ജി.എൽ..പി.എസ്. ഒളകര/കെ.അബ്ദുഹിമാൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:23, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കെ. അബ്ദുറഹിമാൻ

1977 ഒക്ടോബറിൽ തലശ്ശേരിക്കടുത്ത ചമ്പാട് ഗ്രാമത്തിലെ ചമ്പാട് വെസ്റ്റ് യു.പി.സ്കൂളിൽ അറബി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1987 ൽ പി.എസ്.സി. വഴി നിയമനം ലഭിച്ച് വണ്ടൂർ ഉപജില്ലയിലെ കല്ലാമൂല ജി.എൽ.പി.സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ നിന്നും സ്ഥലമാറ്റം വഴി പെരുവള്ളൂർ  ജി.എൽ.പി.സ്കൂൾ , അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂൾ , തച്ചണ്ണ ജി.എൽ.പി.സ്കൂൾ , ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഞാൻ പഠിച്ച പത്തനാപുരം ജി.എൽ.പി.സ്കൂൾ , അരീക്കോട് ജി.എം.യു.പി.സ്കൂൾ എന്നിവിടങ്ങളിലും അറബി അധ്യാപകനായി ജോലി ചെയ്തു. ഇവിടെ നിന്നും പ്രഥമാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച് വേങ്ങര ഉപജില്ലയിലെ ഒളകര ജി.എൽ.പി.സ്കൂളിലും തുടർന്ന് അരീക്കോട് ഉപ ജില്ലയിലെ കുത്തൂപറമ്പ് ജി.എൽ.പി.സ്കൂളിലും ജോലി ചെയ്തു. 2014 ൽ ഇവിടെ നിന്നാണ് വിരമിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് യാത്രയയപ്പ് ചടങ്ങിനെ അവിസ്മരണീയമാക്കി.

          ദശാബ്ദങ്ങളായി വികസനം എത്തി നോക്കാതെ കിടന്ന ഒളകര ജി.എൽ.പി.സ്കൂളിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും കുത്തുപറമ്പ് ജി.എൽ.പി.സ്കൂളിനെ സംസ്ഥാനത്ത് ആദ്യമായി ക്ലാസ് റൂമിനെ എയർ കണ്ടീഷൻ ചെയ്ത പ്രൈമറി വിദ്യാലയമാക്കിയതടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനും സാധിച്ചുവെന്നതും ഇക്കാര്യത്തിൽ രണ്ടിടത്തേയും സഹപ്രവർത്തകർ ഒറ്റമനസ്സോടെ നൽകിയ പിന്തുണയുമാണ് 37 വർഷത്തെ സർവീസ് കാലഘട്ടത്തിനിടയിലുണ്ടായ സന്തോഷകരമായ സന്ദർഭങ്ങളിൽ പ്രധാനപ്പെട്ടവ.

          ഇപ്പോഴും 'ആയുർ ലോകം' എന്ന പേരിലുള്ള ബിസിനസ് സംരഭവുമായും മാതൃഭൂമി പത്രത്തിന്റെ പ്രാദേശിക ലേഖകനായും രംഗത്തുണ്ട്.