കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വാർത്താപ്പെട്ടി
സ്കൂളിലെ തനത് പ്രവർത്തനങ്ങളും വാർത്തകളും പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വാർത്താപ്പെട്ടി - വാർത്താ ചാനൽ എന്ന പരിപാടി സ്കൂൾ യൂറ്റൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നു. കുട്ടികളിലെ വാർത്ത വായിക്കാനുള്ള അഭിരുചി വളർത്താൻ ഇത് സഹായിക്കുന്നു. പ്രൊഫഷണൽ മികവിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താപ്പെട്ടി സ്കൂളിന്റെ എടുത്തു പറയാവുന്ന തനത് പ്രവർത്തനങ്ങളിൽ ഒന്നാണ്.
വാർത്താപ്പെട്ടി |
---|
മോട്ടിവേഷൻ ക്ലാസ്
ഭയാശങ്കകൾ അകറ്റി SSLC പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി. കെടുങ്ങല്ലൂരിലെ പ്രശസ്തമായ മലബാർ എൻട്രൻസ് കോച്ചിംഗ് സെന്റ റിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ് നടത്തിയത്. കോഴിക്കോട് ജില്ലയിലെ ഹയർസെക്കന്ററി അധ്യാപകനായ സലിം കോഴിക്കേട് ആണ് ക്ലാസ് നയിച്ചത്. ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും അനായാസമായി നേടാൻ കഴിയും എന്നത് കുട്ടികൾക്ക് നൽകിയ വിവിധ പ്രവർത്തനങ്ങളിലൂടെ ബോധ്യപ്പെടുത്തി കൊടുത്തു. നഷ്ടപ്പെട്ട ദിനങ്ങളെ ഓർത്ത് ആശങ്കപെടേണ്ടതില്ലെന്നും ഇനിയുള്ള ദിവസം ഇച്ഛാശക്തിയോടെ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് തീവ്രമായി പരിശ്രമിച്ചാൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കും എന്നും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ പര്യാപ്തമായതായിരുന്നു ക്ലാസ് . സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ നിലീന ടീച്ചർ സ്വാഗതവും 10 A ക്ലാസിലെ അഗജ നന്ദിയും പറഞ്ഞു.
ലഹരി വിമുക്തിക്കായി കുട്ടികളുടെ ഹ്രസ്വചിത്രം
കൊടുങ്ങല്ലൂർ കെ കെ ടി എം ജി ജി എച് എസ് എസ് ലെ കുട്ടികൾ ചേർന്ന് ലഹരി വിരുദ്ധ ആശയം ഉൾകൊള്ളുന്ന ഹ്രസ്വ ചിത്രം നിർമാണത്തിന്റെ സ്വിച്ച് ഓൺ കർമ്മം കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷിനിജ ടീച്ചർ നിർവഹിച്ചു. .ലഹരി വർജ്ജന മിഷൻ വിമുക്തി സംഘടിപ്പിക്കുന്ന ഷോർട് ഫിലിം മത്സരത്തിലെക്ക് അയക്കുന്നതിനായിട്ടാണ് ഈ ഹ്രസ്വചിത്രം നിർമിച്ചത്. അഭിനയം, സിനിമ നിർമാണം എന്നീ മേഖലകളിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി അദ്ധ്യാപകരുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി ഹ്രസ്വചിത്ര നിർമാണം നടന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആയുഷ് (സംവിധാനം) ആകാശ് (ക്യാമറ) എന്നിവരുടെ വിദഗ്ധ നിർദേശങ്ങൾ ഉണ്ടായിരുന്നു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ് നടന്നു. 2022 ജനുവരി 20ന് വിദ്യാലയത്തിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ടി.കെ.ലതടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക ശ്രീലത ടീച്ചർ, എസ് ഐ ടി സി അരുൺ മാസ്റ്റർ എന്നിവർ ഉദ്ഘാടന വേദിയിൽ സംസാരിച്ചു. രാവിലെ 9:00 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 9 30 ന് മൊഡ്യൂൾ പ്രകാരം ക്ലാസുകൾ തുടങ്ങി. 40 അംഗങ്ങളിൽ 34 കൈറ്റ്സ് ക്ലാസ്സിൽ ഹാജരായിരുന്നു. മഞ്ഞുരുക്കൽ പ്രവർത്തനങ്ങൾ അരുൺ മാസ്റ്ററുടെ നേതൃത്വത്തിൽ രസകരമായി അരങ്ങേറി. ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്പ് എന്ന രീതിയിലാണ് ക്ലാസ്സ് മുറി ക്രമീകരിച്ചത് .സാനിറ്റൈസർ, ഗ്ലൗസ് എന്നിവ വിദ്യാർത്ഥികൾ കയ്യിൽ കരുതിയിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് മൊഡ്യൂളുകളിലായി നടന്ന പ്രവർത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവർ മുന്നോട്ടു കൊണ്ടുപോയി. താൽപര്യവും ഭാവനയും യുക്തിബോധവും യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങളിൽ പ്രകടമായിരുന്നു. ഉച്ചയൂണ്, റിഫ്രഷ് മെൻറ് പ്രവർത്തനങ്ങൾ ഇവ ക്യാമ്പ് തലത്തിൽ നൽകി. 3:15 ന് മാസ്റ്റർ ട്രെയിനർ സുഭാഷ് മാസ്റ്റർ വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി ആശയവിനിമയം നടത്തി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ക്യാമ്പ് |
---|
ലിറ്റിൽ കൈറ്റ്സ് 2019-22 ഫീൽഡ് ട്രിപ്പ്
ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കോവിഡ് ദീർഘദൂര യാത്രകൾക്ക് കടിഞ്ഞാണിട്ട സാഹചര്യത്തിൽ വിദ്യാലയത്തിന് സമീപമുള്ള കളർ ലിങ്ക് ഡിജിറ്റൽ പ്രിൻറിംഗ് പ്രസ്സിലേക്കാണ് ഫീൽഡ് വിസിറ്റ് നടത്തിയത്. ചിത്രങ്ങൾ കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത ശേഷം പ്രിൻ്റ് ചെയ്ത് ഉല്പന്നമായി വരുന്ന വിവിധ ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പ്രിൻറിംഗ് ടെക്നീഷ്യൻസ് വിശദീകരിച്ചു കൊടുത്തു. വ്യത്യസ്തമായ പ്രിൻറിംഗുകളെ കുറിച്ചും അതിനുപയോഗിക്കുന്ന മെഷീനുകളെ കുറിച്ചും അവബോധം നലകി.ലാമിനേറ്റ് ചെയ്ത് കവറുകൾ മെഷീനിലൂടെ ഉൽപന്നമായി വരുന്നതിൻ്റെ ഡെമോൺസ് ട്രേഷനുo ഉണ്ടായി. എസ് ഐ ടി സി അരുൺ മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവരുടേയും നേതൃത്വത്തിലാണ് ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചത്. യൂണിറ്റ് അംഗങ്ങളെല്ലാവരും പങ്കാളികളായ യാത്രയിൽ മണികണ്ഠൻ മാസ്റ്റർ, രാജി ടീച്ചർ എന്നിവരും അനുഗമിച്ചിരുന്നു. യൂണിറ്റ് ലീഡർ സാക്കിയ എൻ ജെ നന്ദി പറഞ്ഞു .തുടർന്ന് കുട്ടികൾക്ക് റിഫ്രെഷ്മെൻറ് നൽകി.
ലിറ്റിൽ കൈറ്റ്സ് 2019-22 ഫീൽഡ് ട്രിപ്പ് |
---|
റിപ്പബ്ലിക് ദിന ആഘോഷം
ജനുവരി 26 രാവിലെ 9 A.M ന് പതാക ഉയർത്തിയതോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെയാണ് ആഘോഷങ്ങൾ നടത്തിയത്. സ്കൂൾ യൂടൂബ് ചാനലിലൂടെ ലൈവ് ആയി കാണാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. പ്രിൻസിപ്പാൾ ആഷാ ആനന്ദ്, ഹെഡ്‍മിസ്ട്രസ് ടി കെ ലത, പി ടി എ പ്രസിഡന്റ്, അദ്ധ്യാപകർ, എസ് പി സി കേഡറ്റുകൾ അടക്കം 20 ഓളം ആൾക്കാർ മാത്രമാണ് കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ആഘോഷ പരിപാടികളിൽ പങ്കെടുത്തത്. പതാക ഉയർത്തിയതിന് ശേഷം അദ്ധ്യാപകരും കുട്ടികളും ആശംസകളർപ്പിച്ച് സംസാരിച്ചു. അദ്ധ്യാപകരും കുട്ടികളും ദേശഭക്തിഗാനങ്ങൾ ആലപിച്ചു. മധുര പലഹാര വിതരണത്തിന് ശേഷം സ്കൂൾ തല ആഘോഷപരിപാടികൾ അവസാനിച്ചു. ക്ലാസ് അധ്യാപകർ ക്ലാസ് തല റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഓൺലൈനായി ആയി നടത്തി. ഭരണഘടനയുടെ ആമുഖം എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചു കൊടുത്തു.
റിപ്പബ്ലിക് ദിന ആഘോഷം |
---|
മെറിറ്റ് ഡേ 2021
കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലും 2021 ഏപ്രിൽ മാസം നടന്ന SSLC, +2 പരീക്ഷകളിൽ ചരിത്ര വിജയം നേടി നമ്മുടെ വിദ്യാലയം തൃശൂർ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. SSLC പരീക്ഷയിയിൽ 140 ഫുൾ എ പ്ലസ്സും +2 വിന് 38 ഫുൾ എ പ്ലസ്സും ഉൾപ്പെടെ 100% വിജയം ആവർത്തിച്ചുകൊണ്ട് കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂരിന്റെ അഭിമാനമായി വർത്തിക്കുന്നു. റെക്കോഡ് വിജയം കൈവരിച്ച നമ്മുടെ വിദ്യാർത്ഥിനികളെ അനുമോദിക്കുന്നതിനും പുരസ്കാരങ്ങൾ നൽകുന്നതിനും വേണ്ടി മെറിറ്റ് ഡേ 2021 സംഘടിപ്പിച്ചു. 2022 ജനുവരി 3 തിങ്കളാഴ്ച രാവിലെ 10.30 ന് കൊടുങ്ങല്ലൂർ കാവിൽക്കടവ് വ്യാപാര ഭവനിൽ വെച്ച് ബഹു. ചാലക്കുടി എം.പി. ശ്രീ. ബെന്നി ബെഹനാൻ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ബഹു. കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി. ആർ സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ . എം. യു ഷിനിജ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തു.
മെറിറ്റ് ഡേ 2021 |
---|
പൈതൃക-നടത്തം
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ മുസിരിസ് പൈതൃക കേന്ദ്രങ്ങളിലേക്ക് പഠന യാത്ര നടത്തി. പുരാതന തുറമുഖമായ മുസിരിസിൽ ആരംഭിച്ച പൈതൃക-നടത്ത പരിപാടിയുടെ ഭാഗമായാണ് പഠന യാത്ര നടത്തിയത്. 8ാം ക്ലാസ്സിലെ കുട്ടികളോടൊപ്പം സാമൂഹ്യശാസ്ത്ര അദ്ധ്യാപകരും പഠന യാത്രയിൽ പങ്കെടുത്തു . മുസിരിസിലെ സ്മാരകങ്ങളിലൂടെ കേരളത്തിന്റെ സമ്പന്നമായ ചരിത്രം സ്വയം മനസിലാക്കാൻ ഈ അനൗപചാരിക പഠനരീതി വിദ്യാർത്ഥികളെ സഹായിച്ചു. രാവിലെ 8.15 ന് സ്കൂളിൽ നിന്ന് പുറപ്പെട്ട യാത്ര വൈകീട്ട് 4 മണിക്ക് തിരിച്ചെത്തി.
പൈതൃക-നടത്തം |
---|
വിദ്യാകിരണം' പദ്ധതി പ്രകാരമുള്ള ലാപ്‌ടോപുകളുടെ വിതരണം
സ്കൂൾ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്ന ‘വിദ്യാകിരണം' പദ്ധതി പ്രകാരമുള്ള ലാപ്‌ടോപുകൾ വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ പി എച്ച് അബ്ദുൾ റഷീദ് വിതരണോദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന എസ് സി വിഭാഗത്തിലുള്ള കുട്ടികൾക്കാണ് ലാപ്പ്‍ടോപ്പുകൾ വിതരണം ചെയ്തത്. മൂന്നുവർഷ വാറന്റിയുള്ള ലാപ്‍ടോപ്പിൽ കൈറ്റിന്റെ മുഴുവൻ സ്വതന്ത്ര സോഫ്‍റ്റ്‍വെയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഉപയോഗത്തിനു ശേഷം തിരികെ നൽകുന്ന രീതിയിലാണ് കുട്ടികൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തിട്ടുള്ളത്.
‘വിദ്യാകിരണം' പദ്ധതി പ്രകാരമുള്ള ലാപ്‌ടോപുകൾ വിതരണം ചെയ്തു |
---|
ലോക ഹിന്ദി ദിനം
"1975 യിൽ നാഗപൂർ "-വച്ച് നടന്ന ആദ്യ ലോക ഹിന്ദി സമ്മേളനത്തിന്റെ വാർ ഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ജനുവരി പത്താം തീയതി "ലോക ഹിന്ദി ദിനം " ആയി ആചരിച്ചു വരുന്നു. അതിന്റെ ഭാഗമായി ജനുവരി 10 ന് കൊടുങ്ങല്ലൂർ കെ കെ ടി എം ജി ജി എച്ച് എസ്സിലും ഹിന്ദി ദിനം സമുചിതമായി ആചരിച്ചു. ഹിന്ദി ഭാഷയിൽ നടത്തപ്പെട്ട സ്ക്കൂൾ അസംബ്ലിയിൽ കുമാരി മീനാക്ഷി ,റിയ സോണി, വൈഗ - എന്നീ വിദ്യാർത്ഥിനികൾ പ്രാർത്ഥന ഗീതം ആലപിച്ചു..തുടർന്ന് 9 C ക്ലാസ്സിലെ കുമാരി ജസീന ഹിന്ദി ഭാഷയുടെ പ്രാധാന്യം വ്യക്തമക്ക്രി സംസാരിച്ചു. 9 D ക്ലാസ്സിലെ കുമാരി പാർവ്വതി ഹിന്ദി ഭാഷയിൽ കവിതാലാപനം നടത്തി. കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഹിന്ദി അധ്യാപിക ശ്രീമതി ഏലിയാമ്മ ടീച്ചർ സംസാരിച്ചു.
അതിജീവനം
കൗമാര വിദ്യാഭ്യാസ പരിശീലന പരിപാടിയായ അതിജീവനത്തിന്റെ സ്കൂൾ തല ഉദ്ഘാടനം നടന്നു. ഓൺലൈൻ പഠനം വിദ്യാർഥികളിലുണ്ടാക്കിയ സാമൂഹിക, വൈകാരിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച പദ്ധതിയാണ് അതിജീവനം. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് സ്ക്കൂളിലേക്ക് തിരികെയെത്തിയ കുട്ടികളെ സന്തോഷകരമായ സ്ക്കൂൾ അനുഭവങ്ങളിലേക്ക് നയിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപകരായ നിലീന, ലിജി എന്നിവരാണ് ക്ലാസുകൾ എടുത്തത്. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യവും കായികക്ഷമതയും, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗ നിയന്ത്രണവും, ദിനചര്യയും ശീലങ്ങളും തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതൽ 10 വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.
അതിജീവനം |
---|
യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ പരിശീലനം
ഡിസംബർ 18 ന് നടന്ന യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്കായി സ്കൂളിലെ 43 വിദ്യാർത്ഥിനികൾ പങ്കെടുത്തു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ അധ്യാപകർ കുട്ടികൾക്ക് പരിശീലന ക്ലാസ്സുകൾ നൽകിയിരുന്നു. മെയ് 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന യുഎസ്എസ് പരീക്ഷ, കോവിഡ് അതി തീവ്ര വ്യാപനത്തെ തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ അർദ്ധവാർഷിക പരീക്ഷ, ടെസ്റ്റ് പേപ്പർ മാർക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്, കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ വാട്സാപ്പ് ഗ്രൂപ്പ്, ഓഡിയോ - വീഡിയോ ക്ലാസ്സുകൾ, ഗൂഗിൾ മീറ്റ്, ഗൂഗിൾ ഫോം തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ എല്ലാ വിഷയങ്ങളിലും ചിട്ടയായ പരിശീലനം നൽകി വന്നിരുന്നു. കുട്ടികളെ നാലഞ്ചു പേരടങ്ങുന്ന ചെറു ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിൻ്റെയും പഠന പുരോഗതി ഗ്രൂപ്പ് ചുമതലയുള്ള അധ്യാപകർ വിലയിരുത്തുന്നുണ്ട്. യു പി അധ്യാപകരായ രേഖ ടീച്ചർ, അനിൽ കുമാർ സർ എന്നിവർ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
യു എസ് എസ് പരിശീലനം |
---|
എയ്ഡ്സ് ദിനം
ഡിസംബർ 1 ന് എയ്ഡ്സ് ദിനം ആചരിച്ചു. ആരോഗ്യ ശുചിത്വ ക്ലബ് കൺവീനർ വൽസ ടീച്ചർ എയ്ഡ്സ് രോഗം പകരുന്നതെങ്ങനെയെന്നും, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകി. എയ്ഡ്സ് രോഗികളെയല്ല രോഗത്തെയാണ് അകറ്റിനിർത്തേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. ക്ലാസ് തലത്തിൽ ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
എയ്ഡ്സ് ദിനം ആചരിച്ചു |
---|
ഗണിത പ്രാർത്ഥന ഗാനത്തോടെയുള്ള അസംബ്ലി
ദേശീയ ഗണിത ദിനം ആയ ഡിസംബർ 22 ന് (ഇന്ന്) രാവിലെ maths ക്ലബ്ബ് ന്റെ നേതൃത്വത്തിലുള്ള ഗണിത പ്രാർത്ഥന ഗാനത്തോടെയുള്ള അസംബ്ലി ആയിരുന്നു.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ,ഗണിത മാഗസിൻ എന്നിവ പ്രദർശിപ്പിച്ചു.8ആം ക്ലാസിലെ പഠഭാഗവുമായി ബന്ധപ്പെട്ട ഒരു വഞ്ചിപ്പാട്ടും കുട്ടികൾ അവതരിപ്പിച്ചു.
ദേശീയ ഗണിത ദിനം - വഞ്ചിപ്പാട്ട് |
---|
വിദ്യാർത്ഥിനികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ
സ്ക്കൂൾ ജാഗ്രത ക്ലബ് പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി. പിടിഎ പ്രസിഡന്റ് ശ്രീ പിഎച്ച് അബ്ദുൾ റഷീദ് ഉദ്ഘാടനം നിർവഹിച്ചു. ഷീല ടീച്ചർ, നിലീന ടീച്ചർ എന്നിവർ ക്ലാസുകൾ നയിച്ചു.
കൗൺസിലിംഗ് ക്ലാസുകൾ |
---|
ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം
2021-22 വർഷത്തെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നടന്നു. സങ്കീർത്തനയുടെ ഗണിത പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു സ്റ്റാഫ് സെക്രട്ടറിയും ഗണിത അധ്യാപകനുമായ ഷൻ സർ സ്വാഗതപ്രസംഗത്തിൽ ഗണിതം എങ്ങിനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് വിശദമാക്കി. സ്കൂൾ പ്രസിഡന്റ് ശ്രീ.P H അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ നമ്മുടെ സ്കൂളിലെ പൂർവ അധ്യാപകനും പാലിയം ഗവണ്മെന്റ് സ്കൂളിൽ നിന്ന് HM ആയി വിരമിച്ച ശ്രീ. K J ജോഷി സർ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു . ഗണിതം പഠിക്കുവാൻ ആദ്യം ആ വിഷയത്തെയും അതുപോലെതന്നെ അത് പഠിപ്പിക്കുന്ന അധ്യാപകരെയും ഇഷ്ടപ്പെടുകയാണ് വേണ്ടത് എന്നും ഗണിതം ഇല്ലാതെ വേറൊരു വിഷയവും നിലനിൽക്കില്ല എന്നും തന്റെ സ്വാഗത പ്രസംഗത്തിൽ സർ വ്യക്തമാക്കി . കഴിഞ്ഞ വര്ഷം വരെ നമ്മുടെ സ്കൂളിൽ ഗണിത അദ്ധ്യാപകരായിരുന്ന ഇന്ദിര ടീച്ചർ, ജെമ്മ ടീച്ചർ , അസീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇന്ദിര ടീച്ചർ തന്റെ സന്ദേശത്തിൽ തുടക്കം മുതൽ ഗണിതം മനസിലാക്കി പാടിക്കണ്ടതിന്റെ ആവശ്യകതെയെയും അതുപോലെ തന്നെ ശാസ്ത്രങ്ങളുടെ റാണി ആണ് ഗണിതം എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നും വിശദീകരിച്ചു . ഗണിതത്തെ പേടിക്കാതെ നമ്മുടെ വരുതിയിൽ നിർത്തുവാൻ അത് ചെയ്തു പഠിക്കണം എന്നും ഏറ്റവും മനോഹരമായ വിഷയം ആണ് ഗണിതം എന്നും മ ടീച്ചർ തന്റെ ആശംസാസന്ദേശത്തിൽ വിശദമായി സംസാരിച്ചു . അസീന ടീച്ചർ തന്റെ ആശംസ പ്രസംഗത്തിൽ ഏറ്റവും കൂടുതൽ ട്രോളുകൾ കിട്ടുന്നത് ഗണിത അദ്യാപകർക്കാണെന്നും ഇപ്പോൾ ഒളിംപിക്സിൽ ആദ്യം മെഡലുകൾ കിട്ടാതെ വന്നപ്പോൾ അതിനുകാരണം PT പെരിയഡിൽ ഗണിത അധ്യാപകർ വന്നു ക്ലാസ് എടുത്തതാണ് എന്ന ട്രോൾ ന്റെ ഉദാഹരണസഹിതം വ്യക്തമാക്കി .നീരജ് ചോപ്ര സ്വർണ്ണ മെഡൽ നേടിയപ്പോൾ അവിടെയും ഗണിതം ആണ് കൂട്ടായത് എന്നതിലൂടെ ഗണിതം എന്ന വിഷയത്തിന്റെ പ്രാധാന്യം എത്രമാത്രം വലുതാണ് എന്ന് വ്യക്തമാക്കി .HM ലത ടീച്ചർ ആശംസ സന്ദേശത്തിൽ ഗണിതം പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിക്കുകയും അതുപോലെ തന്നെ ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു. സങ്കീർത്തനയുടെയും കൃഷ്ണാഞ്ജലിയുടെയും വഞ്ചിപ്പാട്ട് പരിപാടിക്ക് ഒരു ഓളം നൽകി . അധ്യാപകരായ സീനത്ത് ടീച്ചർ ,ലിറ്റി ടീച്ചർ ,നിത ടീച്ചർ ,രേഖ ടീച്ചർ കൂടാതെ ഗണിത ക്ലബ് അംഗങ്ങൾ ആയ വിദ്യാർത്ഥികൾ എല്ലാവരും ഗൂഗിൾ മീറ്റിലൂടെ നടന്ന ചടങ്ങിൽ പങ്കെടുത്തു . റാണി ടീച്ചർ ന്റെ നന്ദിയോടെ 4 മണിക്ക് യോഗം അവസാനിച്ചു .
ലോക ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ബിആർസി സ്കൂൾ തലത്തിൽ ചിത്ര രചന മത്സരം നടത്തി. കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. ഭിന്നശേഷി വിഭാഗത്തിൽ നടന്ന ചിത്ര രചന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ സ്വാതി സതീഷ് ഒന്നാം സ്ഥാനവും മീനാക്ഷി എം നായർ മൂന്നാം സ്ഥാനവും നേടി. പൊതു വിഭാഗത്തിൽ ലക്ഷ്മി സി എൽ രണ്ടാം സ്ഥാനവും ജസീന പി എസ്, ശ്രീബദ്ര എം എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഭിന്നശേഷി ദിനാചരണം |
---|
നിമിഷ പ്രസംഗമത്സരം
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കെ കെ ടി എം ജി ജി എച്ച് ഇംഗ്ലീഷ് ക്ലബ്ബ് ഒരു നിമിഷ പ്രസംഗമത്സരം നടത്തുകയുണ്ടായി ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങൾ വളരെ ഊർജ്ജസ്വലരായി പങ്കെടുത്ത ഈ ചടങ്ങിൽ ബഹുമാനപ്പെട്ട എച്ച് എം അധ്യക്ഷത വഹിച്ചു. ഗൂഗിൾ വഴി സംഘടിപ്പിച്ച മത്സരത്തിൽ മുരളീധരൻ സാർ സ്വാഗതമാശംസിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ പ്രസംഗ മത്സരം നടത്തി. "INDIA, IN MY DREAM" എന്നതായിരുന്നു വിഷയം. മത്സരത്തിൽ താഴെപ്പറയുന്ന വിദ്യാർത്ഥികൾ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി
ചടങ്ങിൽ ക്ലബ് അംഗങ്ങൾക്കു പുറമെ ഹെഡ്മിസ്ട്രസ്, ഇംഗ്ലീഷ് അധ്യാപകരായ അരുൺ സർ, മുരളീധരൻ സർ, നിമ്മി ടീച്ചർ, കവിത ടീച്ചർ, സാജിത ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കവിത ടീച്ചറുടെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.
നെല്ലിക്ക .- മൂല്യനിർണ്ണയ ഉപാധി
ഡിഇഒ തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നെല്ലിക്ക .- മൂല്യനിർണ്ണയ ഉപാധി - പരാതികളില്ലാതെ സമയബന്ധിതമായി തീർക്കാൻ സാധിച്ചു. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിച്ച കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ , ഓഫ്‍ലൈനിൽ അവരിലേക്ക് പകർന്നു നൽകിയ ആശയങ്ങൾ എന്നിവ എത്ര മാത്രം ഫലപ്രദമായി എന്ന് അധ്യാപകർക്ക് വിലയിരുത്താൻ സാധിച്ചു. ഗൂഗിൾ ഫോമിൽ മാത്രം വിലയിരുത്തൽ നടത്തിയിരുന്ന കുട്ടികൾക്ക് സമയബന്ധിതമായി ഉത്തരം എഴുതി തീർക്കാനുള്ള ഒരു മുന്നൊരുക്കത്തിന് അവസരം ലഭിച്ചു. ഏറെ ആശങ്കകൾ ഉണ്ടായെങ്കിലും രക്ഷിതാക്കളും കുട്ടികളും ഒരു പോലെ ഇതിനെ സ്വാഗതം ചെയ്തു .
നെല്ലിക്ക .- മൂല്യനിർണ്ണയ ഉപാധി |
---|
സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗന്സ്റ്റ് വുമൺ' ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിൻ്റ ആഭിമുഖ്യത്തിൽ നൃത്തശില്പം, സ്കിറ്റ്, പോസ്റ്റർ , ഹാഷ് ടാഗ് ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികളിലൂടെ സ്ത്രീധനമെന്ന അനാചാരത്തെ സമൂഹത്തിൽനിന്ന് പൂർണമായും തുടച്ചു മാറ്റാൻ സാധിക്കുമെന്ന് സ്കൂളിലെ കൗൺസിലിംഗ് അദ്ധ്യാപിക പ്രീതി ടീച്ചർ പറഞ്ഞു.
സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ് |
---|
എൻ ടി എസ് ഇ സ്കോളർഷിപ്പ് പരിശീലനം
എൻ ടി എസ് ഇ സ്കോളർഷിപ്പ് പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് വേണ്ടിയാണ് പരിശീലനം നടത്തുന്നത്. ആഗസ്റ്റിൽ ഓൺ ലൈനായാണ് പരിശീലനം ആരംഭിച്ചത്. സ്കൂളിൽ വച്ചുള്ള ആദ്യയോഗം സീനിയർ അസിസ്റ്റൻറ് ശ്രീലത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഓരോ സബ്ജക്ട് കൺവീനർമാരും കുട്ടികളുമായി സംസാരിച്ചു. കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
എൻ ടി എസ് ഇ സ്കോളർഷിപ്പ് പരിശീലനം |
---|
യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ
നവംബർ 20ന് യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ ആഘോഷിച്ചു . സ്കൂളിലെ അദ്ധ്യാപക വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടികൾ എച്ച് എം ഇൻ ചാർജ് ശ്രീലത ടീച്ചർ ഉത്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ വത്സ ടീച്ചർ , നിമ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . 8, 9 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരവും , വിവിധതരം ഗെയിമുകളും സംഘടിപ്പിക്കപ്പെട്ടു . ചിത്രരചനാ മത്സരത്തിൽ 8 എഫ് ലെ സുഹാന തസ്നിം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 9 എ യിലെ സാനിയ കെ എസ്, 8 ഡി യിലെ സ്വാതി സതീഷ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
യൂണിവേഴ്സൽ ചിൽഡ്രൻസ് ഡേ |
---|
ഉച്ചഭക്ഷണ വിതരണത്തിന് തുടക്കം
വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചതോടെ ഉച്ചഭക്ഷണ വിതരണത്തിന് തുടക്കമായി. ചോറും സാമ്പാറും കൂട്ടുകറികളും ഉൾപ്പെടെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയത്. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നുണ്ട്. പുതുതായി പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ അഞ്ച് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്കാണ് ഭക്ഷണം ഒരുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ഭക്ഷണം വീടുകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
ഉച്ചഭക്ഷണ വിതരണത്തിന് തുടക്കം |
---|
പഠനോപകരണ വിതരണം
[[പ്രമാണം:|thumb|എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം]] കൊടുങ്ങല്ലൂർ ലയൺസ് ക്ലബിന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലയൺസ് ക്ലബ് കൊടുങ്ങല്ലൂർ ഘടകം പ്രസിഡണ്ട് ശ്രീ രാജേഷ് മോഹൻ മുഖ്യാതിഥിയായിരുന്നു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ശ്രീ സലീഷ് എൻ ശങ്കരൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യാപകരും പിടിഎ ഭാരവാഹികളും വിദ്യാർത്ഥിനികളും സന്നിഹിതരായിരുന്നു.
എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം |
---|
എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുസ്തക വിതരണം
[[പ്രമാണം:|thumb|എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുസ്തക വിതരണം]] എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ച് പുസ്തക വിതരണം നടന്നു. മൂന്നാംഘട്ട പുസ്തക വിതരണമാണ് നടന്നത്. കുട്ടികൾക്ക് വിദ്യാലയത്തിൽ വെച്ച് നേരിട്ട് പുസ്തകങ്ങൾ അധ്യാപകരിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചു. 8 ഇ ക്ലാസ്സിൽ വെച്ച് നടന്ന ചടങ്ങിൽ സീനിയർ അധ്യാപിക ശ്രീലത ടീച്ചർ ആദ്യ വിതരണം നിർവഹിച്ചു .ബി എസ്,എസ് എസ്,മാത്സ് പുസ്തകങ്ങളുടെ സെറ്റ് ഫർഹാദിയ ക്കു നൽകിയാണ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ബുക്ക് സൊസൈറ്റി സെക്രട്ടറി സുജാത ടീച്ചർ സംസാരിച്ചു .ക്ലാസ്സ് അധ്യാപകരായ ലീന, റാണി ,റസീന, ലിറ്റി എന്നിവർ സന്നിഹിതരായിരുന്നു.
എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുസ്തക വിതരണം |
---|
എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം
വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂൾ ബാൻഡ് സെറ്റ് അകമ്പടിയോടെയാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം നടന്നത്. പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിക്കാൻ അധ്യാപകരും പിടിഎ ഭാരവാഹികളും സ്കൂൾ കവാടത്തിൽ രാവിലെ തന്നെ എത്തിയിരുന്നു. കൈകളിൽ സാനിറ്റൈസർ പുരട്ടി താപനില പരിശോധിച്ച് അധ്യാപകർ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രവേശിപ്പിച്ചു. മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് പ്രധാന അധ്യാപിക ശ്രീമതി ടി കെ ലത, പിടിഎ പ്രസിഡണ്ട് ശ്രീ പി എച്ച് അബ്ദുൾ റഷീദ്, എസ് എം സി ചെയർമാൻ ശ്രീ എം ആർ സുനിൽദത്ത് എന്നിവർ ആശംസകൾ നേർന്നു.
എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പ്രവേശനോത്സവം |
---|
പാചകപ്പുരയും ഭക്ഷണശാലയും
സ്കൂളിൽ പുതിയതായി നിർമ്മിച്ച പാചകപ്പുരയും ഭക്ഷണശാലയും ഉദ്ഘാടനം ചെയ്തു. എം എൽ എ അഡ്വ. വി ആർ സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് ഈ കെട്ടിടം സ്കൂളിനായി നിർമ്മിച്ചത്. വി. ആർ സുനിൽകുമാർ എം എൽ എ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൻ ഹണി പിതാമ്പരൻ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എൻ രാമദാസ് , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ്, പ്രതിപക്ഷ നേതാവ് വി ജി ഉണ്ണികൃഷ്ണൻ, പി ടി എ പ്രസിഡന്റ് പി എച്ച് അബ്ദുൾ റഷീദ്, എ ഇ ഒ എം വി ദിനകരൻ, എസ് എം സി ചെയർമാൻ എം ആർ സുനിൽ ദത്ത്, പ്രിൻസിപ്പാൾ ആശ ആനന്ദ്, ഹെഡ് മിസ്ട്രസ് ലത എന്നിവർ സംസാരിച്ചു
പാചകപ്പുരയും ഭക്ഷണശാലയും |
---|
ക്ലാസ് മുറികൾ ബാത്ത്റൂമുകൾ എന്നിവ വൃത്തിയാക്കൽ
സി പി ടി എയൂടെ നേതൃത്വത്തിൽ ക്ലാസ് മുറികൾ ബാത്ത്റൂമുകൾ എന്നിവ വൃത്തിയാക്കി. പെയിൻറിംഗ്, ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ നടന്നു. വിദ്യാലയത്തിൻ്റെ പ്രവേശന ഭാഗം ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ സ്‌മൃതിയുടെ നേതൃത്വത്തിൽ പെയിൻറ് ചെയ്തു. രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും അധ്യാപകരും ശ്രമം കൊണ്ടും ധനം കൊണ്ടും കളിമുറ്റമൊരുക്കലിന് കരുത്തു പകർന്നു.
ക്ലാസ് മുറികൾ ബാത്ത്റൂമുകൾ എന്നിവ വൃത്തിയാക്കൽ |
---|
കളിമുറ്റം ഒരുക്കി.
കൊറോണ വൈറസിന്റെ വരവോടെ ഉണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയ പ്രവേശനത്തിന് മുന്നോടിയായി ഗേൾസ് സ്കൂൾ കളിമുറ്റം ഒരുക്കി. വിദ്യാർത്ഥികൾ തിരികെ വിദ്യാലയത്തിലേക്ക് വരുന്നതിനുള്ള ക്രമീകരണങ്ങളായാണ് പ്രവർത്തനങ്ങൾ നടന്നത്. വിദ്യാലയത്തിന്റെ നാലുചുറ്റും പിടിഎ, എം പി ടി എ, എസ് എം എസി, ഒ എസ് എ, എസ് ആർ ജി, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകർ വൃത്തിയാക്കി. യൂത്ത് കോൺഗ്രസ്, എസ് എഫ് ഐ, യുവമോർച്ച, ഡി വൈ എഫ് ഐ പ്രവർത്തകരാണ് വിദ്യാലയത്തിന് വേണ്ടി ശ്രമദാനം ചെയ്തത്.
കളിമുറ്റം ഒരുക്കി |
---|
ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം
ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ ആയി സമുചിത പരിപാടികളോടെ നടത്തുകയുണ്ടായി. ചടങ്ങിൽ മുരളീധരൻ സാർ സ്വാഗതമാശംസിച്ചു. പ്രശസ്ത എഴുത്തുകാരനും ഇംഗ്ലീഷ് കവിയുമായ ശ്രീ.ഫാബിയാസ് എം വി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിലെ സർഗവാസനകൾ പരിപോഷിപ്പിക്കുവാൻ ഇംഗ്ലീഷ് ക്ലബ്ബ് പോലുള്ള പ്രവർത്തനങ്ങൾ ഏറെ സഹായിക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് അനിൽകുമാർ സാർ, പ്രിൻസി ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അതിനുശേഷം വിദ്യാർത്ഥികൾ വൈവിധ്യമാർന്ന പരിപാടികൾ കാഴ്ചവച്ചു. ഫാബിയസ് സാറിന്റെ "Waiting and writing " എന്ന കവിത ഹൃദുല ഹരിലാൽ മനോഹരമായി ചൊല്ലിയപ്പോൾ 10ജി യിലെ ഹൈറ ശ്രുതി മധുരമായി ഒരു ഇംഗ്ലീഷ് ഗാനം ആലപിച്ചു . തുടർന്ന് ഇംഗ്ലീഷ് കഥകൾ പറഞ്ഞു ഏഴാം ക്ലാസിലെ നേഹയും സഹറ യും കാണികളെ രസിപ്പിച്ചു. നയന ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ഒരു പ്രസംഗത്തിലൂടെ അവതരിപ്പിക്കുകയുണ്ടായി. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ സാജിത ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.
ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ ആയി |
---|
കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സംഘടിപ്പിക്കൽ
കോവിഡിന്റെ പിടിയിലമർന്ന് കുട്ടികളും രക്ഷിതാക്കളും കഷ്ടപ്പെട്ടപ്പോൾ നമ്മുടെ വിദ്യാലയം അവർക്ക് വലിയ കൈത്താങ്ങായി അധ്യാപകരും മറ്റു സുമനസുകളും ഉണ്ടായിരുന്നു. വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ വഴി 64 ടിവി വാങ്ങി നൽകി. ഇത് കുട്ടികളുടെ പഠന മികവ് വർദ്ദിപ്പിക്കാൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിടിഎയുടെ നേതൃത്വത്തിൽ 6 ടിവികൾ റിപ്പയർ ചെയ്ത് നൽകി. കേബിൾ കണക്ഷൻ ഇല്ലാത്തവർക്ക് സൗജന്യ കണക്ഷനും സെറ്റ് ടോപ്പും ലഭ്യമാക്കി. സ്മാർട്ട് ഫോണുകളില്ലാത്തവർക്ക് അധ്യാപകരും മറ്റ് സുമനസുകളും ചേർന്ന് സ്മാർട്ട് ഫോണുകൾ നൽകുകയും സൗജന്യമായി നെറ്റ് റീചാർജ് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു.
സ്മൃതിയുടെ സഹായം - വിദ്യാർത്ഥികൾക്കായി ടെലിവിഷൻ
കൊടുങ്ങല്ലൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സ്മൃതി സ്കൂളിലെ നാല് വിദ്യാർത്ഥികൾക്കായി ടെലിവിഷൻ നൽകി .സ്മൃതി സംഘാടകരായ അഡ്വക്കേറ്റ് രമ്യ പി അഡ്വക്കേറ്റ് നൂർജഹാൻ എന്നിവരിൽനിന്ന് പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് അധ്യാപികയായ ഷാജി പോൾ എന്നിവർ സ്കൂളിനു വേണ്ടി ടെലിവിഷൻ ഏറ്റുവാങ്ങി . എസ് എം സി ചെയർമാൻ സുനിൽ ദത്ത്, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ആശ ആനന്ദ്, എൽ പി എച്ച് എം ഉഷ. സി ടീച്ചർ, പി ടി എ അംഗം രഘു എന്നിവർ സന്നിഹിതരായിരുന്നു
വിദ്യാർത്ഥികൾക്കായി ടെലിവിഷൻ |
---|