യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം(2019-20)

പ്ലാസ്റ്റിക്കിനെ തികച്ചും ഒഴിവാക്കിക്കൊണ്ട് ഹരിതചട്ടം പാലിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂളിൽ നിന്നും പുറപ്പെട്ട വർണ്ണാഭമായ ഘോഷയാത്ര മുരുക്കുമൺ ജംഗ്ഷനെ വലം വെച്ച് തിരികെ സ്കൂളിൽ എത്തി.നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും, ബലൂണും, മധുരവും നൽകിയാണ് അധ്യാപകൻ സ്വീകരിച്ചത്. സ്കൂൾ മാനേജർ ലക്ഷ്മൺ സാർ അധ്യക്ഷൻ ആയ യോഗത്തിൽ സിനിമാ സീരിയൽ സാജൻ സൂര്യ മുഖ്യാഥിതിയായി. തുടർന്ന് സ്കൂൾ കലാതിലകങ്ങളായ അമേയ,ആദ്യാ അജയ്, ആഷിക് എന്നീ കുട്ടികളുടെ നൃത്തപരിപാടികൾ ഉണ്ടായിരുന്നു . LSS, USS വിജയികൾക്കും പത്താം ക്ലാസ്സ്, പ്ലസ്ടു വിജയികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പ്രവേശനോത്സവം(2020-21)
കോവിഡ് മഹാമാരി കാലത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തുകയുണ്ടായി. വാട്സ്ആപ്പ് വഴി എല്ലാ രക്ഷിതാക്കൾക്കും ലിങ്ക് ഷെയർ ചെയത് ഗൂഗിൾ മീറ്റ് വഴി 2021 ജൂൺ 1 ന് രാവിലെ 10 മണി മുതൽ നടത്തിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സീരിയൽ താരം സേതുലക്ഷ്മിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, സമൂഹിക സാംസ്കാരിക പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രവേശനോത്സവം(2021-22)

കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് സ്കൂളിലെത്തിയ കുട്ടികളെ അക്ഷരത്തൊപ്പിയും പൂക്കളും ബലൂണുകളും മധുരവും നൽകി. കലാലയ മുറ്റത്തേയ്ക്ക് ആനയിച്ചു. മാനേജർ ലക്ഷ്മൺ സർ അധ്യക്ഷൻ ആയ യോഗത്തിൽ എ. ഇ. ഒ. ബിജു സർ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതാശങ്കർ വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
നമ്മുടെ കുട്ടികളെയും ലോകം കാണട്ടെ........

നമ്മുടെ സ്കൂളിലെ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ സഭാകമ്പം അകറ്റുന്നതിനും സ്കൂളിന്റെ ഓഫീഷ്യൽ യൂട്യൂബ് ചാനൽ ആരംഭിച്ചു
ഓർക്കേണ്ടത്...
കുട്ടികളെ പ്രധാനപ്പെട്ട ദിവസങ്ങൾ ഓർമപ്പെടുത്തുന്നതിനായി സ്കൂളിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഓർക്കേണ്ടത് എന്ന പേരിൽ സെക്മെന്റ് ആരംഭിച്ചു.

സ്കൂളിന്റെ കരുതൽ...
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂൾ മാനേജ്മെന്റിന്റെയും ടീച്ചേഴ്സിന്റെയും സഹകരണത്തോടെ കുട്ടികൾക്കായി സാനിറ്റൈസറും മാസ്ക്കും വീടുകളിൽ എത്തിച്ചു നൽകി.
പ്രീ -പ്രൈമറി കളേഴ്സ് ഡേ

വിഭാഗത്തിൽ ഏകദേശം 150 കുട്ടികൾ പഠിക്കുന്നു. എൽ. കെ. ജി, യു. കെ ജി ക്ലാസ്സുകളിലെ കുട്ടികളെ സംയോജിപ്പിച്ച് എല്ലാ മാസത്തിലും
'കളേഴ്സ് ഡേ' സംഘടിപ്പിക്കാറുണ്ട്.അന്നേ ദിവസം അധ്യാപകരും കുട്ടികളുമെല്ലാം ആ നിറം തന്നെയാരിക്കും ധരിച്ചെത്തുക. വിവിധ വർണ്ണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക,കുട്ടികളിൽ പുതിയ ഒരുണർവ്വ് സൃഷ്ടിക്കുക. എന്നിങ്ങനെയുള്ള ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കളരി

മലയാളമനോരമയും നല്ലപാഠം അംഗങ്ങളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ തുടക്കം കുറിച്ച പദ്ധതിയാണ് വായനക്കളരി.സിനി ആർട്ടിസ്റ്റ് സാജൻസൂര്യ മലയാളമനോരമ ദിനപത്രം കുട്ടികൾക്ക് നൽകിയാണ് പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെമ്പർ, സ്കൂൾ മാനേജർ ലക്ഷ്മൺ നായർ എന്നിവരും സന്നിഹിതരായിരുന്നു.
വായന കോർണർ
"വായനാക്കളരി" യുമായി ബന്ധപ്പെട്ട് ലൈബ്രറിയോട് ചേർന്ന് ഒരു 'വായനാ കോർണർ' തയ്യാറാക്കി. അവിടെ ദിനപത്രം, ഇയർബുക്ക് ബാലരമ ഡൈജസ്റ്റ്, പഠിപ്പുര, മാസികകൾ എന്നിവ ക്രമീകരിച്ചു. കൂടുതൽ വായനാസാമഗ്രികൾ ശേഖരിക്കുന്നതിനും സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനുമായി 'പുസ്തകത്തൊട്ടിൽ', 'പുസ്തകവണ്ടി' എന്നീ പ്രോജക്ടുകൾ നടപ്പിലാക്കി . ഇതിലൂടെ വായനയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപെടുത്താനും സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്താനും കഴിഞ്ഞു.
അക്ഷരമരം
ജൂൺ 19 ‘വായനാദിന'വുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂളിൽ 'അക്ഷരമരം' തയ്യാറാക്കി . യു. പി കുട്ടികൾ തയ്യാറാക്കിയ അക്ഷരമരം എൽ പി വിഭാഗത്തിലുള്ള കുട്ടികൾക്ക് വേറിട്ട കാഴ്ചയായിരുന്നു. ചാർട്ട് പേപ്പറിൽ വെട്ടിയെടുത്ത അക്ഷരങ്ങൾ ഉപയോഗിച്ച് സ്കൂളിലെ പേരമരം അലങ്കരിക്കുകയും അതിലെ അക്ഷരങ്ങൾ ഉപയോഗിച്ച് അക്ഷരകേളി നടത്തുകയും ചെയ്തു.
തുണിക്യാരി ബാഗ് നല്ലപാഠവും ഔട്ടറിക്ലബ്ബും കൈകോർത്തു.

മലയാളമനോരമ ‘നല്ലപാഠം യൂണിറ്റ് കടയ്ക്കൽ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ തുണി ക്യാരിബാഗ് നൽകി. PTA പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ക്യാരിബാഗ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു റോട്ടറി ക്ലബ് ഭാരവാഹികൾ ഡോ.സജീവ്, അനിൽകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു.സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ആശയം കൈവരിക്കുവാൻ വേണ്ടിയുളള ഒരു പ്രവർത്തനം കൂടിയായിരുന്നു.കുട്ടികൾക്ക് ഗണിത ക്രിയകളുടെ ആവശ്യബോധം മനസിലാക്കാനും ലാഭവും നഷ്ടവും സ്വയം മനസിലാക്കാനും കഴിഞ്ഞു.
പാഠം ഒന്ന് പാടത്തേക്ക്
മലയാള മനോരമ ‘നല്ലപാഠത്തിന്റെ നേതൃത്വത്തിൽ 'പാഠം ഒന്ന് പാടത്തേക്ക് 'എന്ന പരിപാടി മുരുക്കുമൺ യൂ പി എസ് ഉത്സവമായി കൊണ്ടാടി. മുരുക്കുമൺ സ്കൂളിന് സമീപത്തുള്ള വയലിലായിരുന്നു കുട്ടികളുടെ കാർഷിക ഉത്സവം. കാളയും കലപ്പയും ഉപയോഗിച്ച് നിലം പൂട്ടി മരം കൊണ്ടു നിരത്തി പതം വരുത്തിയ വയലിൽ പരമ്പരാഗത കാർഷിക വേഷങ്ങളായ പാളത്തൊപ്പി ബനിയൻ, ലുങ്കി, തോർത്ത് എന്നിവ ധരിച്ചു കുട്ടികൾ ഉത്സവത്തിന്റെ കൂട്ടി. നടൻപാട്ടും കൃഷിപ്പാട്ടും കണ്ടു നിന്നവർക്ക് ആവേശമായി.കാർഷിക സംസ്കാരം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാനും കാർഷിക ഉപകരണങ്ങളെ അടുത്തറിയാനും പ്രാദേശിക വിഭവങ്ങളെ ഉപയോഗപ്പെടുത്താനും പാഠം ഒന്ന് പാടത്തേക്ക് എന്ന പ്രവർത്തനത്തിലൂടെ നമുക്ക് കഴിഞ്ഞു.
നെൽകൃഷി

നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തെ 40 സെന്റ് പുരയിടം പാട്ടത്തിനെടുത്ത നെൽകൃഷി ആരംഭിച്ചു സമീപത്തെ കർഷകനായ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താന്റെ സഹായത്തോടെ കൃഷിയിറക്കുകയും നിലം ഒരുക്കാനും ഞാറ് നാടാനും കളപറിക്കാനുമൊക്കെ കുട്ടികൾ പങ്കാളികളാക്കുകയും ചെയ്തു. കൂടാതെ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താൻ വിത്തിന്റെ ഗുണമേന്മ, നടീൽ രീതി, വളപ്രയോഗം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അഭിമുഖവും നടത്തി.
സന്ദേശയാത്ര
സൈക്കിളിൽ കന്യാകുമാരി മുതൽ ഇടുക്കി വരെ
നമ്മുടെ രാജ്യത്ത് നടക്കുന്ന അസഹിഷ്ണുതയും അനാചാരങ്ങളും ജനശ്രദ്ധയിൽകൊണ്ട് വരാൻ ശ്രീ .യൂഗേയ്ൻ മോസസ് എന്ന വ്യക്തി സൈക്കിളിൽ ഒരു സമാധാന സന്ദേശയാത്ര നടത്തി. കന്യാകുമാരി മുതൽ ഇടുക്കി വരെയായിരുന്നു യാത്ര അദ്ദേഹത്തിന് മുരുക്കുമൺ സ്കൂളിലെ വിദ്യാർഥികൾ സ്വീകരണം നൽകി.
തുടർന്ന് സന്ദേശയാത്രയുടെ ഉദ്ദേശ്യത്ത കുറിച്ചും യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം, യൂഗെയ്ൻ നടത്തിയ മറ്റ് യാത്രകൾ തുടങ്ങി നിരവധി വിവരങ്ങൾ അദ്ദേഹവുമായുള്ള അഭിമുഖത്തിലൂടെ കുട്ടികൾ ചോദിച്ച് മനസിലാക്കി.
ബാലരമ ഡൈജസ്റ്റ്

പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് പത്രവാർത്തകളിൽ നിന്നറിഞ്ഞ ബാലരമസംഘം സ്കൂൾ സന്ദർശിച്ചു. ലിംക വേൾഡ് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാലമാസികയായ ബാലരമയുടെ കവർപേജിൽ ഇടം നേടാൻ സ്കൂളിന് കഴിഞ്ഞു. അധികവായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും എകദേശം അമ്പതോളം കുട്ടികൾ പുതിയതായി ബാലരമ ഡൈജസ്റ്റ് വരിക്കാരാവുകയും ചെയ്തു.തുടർന്ന് പത്രത്തിൽ നിന്നും ഡൈജസ്റ്റിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോ മാസവും ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാന ദാനവും നൽകി വരുന്നു.
ഡിജിറ്റൽ പേരന്റിംഗ്

സോഷ്യൽമീഡിയയുടെ അമിതമായ കടന്നു കയറ്റം ഇന്ന് എല്ലാ മേഖലകളിലും ദൃശ്യമാണ്. കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്.കുട്ടികളെ പഠിപ്പിക്കണമെങ്കിൽ നവീന സാങ്കേതികവിദ്യകളെ കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടാകണം. അതിനാൽ മാതാപിതാക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഓർമ്മക്കായ് -ഷെഹില ഷെറിൻ
വയനാട് ജില്ലയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട സ്കൂൾ വിദ്യാർത്ഥിനി ഷെഹില ഷെറിന്റെ ഓർമക്കായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ കുട്ടികൾ മെഴുകുതിരി തെളിയിച്ചും മൗന പ്രാർത്ഥനയിലൂടെയും യോഗത്തിൽ പങ്കാളികളായി.
പൊത്ത് അടയ്ക്കൂ.... മുൻകരുതൽ എടുക്കൂ....

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുളള പൊത്തുകൾ കണ്ടെത്തി അവ അടയ്ക്കാനുള്ള അവസരം ഉണ്ടാക്കി. ക്ലബ് അംഗങ്ങൾ എല്ലാം സജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിചയസമ്പന്നരായ രക്ഷിതാക്കളുടെ സഹകരണവും ഈ പ്രവർത്തിലുണ്ടായിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ നഷ്ടത്തിൽ പങ്കുചേരാനും ഒരു നാടിന്റെ നഷ്ടത്തെ അറിയാനുമുള്ള സാഹചര്യം ഒരുക്കി.ബോധവത്ക്കരണ ക്ലാസിൽ കിട്ടിയവിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
കലണ്ടർ പ്രകാശനം

മുരുക്കുമൺ സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് 2020 വർഷത്തെ സമ്പൂർണ്ണ കലണ്ടർ പ്രകാശനം ചെയ്തു. കലണ്ടറിൽ പ്രധാനദിനങ്ങൾ നാട്ടിലെ ഉത്സവങ്ങൾ, ആനുകാലിക വിവരങ്ങൾ, സമയക്രമങ്ങൾ തുടങ്ങി വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങൾ കലണ്ടറിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്കും സമൂഹത്തിനും കലണ്ടർ ഒരു പോലെ പ്രയോജനപ്പെട്ടു.

കുട്ടി ചന്ത
ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് നടത്തിയ 'കുട്ടി ചന്ത' കുട്ടികൾ ഉത്സവമായി കൊണ്ടാടി. ചന്തയിൽ കുട്ടികളുടെ വീട്ടിൽ വിളഞ്ഞ വിഷരഹിത കാർഷിക വിഭവങ്ങളുടെ പ്രദർശനവും വില്പനയും നടന്നു.ഇത് കുട്ടികൾക്ക് ഗണിത ക്രിയകളുടെ ആവശ്യ ബോധം മനസിലാക്കാനും ലാഭവും നഷ്ടവും സ്വയം മനസിലാക്കാനുംകകൾക്ക് കഴിഞ്ഞു
സ്കൂൾ വാർഷികാഘോഷം
സ്കൂൾ വാർഷികാഘോഷ പരിപാടികൾ വർഷവസാനം നടത്തപ്പെടുന്നു. രണ്ട് ദിവസം നീളുന്ന ആഘോഷ പരിപാടികളിൽ കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം, പൊതുസമ്മേളനം, കരാട്ടെ ഷോ, കിഡ്സ് ഷോ, കലാസന്ധ്യ എന്നിങ്ങനെ പരിപാടികൾ ഉൾപെടുത്തിയിരിക്കുന്നു.
വിനോദയാത്ര

കുട്ടികളുടെ മാനസികോല്ലാസവും വികാസവും ലക്ഷ്യമാക്കി എല്ലാ അധ്യായന വർഷവും സ്കൂളിൽനിന്ന് വിനോദ യാത്ര പോകുന്നുണ്ട്. ചരിത്രപരവും ശാസ്ത്രപരവുമായ പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുവാനും നിരീക്ഷണപാടവം വർദ്ധിപ്പിക്കുവാനും സഹായകമാകുന്ന പഠനയാത്രകളും നടത്തിവരുന്നു.
LSS, USS പരിശീലനം

L.S.S ,U.S.S പരിശീലനം ചിട്ടയോടെ നടന്നുവരുന്നു. എല്ലാ വർഷവും എകദേശം 50 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കാഴ്ചവയ്ക്കുകയും ചെയ്യുന്നു.