ജി.യു.പി.എസ് പഴയകടക്കൽ/അക്കാദമികം/ഉണർവ്വ്

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) ('ഒരു ഹൈ സ്കൂളാക്കി ഉയര‍ത്തുന്നതിനും അക്കാദമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു ഹൈ സ്കൂളാക്കി ഉയര‍ത്തുന്നതിനും അക്കാദമിക നിലവാരം ഉയർത്തുന്നതിനും ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഉണർവ്വ് 2025 എന്ന പേരിൽ ഒരു പദ്ധതി വിദ്യാലയം പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ചു .

പ്രധാന നിർദ്ദേശങ്ങൾ.

ഹൈ സ്കൂളാക്കി ഉയർത്തുന്നതിന് വേണ്ടി മന്ത്രിമാർ എം എൽ‍ എമാർ രാഷ്ട്രീയ നേതാക്കൾ വിദ്യാഭ്യാസ വകുപ്പ് ഉദ്ദ്യോഗസ്ഥർ തുടങ്ങിയവരെ സമീപിക്കുകയും അതിനുളള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.

അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി രക്ഷിതാക്കളെ ബോധവൽക്കരിക്കുക, പഠന വി‍ടവ് സംഭവിച്ചർക്ക് അംഗനവാടികളോ മറ്റു സൗകര്യ സ്ഥലങ്ങളോ ഉപയോഗപ്പെടുത്തി ഒഴിവ് ദിവസങ്ങളിൽ ക്ലാസ്സുകളും മററും സംഘടിപ്പിക്കൽ

സമ്പൂർണ ലാബുകൾ - കമ്പ്യൂട്ടർ ലാബിന് പുറമെ, സയൻസ് ലാബ്, ഗണിത ലാബ്,

ലാംഗ്വേജ് ലാബ്, ഡിജിറ്റൽ സ്റ്റുഡിയോ ( സ്കൂൾ ചാനൽ, സ്കൂൾ റേഡിയോ സ്‌റ്റേഷൻ)തുടങ്ങിയവ സജ്ജീകരിക്കൽ

പുതിയ കെട്ടിടം - പഴയ ഷീറ്റ് കെട്ടിടംപൊളിച്ച് മാറ്റി അണ്ടർ ഗ്രൗണ്ട് ചെയ്ത് 2 നിലകളിലായി 12 ക്ലാസ്സ്

മുറികളും കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഒരു ഡൈനിങ്ങ് ഹാളും,പ്രീ-പ്രൈമറി ഹാളും സജ്ജീകരിക്കൽ

സ്കൂൾ ചുറ്റുമതിൽ നിർമ്മണം നടത്തുക

റഫ്രിജറേറ്റർ, ഗ്രൈന്റെർ, പ്യൂരിഫെയ്ഡ് വാട്ടർ, etc എന്നിവ ഉൾപ്പെടെ )