കൂടുതൽ അറിയാൻ/ചരിത്രം
1914 ൽ കൊമ്പിൽ ശ്രീ നീലകണ്ഠനെഴുത്തച്ഛൻ സ്ഥാപിച്ചതാണ്.ഈ വിദ്യാലയം ഇതിനും ഏകദേശം പത്തുവർഷങ്ങൾക്കുമപ്പുറം പനയോല കൊണ്ട് മേഞ്ഞ ഒരു കുഞ്ഞുപുരയിൽ ശ്രീ .നീലകണ്ഠനെഴുത്തച്ഛൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.മയിലുംപുറം എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും സ്ഥിരമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അമിതമായ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ജനനത്തിനു മുൻപ് ജാതിമത ഭേദമെന്യേ - ധനികനും ദരിദ്രനും ഭേദമെന്യേ - എല്ലാ വിഭാഗം ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനു ആശ്രയിച്ചി
രുന്ന വിദ്യാലയമാണിതെന്നു പൂർവികർ ആവേശപൂർവം ഇപ്പോഴും സ്മരിക്കുന്നു.ആദ്യകാലത്തു 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു .
ഈ വിദ്യാലയം സ്വാതന്ത്ര്യസമരകാലത്ത് ചർക്കയിലൂടെ നൂൽ നൂറ്റിരുന്ന ഒരു ബേസിക് വിദ്യാലയം കൂടി ആയിരുന്നു .വിദ്യാലയത്തിന്റെ മുകളിൽ അതിന്റെ തിരുശേഷിപ്പുകൾ ഇന്നും കാണാം.സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ച ശ്രീ.ശങ്കരനാരായണൻ മാസ്റ്റർ ഈ നാട്ടുകാരുടെ മനസ്സ്സിൽ നിന്നും വിസ്മയമാണ് .ശ്രീ.കുമാരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാതെ ഇപ്പോഴും നിലകൊള്ളുന്നു.
2017 മാർച്ച് മാസത്തിൽ സംഘടിപ്പിച്ച വിദ്യാലയസംരക്ഷണ സമിതിയുടേ പ്രധാന നേതൃത്വത്തിൽ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടായി.പൂര്വവിദ്യാര്ഥികളും നാട്ടുകാരും കൈകോർത്തു കൊണ്ട് പൂർത്തീകരിച്ചത് .ഈ വികസനസമിതിയുടെ ചെയ്തികളിൽ സന്തുഷ്ടരായ മാനേജ്മന്റ് പിന്നീട് അൽപ്പം പോലും വൈകിയില്ല. പ്രീ -കെ.ഇ.ർ. മന്ദിരം പൊളിച്ചു നീക്കി അവിടെ പുതിയ കോൺക്രീറ്റ് വിദ്യാലയ നിർമ്മാണം ആരംഭിച്ചു.ഏതാണ്ട് 40 ലക്ഷം രൂപ ചിലവിൽ പണി 90 ശതമാനവും പൂർത്തിയായ പുതിയ വിദ്യാലയം 2018 മാർച്ചിൽ നാടിനു സമർപ്പിച്ചു.
നിലവിലെ സാരഥി
സ്കൂളിൽ ചരിത്രം ആവർത്തിക്കുക മാത്രമല്ല , സൃഷ്ടിക്കുക കൂടി ചെയ്യും.. ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിൽ കഴിഞ്ഞു പോയ എല്ലാ സാരഥികളും അങ്ങനെ തന്നെയായിരുന്നു. നിലവിൽ പ്രധാനാധ്യാപകനായ ഇ.മുഹമ്മദ് മാസ്റ്ററും അങ്ങനെ തന്നെയാണ് . 2021 ഡിസംബർ 8 നാണു അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റെടുത്തത് .അന്ന് മുതൽ സ്കൂളിന്റെ പാഠ്യ പഠ്യേതര മേഖലകളിലും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ അദ്ദേഹവും വേണ്ട ശ്രദ്ധ ചെലുത്തുന്നുണ്ട്. 2022 ജനുവരി 20 നു കൊറോണ ഭീതിയെ തുടർന്ന് വീണ്ടും സ്കൂൾ അടച്ചപ്പോൾ ,വീണ്ടും ഓൺലൈൻ ക്ലാസ്സിലേക്ക് പോയ കുട്ടികളുടെ പഠനത്തിൽ ആശങ്ക തോന്നിയിരുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശ്വാസമായിരുന്നു ഞങ്ങളുടെ പ്രധാനാധ്യാപകൻ മുഹമ്മദ് സർ നടപ്പിലാക്കിയ "റീഡിങ് @ 7 " എന്ന പരിപാടി . ഞങ്ങളുടെ സ്കൂളിന്റെ തനത് പരിപാടി കൂടിയാണ് റീഡിങ് @ 7. നല്ല ശീലങ്ങൾ വളർത്തുക, വായന ശീലം വളർത്തുക, കുട്ടി തന്റെ ടെക്സ്റ്റ്ബുക്കിനെ അറിയുക ,ടെക്സ്റ്റ് ബുക്കിനെ പരമാവധി ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.