മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജനുവരി 2022

ഡിസംബർ 2021

നവംബർ 2021

ഒക്ടോബർ 2021

സെപ്തംബർ 2021

ആഗസ്ത് 2021

ജൂലൈ 2021

ജൂൺ 2021

പ്രവേശനോത്സവം 2

ഉത്ഘാടനം
കാസർഗോഡ് ജില്ലയിലെ തീരദേശഗ്രാമമായ അജാനൂരിന്റെ തലസ്ഥാനമെന്ന് വെള്ളിക്കോത്തിനെ വിശേഷിപ്പിക്കാം.ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം നിന്ന നാട്. വടക്കേ മലബാറിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും രൂപം കൊണ്ട പ്രദേശം. മലയാളഭാഷയെ സമ്പന്നമാക്കിയ കവിതകളും നാടകങ്ങളും രചിക്കപ്പെട്ട പ്രദേശം. വിദ്വാൻ പി. കേളുനായരുടെ കർമ്മകേന്ദ്രമെന്ന നിലയിലും മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജന്മദേശമെന്ന നിലയിലും പുകൾകൊണ്ട നാട്. ഈ ധന്യഭൂമി ആദ്യകാലത്ത് കാഞ്ഞങ്ങാട് പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രവും അതോടൊപ്പം വാണിജ്യകേന്ദ്രവുമായിരുന്നു.

ദിനാചരണങ്ങൾ

ഗണിത വിസ്മയമൊരുക്കി ഗണിതദിനം ആചരിച്ചു

<left> ഭാരതത്തിലെ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായി എം.പി.എസ്.ജി.വി എച്ച് എസ്.എസിലെ ഗണിത ക്ലബ്ബ് വിദ്യാർത്ഥികൾ ഗണിത ശാസ്ത്ര പ്രദർശനമൊരുക്കി ശ്രദ്ധ നേടി. ഗണിത ശാസ്ത്ര പ്രദർശനം ഹെഡ്മാസ്റ്റർ ശ്രീ .എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗണിത നൃത്തം, ശ്രീനിവാസ രാമാനുജനെക്കുറിച്ച് ഡോക്കുമെൻട്രി, ടിപ്സ് & ട്രിക്സ് ,ഗണിത ചാർട്ട്, മോഡൽ, പസിൽസ്, ഗെയിം എന്നീ വൈവിധ്യമാർന്ന പരിപാടികളും പ്രദർശനത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.ഗണിതാധ്യാപകരായ സബിത .ടി ആർ ,മുനീർ എം, അരുണ ടി.വി, രമാദേവി.എൻ.വി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ വെങ്കിടേഷ് എസ്.കാമത്ത്, നിവേദ്യ അനിൽ ,ശ്രീലക്ഷ്മി, ശ്രീകൃപ, ശ്രീഗൗരി എന്നീ വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ പ്രദർശനത്തെ ഗംഭീരമാക്കി.ഗണിത ശാസ്ത്ര പ്രദർശനത്തോടൊപ്പം മത്സര പരിപാടികളും ഉണ്ടായിരുന്നു.

</left>

ഗൃഹസന്ദർശനം

ഡിജിറ്റൽ ഡിവൈസ്