എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുണ്ട്. അത്രയ്ക്ക് വിശാലമല്ലെങ്കിലും സമാന്യം മെച്ചപ്പെട്ട ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏതാണ്ടെല്ലാ രാസവസ്തുക്കളും ഉപകരണങ്ങളും കൈമുതലായുള്ള സ്ക്കൂളിലെ സയൻസ് ലാബ് കുട്ടികൾക്കൊരുക്കുന്ന പഠനസൗകര്യം നിസ്സാരമല്ല. എഴുപതിനു മേൽ വർഷങ്ങളായി സംഭരിച്ചു പോരുന്ന ഉത്തമ പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറി റഫറൻസിനൊരുക്കുന്ന അവസരങ്ങളും കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാണ്. പതിനഞ്ച് കമ്പ്യൂട്ടറുകളുള്ള മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ് സ്ക്കൂളിനുണ്ട്. ഐ.ടി@സ്ക്കൂളിന്റെ മേൽനോട്ടത്തിൽ ഐ.സി.ടി സ്ക്കീമിന്റെ ഭാഗമായതോടെ വിവരസാങ്കേതിക വിദ്യ കേരളമാകെ പടർന്നു പന്തലിച്ചതിന്റെ ഭാഗമായി ബ്രോഡ്ബാന്റ് അടക്കമുള്ള ഏതാണ്ടെല്ലാ സൗകര്യങ്ങളും സ്ക്കൂളിന് കരഗതമാക്കാനായി. 2010ൽ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും വളരെ പെട്ടന്ന് തന്നെ പൂർത്തീകരിക്കുകയും ചെയ്തു.