ജി.എൽ.പി.എസ് പിരായിരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21629-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1925 ഇൽ ഒരു കുടിപ്പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിൽ ഒന്നായി തലയുയർത്തിനിൽക്കുന്നു. പിരായിരി ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങളെ യഥാവിധി തൃപ്തിപ്പെടുത്താൻ ഈ വിദ്യാലയത്തിന് കഴിയുന്നു. ശ്രീ ശങ്കുണ്ണി തലവന്മാർ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ ശ്രീരംഗനാഥൻ മാസ്റ്റർ ശ്രീമതി ടീച്ചർ ശ്രീ മോഹനൻ മാസ്റ്റർ തുടങ്ങി പ്രഗത്ഭരായ പ്രധാനാധ്യാപകരുടെ മികച്ച സേവനം ഈ വിദ്യാലയത്തെ മികവുറ്റതാക്കി. ശ്രീ കുഞ്ഞൻ മാസ്റ്റർ ശ്രീ പ്രേമ ദാസൻ മാസ്റ്റർ ശ്രീ ബാലൻ മാസ്റ്റർ വസന്തകുമാരി ടീച്ചർ തുടങ്ങിയ പ്രഗത്ഭ അധ്യാപകരും വിദ്യാലയത്തിന് മികച്ച സേവനം നൽകി സ്ഥാപനത്തിന്റെ യശസ്സുയർത്തി. ശ്രീരംഗനാഥൻ മാസ്റ്റർക്ക് ലഭിച്ച ദേശീയ അധ്യാപക അവാർഡ് സംസ്ഥാന അവാർഡ് ശ്രീമതി വസന്തകുമാരി അന്തർജനത്തിനു ലഭിച്ച സംസ്ഥാന അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും സ്കൂളിന് കിട്ടിയ മികച്ച അംഗീകാരങ്ങളാണ്.