ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഫെബ്രുവരി
ഫെബ്രുവരി 12നു കേരള ഹിന്ദി പ്രചാര സഭ സൗജന്യമായി സ്കൂളിൽ പഠിപ്പിക്കുന്ന ഹിന്ദി പ്രഥമ പരീക്ഷ നടത്തി. പത്താം ക്ലാസിനു വിദ്യാജ്യോതി പുസ്തകങ്ങൾ ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ നടത്തിവരുന്നു.അടുത്ത വർഷത്തേക്കുള്ള യു.എസ്.എസ്,എൽ.എസ്.എസ് പരിശീലനം തുടങ്ങി.വിമുക്തി ലഹരി വിരുദ്ധ ആശയം ഉൾകൊള്ളുന്ന 2 ഷോർട്ട് ഫിലിം (സ്കൂൾതലത്തിലും സ്കൂളിലെ ഒരു വിദ്യാർഥി തയ്യാറാക്കിയതും) തയ്യാറാക്കി മത്സരത്തിനയച്ചു.പതിനാറാം തീയതി രക്ഷകർത്താക്കളുടെ ഒരു മീറ്റിംഗ് നടത്തി. അതോടൊപ്പം ബി ആർ സി യിലെ ട്രെയ്‌നറായ ശ്രീ ജയചന്ദ്രൻ സാർ രക്ഷാകർത്താക്കൾക്കുള്ള ഒരു കൗൺസിലിംഗ് ക്ലാസും നൽകി