ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha Rehna (സംവാദം | സംഭാവനകൾ) ('=വിദ്യാർത്ഥികളുടെയും അദ്ധ്യാപകര‌ുടെയും സൃഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളുടെയും അദ്ധ്യാപകര‌ുടെയും സൃഷ്ടികൾ

.

       
അഹമ്മദ് റിസ്‌വാൻ. യു  
 	                      9 C 
    



"മരിക്കുന്ന ഭൂമി"



ചൂടുള്ള വാർത്ത‌‌‌‌‌‌‌‌‌‌‌‌ !!

ചൂടുള്ള വാർത്ത‌‌‌‌‌‌‌‌‌‌‌‌ !!



"ഭൂമി മരണ കിടക്കയിൽ"

രാ‍ഷ്ടീയ മച്ചാൻമാർ ഒത്തുകൂടി

സമരം വേണം ബന്ദ് വേണം

വേണമെങ്കിലൊരു കൊലയുമാവാം




പുതുയുഗ സത്യസന്ധന്മാർ

വാളിനും തോക്കുിനും പകരം

കാമറയും മൈക്കുമൊരുക്കി

ഭൂമിയെ പിടിക്കാൻ



അല്ല, അതിന് ഭൂമിയേതാ?

നമ്മളിവിടെ ചൊവ്വയിലല്ലേ!?

നിൽക്കാൻ സമയമില്ല

ഓ‍‍‍‍‍ടാം ചൊവയിലെ ആദ്യ തലമുറയിലേക്ക്



ഓടിക്കിതപ്പോടെയാരാഞ്ഞു

എന്താണ് ഭൂമി ?

ഉത്തരമൊരു ചെറു

ചിരിയായ് തുടങ്ങി



മക്കളേ നിങ്ങൾ കണ്ടോൽ

അറക്കുന്ന മണ്ണും മണവുമായി



സൂര്യനെ ചുറ്റുന്നു,

മരിക്കുന്ന ഭൂമി



അവിടം കറുപ്പ് വ്യാപിച്ചു

മാനവൻ തന്റെ ധർമ്മം മറന്ന്

ശാസ്ത്രത്തെ

കൂട്ട് പിടിച്ചപ്പോൾ....



ഇനിയെന്ത് ?

കരുണതൻ നിർച്ചാൽ

വറ്റാത്ത ഹൃദയം മൊഴിഞ്ഞു

ഇനിയൊന്നുമില്ല മക്കളേ !



വാസസ്ഥാനമായ ഇവിട-

മെങ്കിലും നമുക്ക് സംരക്ഷിക്കാം

***


   ജലം ജീവാമൃതം 
 
  മുഹമ്മദ് ആദിൽ 
                  10.A 

കാലം AD 2033...!


ആ വൃദ്ധൻ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാൽ കയറിയത് വായുവായിരുന്നില്ല, മനുഷ്യൻ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാൾ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാൾ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികൾ വീഴുന്നുണ്ടായിരുന്നു. അയാൾ ആർത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികൾ അയാളുടെ നാക്കിൽ വീണു. "ത്ഫൂ"അയാൾതുപ്പി. വായുവിൽ ചേർന്ന സൾഫ്യൂരിക് ആസിഡിന്റെ രുചി അയാൾക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വർഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധൻ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടൽവെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളിൽ മാത്രം. അയാൾ ചിന്തിച്ചു. "നാൽപത് വയസ്സുള്ള താൻ ഒരു എൺപത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചർമ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാൾ ഓർത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോൾ അയാളുടെ കണ്ണീൽനിന്ന് ആശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാൾക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റർ വായുവിന്റെ നികുതി വരെ നൽകണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോൾ പതിവാണ്.


                                                                                                          
                                                                                     അനാമിക                                                                               
 	                                                                                      10 I  


"ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ" എന്ന കവിതാസമാഹാരത്തിൽ നിന്ന്


"മഴ"


മഴക്കിന്ന് കരയാനേ അറിയൂ

അന്ന് ഞാൽ കാരണം

പെയ്തൊഴിഞ്ഞത്

ഒരുപാട് സ്വപ്നങ്ങളായിരുന്നു

മഴക്കിന്ന് പൊറുക്കാനേ അറിയൂ

അന്ന് ഞാൽ കാരണം

നഷ്ടമായത്

ഒരുപാട് പ്രതീക്ഷകളായിരുന്നു

മഴക്കിന്ന് ഓർക്കനേ അറിയൂ

അന്ന് ഞാൽ കാരണം

ചേതനയറ്റത്

ഒരുപാട് ജീവിതങ്ങളായിരുന്നു

മഴക്കിന്ന് വികാരങ്ങളേയില്ല

അന്ന് ഞാൽ കാരണം

കരഞ്ഞു തീർത്തത്

മഴയുടെ വികാരങ്ങളായിരുന്നു

***

"നീ"


ഒരു കുളിർക്കാറ്റായ്

അരികത്തണഞ്ഞു

മധുകണമായ് നീ

മനസ്സിൽ നിറഞ്ഞു

ഒരു സ്വപ്നത്തിൽ

അറിയാതെയൊഴുകി

***


"മണ്ടത്തരം"


കുട്ടപ്പൻ ചേട്ടന്റെ തട്ടുകടക്കുള്ളിൽ

കള്ളൻമാർ രാത്രിയിൽ പാഞ്ഞുകേറി

ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട്

കാശവിടെ വെച്ചീട്ട് ഓടിപ്പോയി

***

"പ്രകൃതി"


പൂമണം വീശിടും

കുളിർക്കാറ്റുകൊണ്ടു ഞാൻ

നറുതേൻ നുകരുന്ന

ശലഭത്തെ കണ്ടു ഞാൻ



മധുവൂറും മണമുള്ള

പൂക്കളെ തൊട്ടു ഞാൻ

കളകളമൊഴുകുന്ന

പുഴകളിൽ നീന്തി ഞാൻ


പാട്ടുകൾ പാടീടും

കിളികളെ കേട്ടു ഞാൻ

ഈ നല്ല പ്രകൃതിയെ

കണ്ടു രസിച്ചു ഞാൻ

***

"പേടി"


ഞാൻ പത്രം

വായിക്കാറേയില്ല

മടിയായിട്ടല്ല

പേടിയാണ്



കറുകറുത്ത വാർത്തകൾ

ഉള്ളു പൊള്ളിക്കുന്നു

കണ്ണു നനയിക്കുന്നു

ചോര തിളയ്ക്കുന്നു



ഈ മനുഷ്യരെന്താണിങ്ങനെ

ലോകത്തിനെന്താണു രോഗം


***


       
                റിയ. പി  
 	           8 സി 
    



"കണ്ണീർ തോരാതെ"



നിൽക്കാതെ പെയ്യുന്ന മഴ

കുട്ടികൾക്കെല്ലാം ആഹ്ലാദം



പക്ഷെ ചിലർക്കെല്ലാം

ദുഖം സമ്മാനിച്ചു കൊണ്ടായിരുന്നു

ഈ കാലത്തിന്റെ വരവ്

വീടുകളിൽ വെള്ളം കയറി !




കടൽ ക്ഷോഭിതയായി !

കാറ്റ് ആ‍‍‍‍‌‌ഞ്ഞു വീശി !

കുടിലുകൾ തകർന്നിടിഞ്ഞു !

മണ്ണിടിച്ചിലും,ഉരുൾപൊട്ടലും !



ഭീകരരൂപങ്ങളായി നമ്മുടെ മുന്നിലെത്തി !

മനുഷ്യ കർമങ്ങൾക്കെതിരെയുള്ള

ഭൂമിയുടെ പ്രതികാരമാണോ ഇത് ?

നിർത്താതെ പെയ്യുന്ന മഴ



ഭൂമിയുടെ തീരാരോദനമാണോ‍ ?

എന്നാണ് ഇതിന്റെയെല്ലാം അവസാനം ?

എന്താണ്ഇതിനൊരു പ്രതി വിധി ?

അതോ എന്നെന്നും തോരാത്ത കണ്ണീരായി മാറുമോ ഇത്  ??



***


  “കാത്തിരിപ്പ്"
      
              ഫാത്തിമ ഹന്നത്ത്  
 	                      8 സി 



പ്രഭാതസുര്യന്റെ പൊൻകിരണങ്ങൾ ജനലഴികളിൽക്കൂടി ഒളിഞ്ഞുനോക്കിയപ്പോഴാണ് ഭാനുവമ്മ എഴുന്നേറ്റത്. തലേന്ന കണ്ട ദുഃസ്വപ്നത്തിന്റെ നിഴലെന്നോണം അവരുടെ മുഖം ഇരുണ്ടിരിക്കുന്നു. ഒരു പക്ഷി മരക്കൊമ്പിലിരുന്ന് സ്വതസിദ്ധമായ ഭാഷയിൽ പാടുന്നു. എന്നും ആ പക്ഷിയുടെ സ്വരം കേട്ടാണ് താൻ ഉണർന്നിരിന്നത്. അവർ ഒാർത്തു.പ്രായാധിക്യം കൊണ്ടാവാം ഒന്നും ഈയിടെയായി ഒാർമ്മയിൽ നിൽക്കുന്നില്ല. എഴുന്നേൽക്കാൻ ഒരു പ്രയാസം.ജാനകീ...അവർ നീട്ടിയഒന്നു വിളിച്ചു. എന്നും ആ വിളി കേട്ടാൽ ശകാരമഴ ചൊരിയുന്ന മരുമകൾ പതില്ലാത്തവിധം ഉല്ലാസവതിയാണ്. എന്താണ് ഈശ്വരാ... ? ഇതിന്റെയൊക്കെ അർത്ഥം ? ഇന്നലെ രാത്രി മുഴുവൻ മുഖവും വീർപ്പിച്ച് നടന്നിരുന്ന ഇവൾക്കെന്താ വല്ല നല്ല ബുദ്ധിയും തോന്നിയോ ? അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ജാനകി അവർക്ക് എല്ലാം ചെയ്തുകൊടുത്തു. മകന്റെ മുഖവും പ്രസാദം നിറഞ്ഞതായിരുന്നു. ആ കുടുംബത്തിന്റെ താളം തിരിച്ചു കിട്ടിയതുപോലെ. അതു കണ്ട് ഭാന്യവമ്മയുടെ ഉള്ളം കുളിർത്തു. പതിവില്ലാത്ത വിധം ഒരു കാർ ബ്രേക്കിടുന്ന ശബ്‍ദം കേട്ട് അവർ സന്തോഷിച്ചു. മകൻ തന്റെ കൈയും പിടിച്ച് കാറിൽകൊണ്ടുപോയി ഇരുത്തി. വീടും പറമ്പും കടന്ന് അവർ പോകുന്ന വഴിയിലെല്ലാം ഒരു അസാധാരണമായ ഭംഗി നിറഞ്ഞുനിൽക്കുന്നതായി അവർക്ക് തോന്നി.


വളവുകളും തിരിവുകളും കഴിയും തോറും അവർ വല്ലാത്ത ഉത്സാഹം.


എന്നിട്ടുമെന്താ ആരും ഒന്നും സംസാരിക്കാത്തത്. അവസാനം അതാ മുന്നിൽ ആ വലിയ ബോർഡ്.


ങേ.. എന്താണത് ?


കണ്ണുകൾ തിരുമ്മി അവർ സൂക്ഷിച്ചു നോക്കി


'വൃദ്ധ സദനം


കണ്ണുകളിലെ വെളിച്ചം ഇരുട്ടി താൻ ആഴ്‍ന്നുപോകുുന്നുവോ?


                           ***



         അഹമ്മദ് അമീൻ  
 	                      9 C 
    



"അമ്മ"




മക്കളായ് നാലുപേരുണ്ടെങ്കിലും

അമ്മ ഏകയാണേകയാണീ ഊഴിയിൽ

അച്ചൻ മറഞ്ഞൊരു കാലം മുതൽക്കെ

ഭാരമായ് തീർന്നുവോ നാലുപേർക്കും




നാഴുരി മണ്ണും പകുത്തെടുത്ത് മക്കൾ

നാലു വഴിക്കായി പിരിഞ്ഞു പോയി

അച്ചന്റെ ആത്മാവുറങ്ങുന്ന മണ്ണില്ല

ന്നന്തിത്തിരി കൺ തുറന്നതില്ല

ഉള്ളം തുളുമ്പുന്നൊരോർമകൾ

നോവിന്റെയാഴം പെരുക്കിചിതയെരിച്ചു



ദുശ്ശകുനം പോലെ അമ്മയെ കണ്ടൊരാ

മക്കൾ നടന്നു മറയുന്നതും നോക്കി

നെഞ്ചു പൊളിഞ്ഞമ്മ നീറി നിന്നു

ചെല്ലക്കഥകൾ നുകർന്നു രസിച്ചോരാ

പെരക്കിടാവോടി വന്ന നേരം

ശാസിച്ചു നിർത്തി മരുമകളെങ്കിലും

മുത്തശ്ശി ക്കൊപ്പമൊന്നോടിയെത്താൻ



കൈനീട്ടി നിന്നു കരഞ്ഞു പൈതൽ

അന്യയായമ്മുമ്മ നൊന്തു നിൽക്കെ

നിർമലർ ബാല്യമേ നിന്നിൽ

പക നട്ടൊരച്ഛനും അമ്മയും എന്തുനേടി

***



                                                                                         
                                                                                                                              
                                       അർഷിദ മുസ്തഫ                                                                                ഹിന. കെ  
 	                                                 8 C                                                                                         8 C  


                                       
                                    സോന പി ദാസ്                                                                                അശ്‌മൽ. ഇ  
 	                                               8 C                                                                                              8 C  


                                                                   
                                                                                                                              
                                               ആശിഷ് റോഷൻ                                                                         നദീം ഹനീഫ്  
 	                                                         8. സി                                                                                   5  ബി    


                                      
                                                                                                                              
                                                   ഗൗരി. പി                                                                                                                                അബ്ദുൽ ഫുആദ് സനീൻ       
 	                                                  7 ബി                                                                                                                                                             7 ബി    
                                                                                                                                                                                                                                                                                                               


                                                                            
                                                                                                                              
                                                                                                                 ശിവജിത്ത്                                                                         
 	                                                                                                                5 സി


                                                                    
                                                                                                                              
                   മേഘ അജിത്ത്                                                                                
 	                             8 C




                                             എം. യൂസുഫ് (ചിത്രകല അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
                                                                                                  


                                            


                                                                       


                                            


                പരിസ്ഥിതിദിനത്തോടനുബന്ധിച്ച്  മലയാളം അദ്ധ്യാപിക ഉമ്മുകുൽസ‌ു ടീച്ചർ എഴുതി, കുട്ടികൾ ആലപിച്ച കവിത

"വനരോദനം"


കാതടച്ചീടല്ലെ കൂട്ടുകാരെ

കരളടച്ചീടല്ലെ കൂട്ടുകാരെ

കരയുന്നൊരെൻ മനംകണ്ടിടാനാവാതെ

കരളങ്ങു കല്ലായി മാറ്റിയെന്നേ

കളിചൊല്ലുവാനീദിനം മാറിയെന്നോ ?




പച്ചപ്പുതപ്പങ്ങു വെട്ടിമാറ്റി

കെട്ടിടം പലതങ്ങു കുത്തിനിർത്തി

പൊട്ടുമോയെന്നുടെ മുതുകെന്നതോർത്തിട്ട്

ചെറ്റുകുലുങ്ങാൻ തിടുക്കമായി

വയ്യ ചെറ്റുകുലുങ്ങാൻ തിടുക്കമായി


ഉയിരേകി കുളിരേകി നീർത്തടങ്ങൾ

ഉശിരാൽ മഹാമാരി തന്നിടങ്ങൾ

വറ്റിവരണ്ടങ്ങു കേഴുന്ന നേരത്തു-

മൂറ്റിയെൻ കനിവിന്റെ നീരുപോലും

തത്ര കനിവറ്റ ‍ഞാനും പിശുക്കുകാട്ടി




പെറ്റുവീണെങ്കിലമർത്ത്യനായ്

കുറ്റങ്ങൾ മാത്രം വിതച്ചിടുന്നോൻ

ഇറ്റുനീരൊന്നങ്ങിറക്കുവാൻ വയ്യാതെ

കൊല്ലാതെ കൊല്ലുന്നു വില്ലനെന്നും

തെല്ലു പൊല്ലാപ്പു ഞാനും വിതച്ചിട്ടില്ലേ


ആർത്തി മൂത്തു കൊടും ചതി മുഴുത്തു

ആഴിയും ഊഴി പകുത്തെടുത്തു

കുന്നു പൊടിച്ചങ്ങു പാതയായ് മേടയായ്

എന്നുമെൻ മാനം വിലക്കെടുത്തു

ഞാനുമെന്റെ വിളക്കു കെടുത്തി വച്ചു




ആഢംബരം അഹംഭാവമേറി

കാർബണെൻ പ്രാണന്റെ നാളമായി

കാടംബരത്തിലും ആധിയായ് വ്യാധിയായ്

പാടുന്നു ഞാനെന്റെ ചരമഗീതം

അല്ല പാടുന്നതാരുടെ ചരമഗീതം ?


                                       സിറാജ് കാസിം. പി.  (മലയാളം അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ  )
                                                                     


                                                                                                          


                                                                                                                                                                                                                                                      
         അഹമ്മദ് റിഹാൻ അലി                  മേഘ അജിത്ത് ടിപി                            അനാമിക കെ                            ഫാത്തിമ ലുബ്ന                                ഫാത്തിമ ജസ്ല ടി  
                                          9A                                            10A                                             10C                                              5A                                                       7D  

.

                                                                                                                                                                                                          
                      ഫിദ തസ്നീം                                             ഫാത്തിമ ഹിബ                                                   ദിയ ഫാത്തിമ                                                     ഗൗറസ  
                                   8H                                                                10D                                                                     9B                                                             5B  


                                                                                                                                                                                                                  
        അനിയ അൻവർ                                  മിൻഹ ഷെറിൻ''                                                             മുഹമ്മദ് ഹാദി പി                                               ഫാത്തിമ ലെന പി  
                              8D                                                         10B                                                                                     7A                                                                       7E  


                                                                          
                              മുഹമ്മദ് ഷഹാം'                                                                'ഫാത്തിമ രഹ്ന                                                                         'നന്ദന കെ'
                                                  6A                                                                                    8D                                                                                      9A 


                                                                                                                                                                                                                                                                               
                                           നുസ്റത്ത് ഇടി(രക്ഷിതാവ്)                                      എം. യൂസുഫ് (ചിത്രകല അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )