ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഭിന്ന ശേഷി സൗഹൃദ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികളും പഠിതാക്കളാണ്. അവർക്ക് പ്രത്യേകമായി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക്  സൗകര്യങ്ങളുമുണ്ട്. ബി.ആർ.സിയിൽ നിന്ന് റിസോർസ് ടീച്ചർ, വിവിധ പഠന ഉപകരണങ്ങൾ, വീൽ ചെയർ സംവിധാനം, സ്പെഷ്യൽ ശുചീകരണ മുറി എന്നിവയെല്ലാം ലഭ്യമാണ്. നിർദ്ദിഷ്ട ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരായവർക്ക് ധനസഹായ മടക്കമുള്ള എല്ലാ സേവനങ്ങളും റിസോർസ് അധ്യാപിക മുഖേന കൃത്യ സമയത്ത്  ലഭ്യമാക്കാനും സ്കൂൾ അധികൃതർ കൃത്യമായി ശ്രദ്ധിക്കുന്നു. ഇവർക്കു വേണ്ടി മികച്ച പഠനാനുഭവങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.  സോപ്പ് നിർമ്മാണം, പേപ്പർ പേന  നിർമ്മാണം തുടങ്ങിയ പരിശീലനങ്ങളും നടക്കുന്നുണ്ട്. ഭിന്ന ശേഷി വിദ്യാർത്ഥികളുടെ വീട്ടിലെത്തി പ്രത്യേക സന്ദർശനവും ദിന്നശേഷി വാരാഘോഷവും  ഓരോ വർഷവും സംഘടിപ്പിക്കുന്നു.

2021-22

സ്നേഹസംഗമം

ലോക ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരനായ സഹ പഠിതാവിനെ തേടി ചങ്ങാതിമാരെത്തി. ഗവൺമെന്റ് എൽ പി സ്കൂൾ ഒളകരയിലെ നാലാം ക്ലാസുകാരൻ വിഷ്ണുവിന്റെ വീട്ടിലാണ് സ്നേഹ സംഗമത്തിനായി അവർ ഒത്തുചേർന്നത് . ചങ്ങാതിമാരോടൊത്ത് ആടിയും പാടിയും സമയം ചെലവഴിച്ച വിഷ്ണുവിന് സ്കൂൾ തുറന്നിട്ട് ഇതുവരെയായും വിദ്യാലയത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല . അതുകൊണ്ടു തന്നെ ചങ്ങാതിമാർക്കത് സ്നേഹ സംഗമമായി . സമ്മാനങ്ങളും മിഠായികളുമായി കൂട്ടുകാരെത്തിയത് വിഷ്ണുവിനും അവിസ്മരണീയമായ മുഹൂർത്തമാണ് സമ്മാനിച്ചത്. പ്രധാന അധ്യാപകൻ കെ.ശശികുമാർ ,സീനിയർ അസിസ്റ്റൻറ് സോമരാജ് പാലക്കൽ, കെ.കെ റഷീദ്,കെ സദഖത്തുള്ള എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു. പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും, നേതൃപാടവവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഐക്യരാഷ്ട്രസഭ ഇത്തവണത്തെ ഭിന്നശേഷി ദിനത്തിൽ മുന്നോട്ടുവെക്കുന്ന പ്രമേയം.

2019-20

ഭിന്ന ശേഷി വാരാചരണം

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ്എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. “ ഒന്നാണ് നമ്മൾ ' എന്ന സന്ദേശം ഉൾക്കൊണ്ട് ഭിന്ന ശേഷിക്കാരായ സഹപാഠികൾക്കായി, അവരെയും സമൂഹത്തിന്റെ ഭാഗമായി കണ്ട് ശാക്തീകരണം നടത്തുക എന്നതാണ് വാരാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. വിജയികൾക്ക് എച്ച് എം എൻ വേലായുധൻ ഉപഹാരങ്ങൾ നൽകി.

ചങ്ങാതിച്ചെപ്പ്

ഒളകര ഗവ.എൽപി സ്കൂളിന്റെ നേതൃത്വ ത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥി കളുടെ ഗൃഹ സന്ദർശനം നടത്തുന്ന ചങ്ങാതിക്കൂട്ടം പദ്ധതിക്ക് തുടക്കമായി . ആദ്യഘട്ടമെന്ന നിലയിൽ മൂ ന്നാം ക്ലാസുകാരി ജുമാനയെ കാണാനായാണ് കയ്യിൽ ചങ്ങാതിചെപ്പുമായി കൂട്ടുകാരെത്തിയത് . അവളോടൊത്ത് പാട്ടുപാടി ഉല്ലസിച്ച് അവിസ്മരണീയ മുഹൂർത്തങ്ങാണ് ചങ്ങാതിക്കൂട്ടം സമ്മാനിച്ചത് . ചങ്ങാതിക്കൂട്ടം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കു മെന്ന് അധികൃതർ അറിയിച്ചു . അദ്ധ്യാപികമാരായ ടി.ക ലത്ത് , ഇ.രാധിക എന്നിവർ കുട്ടികളെ അനുഗമിച്ചു .

പുതിയ ശുചീകരണ മുറി

ഭിന്ന ശേഷി വിദ്യാർത്ഥികൾക്കു ശുചീകരണത്തിനായി പ്രത്യേകം ശുചി മുറി പഞ്ചായത്ത് നിർമിച്ചു നൽകി. വാർഡ് മെമ്പർ ഉദ്ഘാടനം നിർവഹിച്ചു.

സ്കൂളിന് വീൽ ചെയർ

ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേകം ഉപകരിക്കുന്ന വിൽ ചെയർ സ്കൂളിന് പരിസരത്തെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി സംഭാവന നൽകി.  എച്ച്.എം എൻ വേലായുധൻ, ഭിന്ന ശേഷി വിദ്യാർത്ഥികളും കൂടി ഏറ്റുവാങ്ങി.

തണൽ കൂട്ടം സഹവാസ ക്യാമ്പ്

വേങ്ങര ബി.ആർ.സി സബ് ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഒളകര ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ " തണൽ കൂട്ടം 2018 ക്യാംപ് ശ്രദ്ധേയമായി. വ്യത്യസ്ത രചി ക്കൂട്ടുകൾ പരിചയപ്പെടുത്തുന്നതി രുചിമേളം , ഉത്സവാന്തരീക്ഷവും വാദ്യോപകരണങ്ങളും രൂപയുടെ വിനിമയവും പരിചയപ്പെടുത്തുന്നതിന് കൊട്ടും പാട്ടും , ക്രാഫ്റ്റ് വർക്കുകൾ പരിചയപ്പെടുന്നതിന് കളിപ്പാട്ടം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . തെയ്യം, ബാൻഡ് മേളം, ദഫ് മുട്ട് എന്നിവയുടെ അകമ്പടിയോടെ പുകയൂർ അങ്ങാടിയിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചുകൊണ്ട് നടന്ന വിളംബരജാഥ , തിയേറ്റർ ഗെയിം , മുത്തശ്ശിയും കുട്ട്യോളും , നവകേരള നിർമിതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികൾ തുടങ്ങിയവയും ശ്രദ്ധേയമായി . തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ കാവുങ്ങൽ അധ്യക്ഷനായി . ബി.പി.ഒ ഭാവന ടീച്ചർ , എൻ വേലായുധൻ മാസ്റ്റർ , എൽ.സി പ്രദീപ്കുമാർ , പി.പി സെയ്തു മുഹമ്മദ് ഇബ്രാഹിം മൂഴിക്കൽ , മനോഹരൻ മാസ്റ്റർ സംസാരിച്ചു . ബി.ആർ.സി അംഗങ്ങളായ ബൈജു , ഷൈജു , അഷ്റഫ് സ്കൂളിലെ അധ്യാപകരായ സോമരാജ് പാലക്കൽ , പി.കെ ഷാജി , പ്രമോദ് കുമാർ , ജയേഷ് , പൂർവ വിദ്യാർഥികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ഭിന്നശേഷി വിദ്യാർഥികൾക്കും ചുള്ളിയാലപ്പുറം സ്നേഹതീരം ക്ലബിന്റെ വക പഠനോപകരണങ്ങൾ വിതരണം ചെയ്തു .

2018-19

വൈകല്യം മറക്കാൻ പുരാവസ്തു  പ്രദർശനം

വള്ളിക്കുന്നിലെ ഭിന്ന ശേഷി വിദ്യാലയത്തിൽ എത്തി അവരുടെ വൈകല്യം മറക്കാൻ പുരാവസ്തു  പ്രദർശനം ഒരുക്കി

ഭിന്ന ശേഷി വാരാചരണം

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ്എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. “ ഒന്നാണ് നമ്മൾ ' എന്ന സന്ദേശം ഉൾക്കൊണ്ട് ഭിന്ന ശേഷിക്കാരായ സഹപാഠികൾക്കായി, അവരെയും സമൂഹത്തിന്റെ ഭാഗമായി കണ്ട് ശാക്തീകരണം നടത്തുക എന്നതാണ് വാരാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ റഷീദ്, ഷാജി, റജുല എന്നിവർ നേതൃത്വം നൽകി.