കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടപ്പള്ളി എം  എൽ  പി  സ്കൂൾ   ചരിത്രം

തിരുവള്ളൂർ പഞ്ചായത്തിലെ  കോട്ടപ്പള്ളി  വില്ലേജിൽ  വടകര ആയഞ്ചേരി റോഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നിന്ന് 200 മീറ്റർ  കിഴക്കു മാറി കോട്ടപ്പള്ളി എം  എൽ പി  സ്കൂൾ സ്ഥിതിചെയ്യുന്നു .മുസ്ലിം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ  ആവശ്യാർഥം  ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ  വിദ്യാലയമാരംഭിച്ചത് .

                                 സ്കൂൾ സ്ഥിതി ചെയ്യുന്ന ത്തിനടുത്തുള്ള  പാലൊള്ളതിൽ എന്ന  സ്ഥലത്തു  ചാലിൽ രാമർ ഗുരുക്കൾ ആണ്  വിദ്യാലയം  ആരംഭിച്ചത് .കുടി പള്ളിക്കൂടമായി  ആരംഭിച്ച  ഈ  സ്കൂളിന്റെ  ആദ്യകാല പേര്‌  പാലൊള്ളതിൽ സ്കൂൾ എന്നായിരുന്നു . പിന്നീട്  കോട്ടപ്പള്ളി  മാപ്പിള ബോയ്സ്  സ്കൂൾ എന്നും   തുടർന്ന്  കോട്ടപ്പള്ളി  മാപ്പിള എൽ  പി  സ്കൂൾ  എന്നുമായി  മാറി .ആരംഭ കാലത്ത്  മുസ്ലിം  കുട്ടികൾക്ക്  മാത്രമേ ഈ വിദ്യാലയത്തിൽ  പ്രവേശനമുണ്ടായിരുന്നുള്ളൂ

ഇന്ത്യ  സ്വതന്ത്രമായി ഒരു വർഷത്തിന്  ശേഷ മാണ്   ഇവിടെ ആദ്യമായി  ഒരു ഹരിജൻ  വിദ്യാർത്ഥി  പ്രവേശനം തേടുന്നത്‌ .    പിന്നീട്  മറ്റു  പിന്നോക്കവിഭാഗത്തിൽ  പെട്ട വിദ്യാർത്ഥികൾ   ഇവിടെ പ്രവേശനം തേടി .പിന്നീട്  മുന്നോക്കവിഭാഗത്തിൽ  പെട്ടകുട്ടികളും  ഇവിടെ പ്രവേശനം  തേടി .ഇപ്പോൾ  എല്ലാ  വിഭാഗക്കാരും     ഈ സ്കൂളിൽ പഠിക്കുന്നു . 1939  വരെ  മൂന്നാം തരം  വരെ  മാത്രമേ ഇവിടെ ക്ലാസുകൾ ഉണ്ടായിരുന്നുള്ളൂ .പിന്നീട്  അത് അഞ്ചാം തരം  വരെ  ഉയർത്തപ്പെട്ടു .ഇന്ന്  നാലാം തരാം വരെ  മാത്രമേ നിലവിലുള്ളൂ .