ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കെട്ടിടങ്ങൾ | ലാബുകൾ | ഓഫീസ് |
വൈദ്യുതീകരിച്ച സ്മാർട്ക്ലാസ് റൂമുകൾ, ശാസ്ത്രം, ഐ സി റ്റി, ഗണിതം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, പ്രവർത്തനക്ഷമമായ വായനശാല, വൃത്തിയുള്ള അടുക്കള, ഓഡിറ്റോറിയം....
സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ
- സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠസൗകര്യമൊരുക്കാനായി ശ്രമിച്ചതിന്റെ ഫലമായി സ്കൂൾ സമ്പൂർണ ഡിജിറ്റലൈസ്ഡ് ആയി.
- ബഹു.എം.എൽ.എ.ജി.സ്റ്റീഫൻ അവർകളാണ് പ്രഖ്യാപനം നടത്തിയത്.
- ഏകദേശം അറുപതോളം കുട്ടികൾക്ക് പുതിയ ഫോൺ നൽകാൻ സാധിച്ചു.
- സ്റ്റാഫ്,വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ,ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ,വിവിധ സംഘടനകൾ,പൂർവവിദ്യാർത്ഥിസംഘടനകൾ തുടങ്ങി അനേകം പേരുടെ സഹായം ഇതിനു പിന്നിലുണ്ട്.
- കൺവീനറായിരുന്ന ശ്രീ.സുരേഷ്‍കുമാർ സാറിന്റെ പിന്തുണയോടെ സ്റ്റാഫംഗങ്ങൾ മുഴുവനും ചേർന്നാണ് ഇതിനായി പരിശ്രമിച്ചതെങ്കിലും ശ്രീ.ബിജുകുമാർ വി എന്റെ പേര് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.തന്റെ പൂർവ്വവിദ്യാർത്ഥികളുമായി അഭൂതപൂർവ്വമായ ബന്ധം കാത്തുസൂക്ഷിക്കുന്ന സാറിന് ഗുരുദക്ഷിണയായി മാറി പൂർവ്വവിദ്യാർത്ഥികൾ സംഘടിപ്പിച്ച് നൽകിയ ഫോണുകൾ.ശ്രീമതി.രമകുമാരി ടീച്ചറിന്റെ പേരും പ്രത്യേക പരാമർശമർഹിക്കുന്നു.കാരണം പല ഓഫീസുകൾ വഴിയായി ടീച്ചറും ഫോണുകൾ സംഘടിപ്പിച്ചു.ശ്രീമതി.ശ്രീജ ടീച്ചർ,ശ്രീമതി.പ്രിയങ്ക ടീച്ചർ,ശ്രീ.ബിജു സാർ മുതലായവരും ഇതിനായി പരിശ്രമിച്ചു.
- എല്ലാവരുടെയും പരിശ്രമത്തിന്റെ പരിണിതഫലമായി എല്ലാ കുട്ടികൾക്കും ഫോൺ നൽകാനും വിക്ടേഴ്സ് വഴിയുള്ള ക്ലാസുകൾ കാണാനും ഉള്ള സൗകര്യമൊരുക്കാനും ഗൂഗിൾ മീറ്റ്,വാട്ട്സാപ്പ് മുഖേനയുള്ള പിന്തുണാപഠനം ഉറപ്പാക്കാനും സാധിച്ചു.
ഹൈടെക് സംവിധാനങ്ങൾ
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ[1] സമർപ്പണമനോഭാവം പ്രശംസനീയമാണ്.ഇപ്പോൾ ഇതിന്റെ ചുമതല എസ്.ഐ.ടി.സിയായ ലിസിടീച്ചർക്കും എൽ.എസ്.ഐ.ടി.സിയായ ഡോ.ആശയ്ക്കും ലിറ്റിൽകൈറ്റ്സിലെ കുട്ടികൾക്കുമാണ്,
- ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
- ഹയർസെക്കന്ററിയിൽ ആറ് ഹൈടെക് റൂമുകൾ
ലോക്ഡഡൗണിന്റെ അടച്ചിടലിനുശേഷം സ്കൂളുകളിൽ അധ്യാപകർക്ക് വരാമെന്ന അവസ്ഥ സംജാതമായതിനുശേഷം ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ലാബ് നവീകരണം നടത്തി പ്രവർത്തനസജ്ജമല്ലാത്ത ഉപകരണങ്ങൾ കണ്ടെത്തി അത് കൈറ്റിന്റെ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രാദേശികമായി പരിരക്ഷിക്കാൻ സാധിക്കുന്നവ നന്നാക്കിയെടുക്കാനും സാധിച്ചു. അല്ലാത്തവ രേഖപ്പെടുത്തി സൂക്ഷിച്ചു. നിലവിൽ എസ്.ഐ.ടി.സിയായ ലിസി ടീച്ചറിനാണ് ഹൈടെൿക്ലാസുകളുടെ ചുമതല.
സ്കൂളിന്റെ ഹൈടെക് സൗകര്യങ്ങളും ലാബ്,ലൈബ്രറി മുതലായവയും കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യാൻ മറക്കരുത്. സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ
ഹൈടെക് ക്ലാസ് മുറികളിലൂടെ
ശുദ്ധജലലഭ്യത
യാത്രാസൗകര്യം
പാചകപ്പുര
==സ്കൂൾ സൊസൈറ്റി""
വിവിധ ഉദ്യാനങ്ങൾ
ശുചി മുറികൾ
കളിസ്ഥലവും സ്പോർട്ട്സ് റൂമും
ഓഡിറ്റോറിയം
കൗൺസിലിങ് സൗകര്യം
ലൈബ്രറി
കിഫ്ബിയുടെ പുതിയ കെട്ടിടം
പഴയ ആസ്‍ബസ്റ്റോസ് ഷീറ്റ് കെട്ടിടങ്ങൾക്ക് പകരം ഒരു കോടിയുടെ പുതിയ കെട്ടിടം സ്കൂളിനായി അനുവദിച്ചുകിട്ടിയത് സ്കൂളിന്റെ വളർച്ചയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏടാണ്.കേരളസർക്കാർ പൊതുവിദ്യാലയങ്ങളെ വികസനത്തിലേയ്കക്ക് നയിക്കാനായി അനുവദിച്ച ഈ കെട്ടിടത്തിന്റെ കല്ലിടൽ ബഹു.എം.എൽ.എ ജി സ്റ്റീഫൻ അവർകൾ നടത്തി.ആനാകോട് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ കല്ലിടൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.ഈ പുതിയ കെട്ടിടം വരുന്നതോടെ സ്കൂളിന്റെ മുഖഛായ മാറുമെന്നതിൽ സംശയമില്ല.
-
ബഹു.ശ്രീ.സ്റ്റീഫൻ.എം.എൽ.എ പുതിയ കെട്ടിടത്തിന്റെ കല്ലിടുന്നു.വാർഡ് മെമ്പർ ശ്രീ.ജിജിത്ത്.ആർ.നായർ സമീപം
-
ബഹു.ശ്രീ.സ്റ്റീഫൻ.എം.എൽ.എ കല്ലിടൽ ചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്നു.
-
ശ്രീ.ജിജിത്ത് ആർ നായർ കല്ലിടൽ ചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്നു.
-
ശ്രീമതി.സന്ധ്യ സി,എച്ച്.എം കല്ലിടൽ ചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്നു.
-
ശ്രീമതി.സൂസൻ വിൽഫ്രഡ്,പ്രിൻസിപ്പൽ കല്ലിടൽ ചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്നു.
ചിത്രശാല
സ്കൂളിന്റെ സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ പരിചയപ്പെട്ടാലോ!!
സ്കൂളിന്റെ മാപ്പ്
അവലംബം
- ↑ സ്കൂളിന്റെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണഭൂതയായ ടീച്ചർ ഹെഡ്‍മിസ്ട്രസായി പ്രമോഷൻ നേടി മലയിൻകീഴ് സ്കൂളിലേയ്ക്ക് പോയി.