എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫിലിം ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫിലിം ക്ലബ്ബ്
ആറേഴു വർഷങ്ങൾക്കു മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന ഒരു ഫിലിം ക്ലബ്ബ് ഇവിടെയുണ്ടായിരുന്നു. അതിന്റെ ഫലമായി വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രം രൂപം കൊണ്ടു. പ്രകൃതിയും മനുഷ്യനും തമ്മിൽ എക്കാലവും കാത്തുസൂക്ഷിക്കേണ്ട ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുജി നാജിബിൽ എഴുതിയ ശിശിരത്തിലെ ഓക്കുമരം എന്ന റഷ്യൻ കഥയുടെ മലയാള വിവർത്തനത്തിന്റെ സ്വതന്ത്ര ദൃശ്യാവിഷ്ക്കാരമാണ് വൃശ്ചികത്തിലെ ആൽമരം. കോഴിക്കോട് നടന്ന ചലചിത്രോത്സവത്തിൽ പുരസ്ക്കാരങ്ങൾ നേടിയ ചിത്രം ഡൽഹിയിൽ നടന്ന രാജ്യാന്തര പരിസ്ഥിതി ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പ്വ്രദർശനവും പുരസ്ക്കാരങ്ങളും
- സി ഡി പ്രകാശനം - മഹാശ്വേതാദേവി - ബംഗാളി സാഹിത്യകാരി (14 January 1926 – 28 July 2016) . നൂറിലധികം നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.
- ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ അവാർഡ് - മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടി, പ്രത്യേക ജൂറി പുരസ്കാരം
- കുറിഞ്ഞി ഡോക്യുമെന്ററി ഹ്രസ്വചിത്രമേള - 2012 പ്രത്യേക ജൂറി പുരസ്ക്കാരം
- സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി കേരള - കുട്ടികൾക്ക് വേണ്ടിയുള്ള മികച്ച സിനിമ.
- സി എം എസ് വാതാവരൺ ഫിലിം ഫെസ്റ്റിവൽ, ഡൽഹി കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചു.
സിനിമ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷം മുതൽ ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പുനരാരംഭിക്കുന്നു. ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ അനിമേഷൻ ഫിലിം നിർമ്മാണം ക്ലബ്ബ് അംഗങ്ങളെ പഠിപ്പിക്കുന്നു.