എൽസമ്മ.എം.എ

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 21 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21877 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുഞ്ചിറക്കാട്ട് അഗസ്റ്റ്യൻ, മേരി ദമ്പതികളുടെ മകളായി 1963 മാർച്ച് 22 ന് കോട്ടയം ജില്ലയിലെ കടപ്ലാമറ്റത്ത് ജനിച്ചു. കടപ്ലാമറ്റം സെന്റ് മേരീസ് എൽ.പി.സ്കൂൾ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, അൽഫോൻസാ കോളേജ് എന്നിവടങ്ങളിലെ പഠനത്തിനു ശേഷം മുത്തോലി സെന്റ് ജോസഫ് ടി.ടി.ഐയിൽ നിന്ന് അധ്യാപക പരിശീലനംനേടി. 1982ജൂലൈ 15 ന് പാലക്കാട് ജില്ലയിലെ വാളയാറിനടുത്തുള്ള ചന്ദ്രാപുരം ആർ.സി.എ.എൽ.പി.എസ് ൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ പാലക്കാ‌ട് ജില്ലയിലെ മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പ്രദേശത്തെ ജി.യു.പി.എസ് പുളിക്കൽ സ്കൂളിൽ 1985 ജൂലൈ 15 ന് പി.എസ്.സി വഴിയുള്ള നിയമനം ലഭിച്ചു. തുടർന്നു 1999 മുതൽ മൂന്ന് വർഷം പൊറ്റശ്ശേരി ജി.എച്ച്.എസ്.എസിൽ സേവനം ചെയ്യുകയുണ്ടായി പിന്നീട് തിരികെ പുളിക്കൽ സ്കൂളിൽ തന്നെ തിരിച്ചെത്തി. എന്നാൽ 2005 മെയ് 24ന് കക്കുപ്പടി ജി.എൽ.പി.എസ്.ൽ പ്രധാനാധ്യാപികയായി പ്രമോഷൻ ലഭിച്ചു. ശേഷം 2006-2007 വർഷങ്ങളിൽ ജി.എം.എൽ.പി.എസ്. കുമരംപുത്തൂർ-പള്ളിക്കുന്ന് സ്കൂളിലും 2009 മുതൽ 2012 വരെ കരിമ്പ ജി.യു.പി.സ്കൂളിലും പ്രധാനാധ്യാപികയായി സേവനം ചെയ്തു.പിന്നീട് 2012 മുതൽ 2014 വരെയുള്ള വർഷങ്ങളിൽ അള്ളംമ്പാടം ജി.എൽ പി എസ് ലേക്ക് ട്രാൻസ്റായി. എങ്കിലും 2015ൽ അവിയടെ നിന്നും തിരിച്ച് കരിമ്പ ജി.യു.പി.സ്കൂളിലേക്ക് തന്നെ തിരിച്ചെത്തുകയും 2015 മുതൽ 2019 സർവ്വീസിൽ നിന്ന് വിരമിക്കുന്നതുവരെ കരിമ്പ ജി.യു.പി.സ്കൂളിൽ തുടരുകയും 2019 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിക്കുകയും ചെയ്തു.

2015 മുതൽ 2019 വരെ യുള്ള കാലഘട്ടം കരിമ്പ ജി.യു.പി.സ്കൂളിലെ വികസത്തിന്റെ കുതിച്ചുചാട്ടം നടത്തിയ കാലഘട്ടമായിരുന്നു. പ്രീ പ്രൈമറിമുതൽ ഏഴാംക്ലാസ്സുവരെ മലയാളം ഇംഗ്ലീഷ് മീഡിയനുകളിലായി പഠിക്കുന്ന വിദ്യാർഥികളു‌ടെ വർദ്ധനവ് എടുത്തുപറയാവുന്നകാര്യമാണ്. സർക്കാർ പ്രൈമറി വിദ്യാലയത്തിൽ പി‌.ടി.എ മുൻകയ്യെടുത്ത് 14 ലക്ഷം വിലയുള്ള സ്കൂൾബസ്സ് വാങ്ങിയത്,ട്രൈൻമാതൃകയിൽ പെയിന്റ്ചെയ്ത് ഓഫീസ്കെട്ടിടം ചിത്രങ്ങളാൽ പ്രീപ്രൈമറി കെട്ടിടെ ചുറ്റുമതിൽ എന്നിവ മനോഹരമാക്കിയത്,വെയിലും മഴയുമേൽക്കാതെ സ്കൂളിന്റെ തിരുമുറ്റത്ത് കുട്ടികൾക്ക് കളിക്കാനും സ്കൂൾ അസംബ്ലി-യേഗങ്ങൾ മീറ്റിംഗ് ചേരാനും കഴിയുമാറ് ബാലവിഹാർഓഡിറ്റോറിയം, എല്ലാക്ലാസ്മുറികളും ടൈൽവിരിച്ചത്, ക്ലല്ലുകൾനിരന്നുകിടന്നിരുന്ന ഗ്രൗണ്ട് കുട്ടികൾക്കു ഓട്ക്കളിക്കാവുന്ന രീതിയിൽ ചുറ്റുമതിൽകെട്ടി സമനിരപ്പാക്കിയത് എല്ലാം നേട്ടങ്ങളുടെ പട്ടികയിൽ എടുത്തുപറയാവുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ വേറേയും ധാരാളമായിഉണ്ട്......

"https://schoolwiki.in/index.php?title=എൽസമ്മ.എം.എ&oldid=1687760" എന്ന താളിൽനിന്ന് ശേഖരിച്ചത്