ജി.എൽ.പി.എസ്. പാങ്ങ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18628 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്തു പാങ്ങ് ഗവ :എൽ .പി സ്‌കൂൾ 1919 മുതൽ പ്രവർത്തിച്ചു വരുന്നു .2019 ൽ ഇതിന്റെ ശതാബ്ദി ആഘോഷിച്ചു .

ഈ പ്രദേശത്തെ ആദ്യത്തെ സ്കൂളായിരുന്നു ഇത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ തന്നെ 15-20 കിലോമീറ്റർ വരെ പോകേണ്ടി വരുന്ന അവസ്ഥ കണക്കിലെടുത്തു പി .കെ കുഞ്ഞിപ്പോക്കർ എന്നയാളുടെ സ്ഥലത്തു ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു . 2008 വരെ വാടക കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് കുറുവ ഗ്രാമപഞ്ചായത് 15 സെന്റ്സ്ഥലം സ്കൂളിന് വേണ്ടി വാങ്ങുകയും എസ്.എസ് .എ., പഞ്ചായത്ത് എന്നിവായുടെ സഹായത്തോടെ 6 ക്ലാസ്സ്മുറികലുള്ള കെട്ടിടം പണിയുകയും ചെയ്തു. ഇപ്പോൾ നൂറിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠികുന്നു

സ്മാർട്ട് ക്ലാസ് റൂം ,മികച്ച ലൈബ്രറി , നല്ല പഠനാന്തരീക്ഷം ,മികച്ച അദ്ധ്യാപകർ , എല്ലാ മാസവും ക്ലാസ് പി. ടി.എ., ഫീൽഡ് ട്രിപ്പ് ദിനാചരണങ്ങൾ ,സ്പെഷ്യൽ ഫുഡ്, പ്രതിഭാ പോഷണ പരിപാടികൾ എന്നിവ സ്കൂളിന്റെ മികവുകളാണ് .

അക്കാദമിക നിലവാരം ഉയർത്തുന്നതിനായി ശാസ്ത്രീയമായ രീതിയിൽ നിരന്തര മൂല്യനിർണയത്തിലൂടെ പ്രതിഭകളെ കണ്ടെത്തി ഓരോ വർഷവും നാലാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി 12 ബെസ്ററ് ടാലെന്റ്റ് ക്യാഷ് അവാർഡുകൾ (എൻഡോവ്മെന്റ് )നൽകി വരുന്നു