ഗവ. വി എച്ച് എസ് എസ് വെളളാർമല/മറ്റ്ക്ലബ്ബുകൾ

14:29, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anishtk (സംവാദം | സംഭാവനകൾ) (ഉറുദു ക്ലബ്‌)

ഉറുദു ക്ലബ്

ജി. വി. എച്. എസ് . എസ് വെള്ളർ മലയിൽ വിവിധ ഭാഷാ ക്ലബ്ബുകളിൽ ശ്രദ്ധേയമാണ് ഉറുദു ക്ലബ്‌ . യുപി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭാഷ പരിജ്ഹ് നത്തോടൊപ്പം വിവിധ ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു. നിലവിലെ ഉറുദു അധ്യാപകനായ ശ്രീ കെപി  അഷ്‌റഫ് മാഷിന്റെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ  നടന്നു വരുന്നു.

അല്ലാമാ ഇഖ്‌ബാൽ ഉറുദു ടാലന്റ് റിസർച് മീറ്റ്

ഉറുദു സാഹിത്യത്തിലെ എക്കാലത്തെയും ശ്രദ്ധേയനായ കവിയാണ് അല്ലാമാ ഇഖ്‌ബാൽ .അദ്ദേഹത്തിന്റെ ജന്മദിനമായ  നവംബർ 9 ന് ലോക ഉറുദു ദിനമായി ആചരിക്കുന്നു.  2020 -21  സ്കൂൾ തല മത്സരം , യോഗ്യത നേടിയവർ സംസ്ഥാന തല ഓൺലൈൻ മത്സരത്തിലും പങ്കെടുത്തു ഗ്രേഡുകളും സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കി.

സ്വാതന്ത്ര്യ ദിന ക്വിസ്  മത്സരം

ആഗസ്ത് 15 ന് K.U.T.A സംസ്ഥാന അക്കാദമിക് വിങ് നടത്തിയ URDU  NOTEBOOK BLOG ഓൺലൈൻ ക്വിസ് മത്സരത്തിൽ ഉറുദു വിദ്യാർത്ഥികളും അല്ലാത്ത കുട്ടികളും മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.   

വായനാ ദിനത്തിൽ വായന മത്സരം ,എഴുത്തു മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.