ഗവ. എച്ച് എസ് ചേനാട്/മലയാളതിളക്കം.

14:17, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ambili15043 (സംവാദം | സംഭാവനകൾ) ('ചേനാട് ഗവൺമെന്റ് ഹൈസ്കൂളിലെ മലയാളതിളക്കം പഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചേനാട് ഗവൺമെന്റ് ഹൈസ്കൂളിലെ മലയാളതിളക്കം പഠന പരിശീലന പരിപാടി 13/11/2018 ന് രാവിലെ 9.30 ന് പി ടി എ പ്രസിഡന്റ് ശ്രീ. പി ആർ രവീന്ദ്രൻ ,ഹെഡ് മാസ്റ്റർ ശ്രീ. വി പി രാജൻ,സ്റ്റാഫ് സെക്രട്ടറി ശ്രീ. പി വി മുരളി എന്നിവരുടെ സാന്നീധ്യത്തിൽ പത്താംക്ലാസ് വിദ്യാർത്ഥികളായ കണ്ണൻ, വിജിത,രമ്യ എന്നീ വിദ്യാർത്ഥികൾ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു.

രണ്ടാഴ്ച നീണ്ടു നിന്ന പഠനപരിശീലന പരിപാടിയിൽ 8,9,10 ക്ലാസിലെ 46 കുട്ടികൾ പങ്കെടുത്തു.പരിപാടിയുടെ അവസാന ദിവസം വിജയോത്സവമായി കൊണ്ടാടുകയും തങ്ങളും സ്കൂളിലെ മിടുക്കരാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് മലയാള തിളക്കം പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ

പൊതുവേദിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.