ജി.യു.പി.എസ് പഴയകടക്കൽ/സാമൂഹിക പങ്കാളിത്തം
തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൻറെ വർഷങ്ങൾക്ക് മുമ്പുളള അവസ്ഥ വളരെ പരിതാപകരവും ശോചനീയവുമായുരുന്നു.രക്ഷിതാക്കൾക്ക് മക്കളെ പ്രായം തികഞ്ഞാൽ വിദ്യാലയത്തിൽ ചേർക്കണമെന്നല്ലാതെ അവരുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരു ശ്രദ്ധയും ഉണ്ടായുരുന്നില്ല എന്നത് വളരെ വലിയ ഒരു വെല്ലുവിളിയായിരു്ന്നു. പ്രിയ മുൻ ഹെഡ്മാസ്റ്റർ കെ കെ ജയിംസ് മാസ്റ്ററുടെയും ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ജോസ്കുട്ടിയുടെയും നേതൃതത്തിലുളള ചിട്ടയാർന്ന പഠന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഈ അവസ്ഥക്ക് ഒുപാട് മറ്റുങ്ങൾ വരുത്താൻ സാധിച്ചു എന്നത് തെന്നെ സമൂഹത്തിൻറെ പങ്കാളിത്തം എത്രത്തോളമുണ്ടെന്നതിന് തെളിവാണ്. അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ താളം തെറ്റിയ ഒരു സ്കൂളിനെ വീണ്ടെടുത്ത് മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്.