ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെയും ഒരു അവധിക്കാലം

ഇപ്പോൾ അവധികാലമല്ലേ . എന്നും എണീക്കുന്നതുപ്പോലെ ഇപ്പോൾ എണീക്കണ്ടല്ലോ. അല്ലെങ്കിൽ സ്കൂളിൽ പോകാൻ 7 മണിക്കേ എണീറ്റ് കുളിച്ച് ഒരുങ്ങി എന്തൊരു ദേഷ്യമാണന്നോ അമ്മയോട് . അപ്പോൾ നിങ്ങൾ കരുതും എനിക്ക് അച്ഛൻ ഇല്ല എന്ന് . ഉണ്ട് പക്ഷെ അച്ഛൻ ബോംബയിൽ ഒരു കമ്പനിൽ ആണ ജോലി ചെയ്യുന്നത്. വല്ലപ്പോഴും മാത്രമേ വരാൽ പറ്റൂ. അതുകൊണ്ട് അച്ഛനെ എപ്പോഴും മിസ് ചെയ്യാറുണ്ട്. അതുകൊണ്ടാണ് അമ്മയോടു സ്കൂളിൽ പോകാൻ ഇറങ്ങുമ്പോൾ കൂടുതൽ ബഹളം . അവധിക്കാലത്തോ 10 മണിക്ക് എണിറ്റാൽ മതി. എന്നിട്ടോ ടിവിയും കണ്ട് ചായ എല്ലാം കുടിച്ച് അനുജത്തിയോടു അടി കൂടി അമ്മയോട് കുറെ കൊച്ചു വർത്താനം പറഞ്ഞ് അമ്മൂമ്മയുടെ കുറെ കഥകൾ കേട്ട് നല്ല രസമാണ്. കൂടാതെ  കൂട്ടുക്കാരുമൊത്ത് പറമ്പിലും റോഡിലും പോയി കളിക്കും പറമ്പിലെ മാവിൻ തോട്ടത്തിൽ നിന്നും മാങ്ങ എറിയും കുളത്തിൽ കുളിക്കാൻ പോകും മീൻ പിടിക്കും എന്തു രസമുള്ള അവധിക്കാലം .....പക്ഷെ ഈ അവധിക്കാലം നമ്മുടെ നാടിനെ തന്നെ ആപത്തായ കൊറോണ വൈറസ് എന്ന മഹാമാരി എല്ലാവരേയും തളർത്തിയത്. കുറെ പേർക്ക് ജോലി ഇല്ലാതായി. ഭക്ഷണം കിട്ടാതായി. പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ വന്നു. അച്ഛനും ഇങ്ങ് നാട്ടിൽ പോരേണ്ടി വന്നു. അവിടെ നമ്മുടെ നാട്ടിനെക്കാളും കൂടുതൽ കൊറോണാ രോഗികൾ ഉണ്ടത്രേ. ഭാഗ്യം അച്ഛന് ഇങ്ങ് നേരത്തേ വരാൻ പറ്റി. ഇപ്പോൾ കുറെ സമയം ഉണ്ട് . കളിക്കാനും പഠിക്കാൻ എല്ലാം. പക്ഷെ ബോറഡിച്ചു. ഏതു നേരവും ടി.വി, പടം വരപ്പ്, പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. ഇങ്ങനെ ഒരു അവധിക്കാലം അടുത്ത വർഷവും ഉണ്ടാകരുതെന്ന് എല്ലാ ഈശ്വരന്മാരോടും പ്രാർത്ഥിച്ചുകൊണ്ട് ......

അനസ്
7C ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 02/ 2022 >> രചനാവിഭാഗം - ലേഖനം