ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16055 (സംവാദം | സംഭാവനകൾ) (നാടോടി)
നാടോടി വിജ്ഞാനകോശം

       ഒരു ജനതയുടെ കൂട്ടായ്മയില്‍ നിന്നുണ്ടാകുന്ന കലാരൂപങ്ങള്‍ സംസ്കാരത്തിന്റെ മുദ്രകളാകുന്നു.ആചാരങ്ങളും അനുഷ്ഠാനങ്ങളും, വിശേഷങ്ങളുമായി ബന്ധപ്പെട്ടവയാണ് പലപ്പോഴും ഈ കലാരൂപങ്ങള്‍. ഒരുപ്രദേശത്തിന് അതിന്റേതായ സാംസ്കാരികതനിമയുണ്ട്. ഇത് കൂട്ടായ്മസൃഷ്ടിച്ചതാണ്. ഇവയെ അറിയുകയും,ഇത്തരം കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രദേശത്ത് ശരിയായ രീതിയിലുള്ള കൂട്ടായ്മകള്‍ രൂപപ്പെടുകയുള്ളൂ.
       പയ്യോളി ഗവ: ഹൈസ്ക്കൂള്‍ പ്രദേശം കലകളുടെ കേളീരംഗമാണ്. പിഷാരികാവ് ക്ഷേത്രം, കീഴൂര്‍ശിവക്ഷേത്രം, തുടങ്ങിയ അനുഷ്ഠാനകലകളുടെ കാലൊച്ചകള്‍ വൃശ്ചികമാസത്തോടെ ആരംഭിക്കുന്നു. കീഴൂരിലെ ഉത്സവമാണ് തുടക്കം കുറിക്കുന്നത്. പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടെ അവസാനിക്കുന്നു. 
     തെയ്യം,തിറ, തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരും സ്ക്കൂളിന് സമീപത്തായി ഉണ്ട്. അവരില്‍ ഏഷ്യാഡ് കുഞ്ഞിരാമന്‍ തുടങ്ങിയ മഹദ് വ്യക്തികളുമുണ്ട്. കലാരൂപങ്ങളെക്കുറിച്ചുള്ള നിഘണ്ടു നിര്‍മാണത്തിനായി വിദ്യാര്‍ത്ഥികളെ ഒാരോ പ്രദേശമായിവിഭജിച്ച്, പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കി വരുന്നു.