ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Diseelasulthana (സംവാദം | സംഭാവനകൾ) (→‎ലഹരി വർജന സന്ദേശ റാലി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൂനിയർ റെഡ് ക്രോസ്
ബൈജു ബി.. ജെ ആർ സി കോ ഓർഡിനേറ്റർ

പ്രവർത്തനങ്ങൾ

റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.വിദ്യാർത്ഥികളിൽ സേവന സമ്പന്നത,സ്വഭാവരൂപീകരണം,സഹജീവികളോടുള്ളസ്നേഹം,ദയ ആതുര ശുശ്രൂഷ,ആരോഗ്യവിദ്യാഭ്യാസം തുടങ്ങിയ മഹത്തായ മൂല്യങ്ങൾകുട്ടികളിൽ വളർത്തുന്നതിനുവേണ്ടി രൂപീകരിച്ച സംഘടനയാണ് ജൂനിയർ റെ‍ഡ് ക്രോസ്. അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെഭാഗമായുള്ള ഈ പ്രസ്ഥാനം ജാതി,മത,വർഗ്ഗ രാഷ്ട്രീയ വേർതിരുവകൾക്കതീതമായി പ്രവർത്തിച്ചുവരുന്നു. ജീൻ ഹെന്ററി ഡ്യുനാന്റിനാ്ൽ സ്ഥാപിതമായ റെ‍ഡ്ക്രോസ് പ്രസ്ഥാനത്തിന്റെ ഭാഗമായി ഒന്നാംമഹായുദ്ധകാലത്ത് ധാരാളം കുട്ടികൾ മുറിവേറ്റവർക്ക്പ്രഥമശുശ്രൂഷ നൽകുന്നതിനുവേണ്ടിപരിശ്രമിച്ചു. ഇതിൽ നിന്നും പ്രചോദനംഉൾക്കൊണ്ടുകൊണ്ട് 1920 ൽ ക്ലാരാ ബർട്ടൺ എന്ന മഹതി ജൂനിയർ റെഡ്ക്രോസിന് രൂപം നൽകി. ഈ മഹത്തായ പ്രസ്ഥാനം നമ്മുടെവിദ്യാലയത്തിൽ രൂപീൃതമായി. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ JRC കേ‌ഡെറ്റുകളുടെ നേതൃത്വത്തിൽവിദ്യാലയത്തിൽ നടന്നുവരുന്നു. രക്തദാനം, നേത്ര ദാനം, പരിസരശുചീകരണം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സുകൾ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം, പ്രഥമ ശുശ്രൂഷ പരിശീലനം, വിദ്യാലയവും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ, ആരോഗ്യവുമായിബന്ധപ്പെട്ടപോസ്റ്റർ പ്രദർശനങ്ങൾ, റാലികൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, , സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. A, B C ലെവൽ പരീക്ഷകൾ വർഷം തോറും നടത്തി വരുന്നു. C ലെവൽ പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് SSLC പരീക്ഷയിൽ ഗ്രേസ് മാർക്കിനുള്ള അർഹതയും ലഭിക്കുന്നു.ആതുര സേവനത്തിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി അവരെ ഉൾകൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയത്തിലെ ജെ ആർ സി ടീം അംഗങ്ങൾ നടത്തുന്നത്. അതോടൊപ്പം സ്കൂളിന്റെ അച്ചടക്കപ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും ഇവർ സജീവമായി ങ്കെടുക്കുന്നു. സ്കൂളിലെ പ്രവർത്തനങ്ങളോടൊപ്പം തന്നെ സ്കൂളിന് സമീപമുള്ള ആശുപത്രികളിലെ ശുചീകരണ പ്രവർത്തനങ്ങളിലും ഇവർ പങ്കാളികളായിമാറുന്നു. ജെ ആർ സി എ -ലെവലിൽ(8 -ആം ക്ലാസ് ) ആകെ ഇരുപത് കുട്ടികളാണുള്ളത്,ബി-ലെവലിൽ(9 -ആം ക്ലാസ് ) ആകെ ഇരുപത് കുട്ടികൾ,സി-ലെവലിൽ(10 -ആം ക്ലാസ് ) ആകെ ഇരുപത് കുട്ടികൾ.

പ്രതിഭാസംഗമം
പ്രതിഭാസംഗമം

ഓണം@കരുണാലയം

അവനവഞ്ചേരി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ അധ്യാപകർക്കൊപ്പം ആറ്റിങ്ങൽ കരുണാലയം (ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന കുട്ടികളുടെയും വൃദ്ധരുടേയും പുനരധിവാസ കേന്ദ്രം) സന്ദർശിച്ച് അവർക്ക് ഓണക്കോടിയും മധുരപലഹാരങ്ങളും വിതരണം ചെയ്തുകൊണ്ട് ഓണം ആഘോഷിക്കുന്നു.

ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ@കരുണാലയം

സർട്ടിഫിക്കറ്റ് വിതരണം

ജുനിയർ റെഡ് ക്രോസ് എ ലെവൽ, ബി ലെവൽ സർട്ടിഫിക്കറ്റ് വിതരണം @ ഗവ. ഹൈസ്കൂൾ അവനവഞ്ചേരി

ലഹരി വർജന സന്ദേശ റാലി