ഗവ. മോഡൽ എച്ച്. എസ്. എസ് കോഴിക്കോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രശസ്തനായ കുഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവൺമെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡൽ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയൻസ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവർത്തിച്ചത്. റെജിനോൾഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാർത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തിൽ ഇപ്പോളുണ്ട്. ഗതകാലസ്മരണകളുയർത്തി പ്രൗഢിയോടെ നിൽക്കുന്ന സ്‌ക്കുൾ കെട്ടിടങ്ങൾ 1920 ൽ ബ്രിട്ടീഷുകാർ ആശുപത്രിക്ക് വേണ്ടി പണിതീർത്തതായിരുന്നു.പ്രൈമറി അധ്യാപകർക്കുള്ള പരിശീലനകേന്ദ്രവും പ്രൈമറി സ്‌ക്കൂളും ഇവിടെ പ്രവർത്തിച്ചിരുന്നു.1951 ൽ പ്രൈമറി സ്‌ക്കൂളും പരിശീലനകേന്ദ്രവും ഇന്നുള്ള വിദ്യഭ്യാസ ഉപഡയറക്‌ടറുടെ ഓഫീസ് അങ്കണത്തിലേക്ക് മാറ്റിയതോടെയാണ് ഇവിടെ ഗവ.മോഡൽ ഹൈസ്‌ക്കൂളായത്. 1965 ൽ മീഞ്ചന്തയിലേക്ക് മാറുന്നതുവരെ കോഴിക്കോട് ഗവ.ആർട്സ് ആന്റ് സയൻസ് കോളേജ് ഇവിടെ പ്രവർത്തിച്ചു. ഇപ്പോൾ വെള്ളിമാട് കുന്നിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ലോ കോളേജിന്റെ തുടക്കവും ഇവിടെ തന്നെ. പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി പുന്നക്കാട് പറമ്പിൽ പി.ബാലചന്ദ്രനും ആദ്യത്തെ പ്രധാനാധ്യാപകൻ വിശ്വനാഥമേനോനും ആയിരുന്നു. ഹൈസ്‌ക്കൂളായി മാറിയപ്പോൾ 8.6.1953 ന് അഡ്‌മിഷൻ നമ്പർ ഒന്നിന് അവകാശിയായത് റെജിനോൾഡ് കല്ലാട്ട് ആയിരുന്നു.1997 ൽ ഇത് ഹയർസെക്കണ്ടറി സ്‍ക്കൂൾ ആയി.
പ്രധാന അധ്യാപകർ ,വ്യക്തികൾ ദേശീയ അവാർഡ് കരസ്ഥമാക്കിയ മിസിസ്സ് എം ആർ നമ്പ്യാർ, എം.ഇ ബാലഗോപാലകുറുപ്പ്,പിവി ലീല, ഭാസ്കരൻ നായർ, ചന്ദ്രിക, മറിയാമ്മ ഏലിയാസ്, കെ.പി ജാനകി,പി.ഗൗതമൻ, കൃഷ്ണൻ നായർ എന്നിവർ ഇവിടെ പ്രധാനാധ്യാപകരായിരുന്നു.