ മലയാളം 51 അക്ഷരവും അല്ല. മലയാളം എന്നാ നാലക്ഷരവുമല്ല. അമ്മ എന്നാ ഒറ്റക്ഷരമാണ് മണ്ണ് എന്ന ഒറ്റക്ഷരമാണെന്റെ മലയാളം ഇന്ന് കുഞ്ഞുണ്ണുമാഷ് പറഞ്ഞപോലെ അമ്മയാണ് മണ്ണാണ് എന്ന തിരിച്ചറിവ് ഓരോ മലയാളിക്കും ഉണ്ടാകണം. ജനനി "ജന്മഭൂമിശ്ചാ ;സർഗതപി ശരിയസി " എന്ന ആപ്ത വാക്യാമനുസരിച് പെറ്ക്മ്മയ്ക്കും പിറന്ന ഭൂ മിയ്ക്കും പ്രധാനം കളിക്കുന്നത് പോലെ മാതൃ ഭാഷയ്ക്ക് അർഹമായ സ്ഥാനം നൽകേണ്ടതുണ്ട്. പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് വളർച്ചയുടെ പുതിയ പടികൾ കടന്ന് നമ്മുടെ മലയാളം മുന്നേറുമെന്ന് നമുക്ക് പ്രത്യാശിക്കാം......

നന്ദി

വിദ്യാരംഗം 2021-2022

വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല കോ ഓർഡിനേറ്റർ ആയി ഹാഷ്മി വിലാസിനി ടീച്ചറെ തിരഞ്ഞെടുത്തു. വിദ്യാരംഗം ക്ലാസ്തല പ്രതിനിധികളായി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് 18 അംഗ സ്കൂൾ തല കമ്മിറ്റി രൂപീകരിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ ഓൺലൈനായി വിദ്യാരംഗം വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഗ്രൂപ്പ് മുഖേന ചർച്ച ചെയ്യുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം "സാഹിതി 2021" സെപ്റ്റംബർ 19 ഞായർ വൈകിട്ട് 7 മണിക്ക് ഗൂഗിൾമീറ്റ് വഴി പ്രശസ്ത നാടകകൃത്തും കവിയും അധ്യാപകനുമായ ശ്രീ ഷിബു മുത്താട്ട് നിർവഹിച്ചു. ചടങ്ങിൽ ഹാഷ്മി വിലാസിനി ടീച്ചർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ജാഫർ മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കുട്ടികൾക്ക് ആസ്വാദ്യകരമായ രീതിയിൽ നാടക കഥകൾ പറഞ്ഞു കൊടുത്തും നാടകഗാനങ്ങൾ ചൊല്ലിയും ഉദ്ഘാടകൻ കുട്ടികൾക്ക് ഊർജ്ജം പകർന്നു...തുടർന്ന് സജ്ന ടീച്ചർ ആശംസകളർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ഇഖ്ബാൽ മാസ്റ്റർ നന്ദി അറിയിച്ചു..

വിദ്യാരംഗം കലാസാഹിത്യവേദി മുക്കം ഉപജില്ലാ തല ഓൺലൈൻ സാഹിത്യശില്പശാലകളിൽ താല്പര്യമുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ചു .

സെപ്റ്റംബർ 20 സ്കൂൾതല സാഹിത്യമത്സരങ്ങൾ ഓൺലൈനായി നടത്തി. കഥാരചന,കവിതാ രചന,ചിത്രരചന, പുസ്തകാസ്വാദനം,അഭിനയം,കാവ്യാലാപനം,നാടൻപാട്ട് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈൻ മത്സരങ്ങളിൽ പ്രതീക്ഷിച്ചത്ര പങ്കാളിത്തമുണ്ടായില്ല എന്നത് ചെറിയ നിരാശ നൽകി. സ്കൂൾ തല മത്സരങ്ങളിൽ വിജയികളായവരുടെ സൃഷ്ടികൾ ഉപജില്ലാ തല മത്സരങ്ങൾക്ക് അയച്ചുകൊടുത്തു...

ഓൺലൈനായി എല്ലാ ആഴ്ചകളിലും സർഗ്ഗവേദികൾ സംഘടിപ്പിക്കാമെന്ന തീരുമാനമെടുത്തു പരിപാടികൾ സംഘടിപ്പിച്ചു

വായനാദിനം

എം കെ എച്ച് എം എം ഒ ഹൈസ്കൂളിൽ 2021 ജൂൺ 19ന് എ വി സുധാകരൻ സാർ വായനാദിനം ഉദ്ഘാടനം ചെയ്തു ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തത്. കുട്ടികളെവായനയുടെ ലോകത്തേക്ക് എത്തിക്കുന്ന പ്രസംഗമായിരുന്നു പ്രവർത്തകനും ഡോക്യുമെൻററി സംവിധായകനും എഴുത്തുകാരനും ഈ സ്ഥാപനത്തിലെ തന്നെ മുൻ ഹെഡ്മാസ്റ്ററായ എവി സുധാകരൻ സാർ രുടേത്. വായനാദിന പരിപാടിയുടെ സ്വാഗതം സജിന ടീച്ചർ നിർവ്വഹിച്ചു. അധ്യക്ഷൻ ഹെഡ്മാസ്റ്റർ ജാഫർ സാറായിരുന്നു സ്റ്റാഫ് സെക്രട്ടറി ഇക്ബാൽ സാർ ആശംസകളും മൈമൂന ടീച്ചർ നന്ദിയും പറഞ്ഞു. മലയാള പ്രസംഗം ഫാത്തിമ ഹിമ നിർവഹിച്ചു. ഇംഗ്ലീഷ് പ്രസംഗം നൈജിൽ നജീബ്, ഹിന്ദി പ്രസംഗം സത്താ സ് ആലം, ഉറുദു പ്രസംഗം സർ താജ് ആലം അറബിക് പ്രസംഗം അഫ്സല് ഫാത്തിമ എന്നീ വിദ്യാർഥികളും നിർവഹിച്ചു. ആസ്വാദനക്കുറിപ്പ് മത്സരം സാഹിത്യ ക്വിസ് പുസ്തക പരിചയം ചിത്രരചന എന്നീ മത്സരങ്ങൾ ഓരോ ക്ലാസിൽ ഏതും ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിൽ നടന്നു. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ കുട്ടികളും വീട്ടിൽ ഒരു ലൈബ്രറി ഒരുക്കുകയും ലൈബ്രറിയുടെ ഫോട്ടോ അയച്ചു തരികയും ചെയ്തു. പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന തന്നു. കുടുംബം സാഹിത്യക്വിസ് ക്ലാസ് അടിസ്ഥാനത്തിൽ നടന്നു 9b ക്ലാസിലെ മനുഷ്യനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. വായനാദിനവുമായി ബന്ധപ്പെട്ട് പരിപാടിയുടെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ജൂലൈ 5 ബഷീർ ദിനം

ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെട്ട മലയാളികളുടെ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനം ആണ് ബഷീർ ദിനമായി ആചരിക്കുന്നത്. ബഷീർ ദിന ഉദ്ഘാടനം ഗൂഗിൾ മീറ്റ് ലൂടെ പ്രമോദ് സമീർ സാർ നിർവഹിച്ചു. മികച്ച പ്രാസംഗികനും അധ്യാപകനും നാടക കലാകാരനും ആണ് പ്രമോദ് സമീർ സാർ. പ്രമോദ് സാർ ബഷീറിൻറെ ജീവിതത്തെയും ബഷീർ കൃതികളെ പറ്റിയും ഗഹനമായി പ്രസംഗിച്ചു. ബഷീറിൻറെ ശബ്ദ ശകലം കേൾപ്പിച്ചു കൊണ്ട് തയ്യാറാക്കിയ വീഡിയോകുട്ടികൾക്ക് നവ്യാനുഭവമായി. ബഷീർ കൃതികളെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം നടത്തി കുഞ്ഞിപ്പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ് സാറാമ്മ കേശവൻനായർ മണ്ടൻ മൂത്താപ്പ അബ്ദുൽ ഖാദർ എന്നീ കഥാപാത്രങ്ങളുടെ ആവിഷ്കാര നടത്തി. ബഷീർ ദിന പരിപാടിയുടെ സ്വാഗതം ആമിന ഷെറിൻ ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജാഫർ സാറായിരുന്നു. ആശംസകൾ അർപ്പിച്ചുകൊണ്ട് റഷീദ് സാർ അനിയന് അഭിഷ അജസ് എന്നീ എന്നിവരും, നന്ദി സൂറ നിസാർ മൻസൂർ അലി സാർ പറഞ്ഞു. ബഷീർ കൃതികളുടെ ക്വിസ് പ്രോഗ്രാം നടത്തി. ബഷീർ കൃതികളെ ആസ്പദമാക്കി ആസ്വാദനക്കുറിപ്പ് മത്സരം നടത്തി. ക്ലാസ് മാഗസിൻ തയ്യാറാക്കി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി

ബഷീർ ദിനത്തിന്റെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

വൈക്കം മുഹമ്മദ് ബഷീറിൻറെ ശബ്ദ ശേഖരങ്ങൾ അടങ്ങിയ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക