സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർ‍ത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021-2022 അധ്യയന വർഷത്തിൽ സ്ക‍ൂളിൽ നടത്തപ്പെട‍ുന്ന പ്രധാന പരിപാടികള‍ുടെ വാർത്തകള‍ും,ചിത്രങ്ങള‍ുമാണ് ഇവിടെ കൊട‍ുക്ക‍ുന്നത്.

പ്രവേശനോത്സവം.

കോവിഡ് കാലമായതിനാൽ തന്നെ ജ‍ൂൺ മാസത്തിൽ ഓൺലൈൻ പ്രവേശനോത്സവമാണ് നടത്തിയത്.പ‍ുത‍ുതായി സ്ക‍ൂളിൽ ചേർന്ന ക‍ുട്ടികള‍ുടെ ഡിജിറ്റൽ ആൽബം തയാറാക്കി ഗ‍ൂഗിൾ മീറ്റില‍ൂടെ രക്ഷിതാക്കളേയ‍ും ക‍ുട്ടികളേയ‍ും കാണിച്ച‍ു.ക‍ുട്ടികള‍ുടെ കലാപരിപാടികള‍ും സംഘടിപ്പിച്ച‍ു. നവംബർ ഒന്നിന് സ്ക‍ൂൾ ത‍ുറന്നപ്പോൾ തിരികെ സ്ക‍ുളിലേക്ക് എന്ന പദ്ധതിയ‍ുമായി പ്രവേശനോത്സവം സംഘടിപ്പിക്ക‍ുകയ‍ും ക‍ുട്ടികളെ ആവേശപ‍ൂർവ്വം വിദ്യാലയത്തിലേക്ക് ആനയിക്ക‍ുകയ‍ും ചെയ്ത‍ു.സ്ക‍ൂള‍ും പരിസരവ‍ും അലങ്കരിക്ക‍ുകയ‍ും ക‍ുട്ടികൾക്ക് സമ്മാന വിതരണവ‍‍ും നടത്തി.

വിദ്യാ കിരണം ലാപ്‍ടോപ്പ് വിതരണം.

വിദ്യാകിരണം പദ്ധതി പ്രകാരം സ്ക‍ുളിന‍ു ലഭിച്ച ലാപ്‍ടോപ്പ് വിതരണം 21/12/2021 ന് സ്ക‍ുളിൽ വെച്ച് നടന്ന ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ പ‍ുഷ്പ ബാബ‍ുവിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്ത‍ു. വാർഡ് മെമ്പർ സജി യ‍ു എസ് അദ്ധ്യക്ഷത വഹിച്ച‍ു.ഹെഡ്‍മാസ്റ്റർ ബിനോ‍ജ് ജോൺ സ്വാഗതവ‍ും,PSITC മ‍ുഹമ്മദ് അലി രക്ഷിതാക്കൾക്ക‍് ഉപകരണങ്ങളെക്ക‍ുറിച്ച‍ുള്ള ക്ലാസ‍ും കൊട‍ുത്ത‍ു. സ്ക‍ൂളിന് 30 ലാപടോപ്പ‍ുകളാണ് കിട്ടിയത്.

ഗ്രഹ സന്ദർശനം

വിദ്യാകിരണം പദ്ധതി പ്രകാരം സ്ക‍ുളിൽ നിന്ന‍ും കൊട‍ുത്ത ലാപ്‍ടോപ്പ‍ുകൾ വീട‍ുകളിൽ നിന്ന‍ും ശരിയായ രീതിയിൽ ഉപയോഗിക്ക‍ുന്ന‍ുണ്ടോ എന്ന് മനസിലാക്കാൻ വേണ്ടിയ‍ും പ്രവർത്തന രീതിയ‍ും ക്ലാസ‍കൾ ഡൗൺലോഡ് ചെയ്‍തു കൊട‍ുക്കാനും വേണ്ടി അധ്യാപകർ കോളനികളിലെ വീട‍ുകൾ കയറിയിറങ്ങി. ക‍ുട്ടികൾക്ക‍ും,രക്ഷിതാക്കൾക്ക‍ും വേണ്ട നിർദ്ധേശങ്ങൾ നൽകി.

നാടൻ ഭക്ഷണവ‍ും, ആരോഗ്യവ‍ും

നാടൻ വിഭവങ്ങൾ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും രോഗങ്ങൾ വരാതെ തടയ‍ുകയ‍ും ചെയ്യുന്നു. അമിത കീടനാശിനി ഉപയോഗിക്കുകയോ രാസവളങ്ങൾ ചേർക്കുകയോ ചെയ്യാത്ത നാടൻ വിഭവങ്ങൾ നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ടതുണ്ട്. കാൻസർ പോലുള്ള മാരക രോഗങ്ങളിൽ നിന്നും വരുംതലമുറയെ സംരക്ഷിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും ആണ്. നാലാം ക്ലാസിലെ താളും തകരയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നാടൻ വിഭവങ്ങളുടെ ശേഖരണവും  ഒന്നിച്ചുള്ള ഉച്ചഭക്ഷണവും ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.