ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/എന്റെ ഗ്രാമം
എന്റെ ഗ്രാമം എന്റെനാട് എന്റെ വിദ്യാലയം
ഗ്രാമത്തിന്റെ, പ്രദേശത്തിന്റെ എെശ്വര്യമായ എന്റെ വിദ്യാലയത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ഉള്‍ക്കൊള്ളുന്ന സുവനീര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞു. വിദ്യാര്‍ത്ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിച്ചു. ഭൂമിശാസ്ത്രം, പ്രകൃതി,തൊഴില്‍,പൈതൃകം,പാരമ്പര്യം, വ്യക്തികള്‍, സംഭാവനകള്‍.തനത് കലാരൂപങ്ങള്‍ എന്നിങ്ങനെ ഒാരോഗ്രൂപ്പിനും നിശ്ചതമായ വിഷയങ്ങള്‍ നല്കി. എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിച്ചു.സുവനീറിന് ആവശ്യമായ ആകാര സാമഗ്രികള്‍ ലഭ്യമാക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്തു. പ്രദേശത്തുള്ള കലാകാരന്മാര്,അനുഷ്ഠാനവുമായി ബന്ധപ്പെട്ട കലകളില്‍ ഏര്‍പ്പെട്ടവര്‍,കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചവര്‍,എന്നിങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ചുനില്ക്കുന്ന സ്ക്കൂളുമായി ബന്ധപ്പെട്ട വ്യക്തികളുമായി അഭിമുഖം നടത്താന്‍ 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ നിയോഗിച്ചു. സ്ക്കൂള്‍പഠനയാത്രകളുടെ സിഡി, സാഹിത്യകാരന്മാരുമായുള്ള അഭിമുഖം,കഥ,കവിത,തുടങ്ങി സര്‍ഗ്ഗാത്മക സൃഷ്ടികള്‍ക്കു പുറമെ വൈജ്ഞാനിക ലേഖനങ്ങളും ഈ സുവനീറിന്റെ പ്രത്യേകതയാണ്.